Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുല്‍ പ്രധാനമന്ത്രിയായാല്‍ പിന്തുണയ്ക്കുമെന്ന് എഎപി എംഎല്‍എ..... കെജ്‌രിവാളിനെ തള്ളി!!

ദില്ലി: കോണ്‍ഗ്രസില്‍ നിന്ന് പ്രധാനമന്ത്രിയുണ്ടായാല്‍, അവരെ ആംആദ്മി പാര്‍ട്ടി പിന്തുണയ്ക്കുമെന്ന് എംഎല്‍എ അമാനത്തുള്ള ഖാന്‍. പാര്‍ട്ടിയുടെ നയങ്ങളെയും നേതാവ് അരവിന്ദ് കെജ്രിവാളിനെയും തള്ളിക്കൊണ്ടായിരുന്നു ഖാന്റെ പ്രസ്താവന. കെജ്രിവാളിനെ വേദിയില്‍ ഇരുത്തിയാണ് ഇക്കാര്യം അമാനത്തുള്ള ഖാന്‍ പ്രസ്താവിച്ചത്. ദില്ലി വഖഫ് ബോര്‍ഡാണ് ചടങ്ങ് സംഘടിപ്പിച്ചത്. ദില്ലിയിലെ എല്ലാ ഇമാമുമാരും എഎപിയെ പിന്തുണയ്ക്കും. എന്നാല്‍ ജനങ്ങള്‍ പറയുന്നത്, അവര്‍ കോണ്‍ഗ്രസിന് വോട്ടു ചെയ്യുമെന്നാണ്, അടുത്ത പ്രധാനമന്ത്രിയായ രാഹുല്‍ ഗാന്ധി ആ പാര്‍ട്ടിയില്‍ നിന്നാണ് വരുന്നതെന്ന് ജനങ്ങള്‍ പറയുന്നുണ്ടെന്നും അമാനത്തുള്ള ഖാന്‍ പറഞ്ഞു.

1

കാര്യങ്ങള്‍ അങ്ങനെയാണ് പോകുന്നതെങ്കില്‍ വഖഫ് ബോര്‍ഡ് കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ദില്ലിയില്‍ ആംആദ്മി പാര്‍ട്ടിക്ക് മാത്രമാണ് ബിജെപിയെ പരാജയപ്പെടുത്താന്‍ സാധിക്കുകയെന്നും, അത് കോണ്‍ഗ്രസിന് സാധിക്കില്ലെന്നും അമാനത്തുള്ള ഖാന്‍ വ്യക്തമാക്കി. വോട്ടര്‍മാര്‍ സ്വന്തം വോട്ടുകള്‍ പാഴാക്കരുത്. കോണ്‍ഗ്രസിന് വോട്ടു ചെയ്താല്‍ അത് പാഴാകും. എഎപിക്ക് വോട്ടു ചെയ്താല്‍ നിങ്ങള്‍ക്ക് ബിജെപിയെ പരാജയപ്പെടുത്താമെന്നും അമാനത്തുള്ള ഖാന്‍ പറഞ്ഞു. അതേസമയം ചടങ്ങില്‍ കെജ്രിവാള്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിക്കുകയും ചെയ്തു. ദില്ലിയില്‍ ഒരു സീറ്റ് പോലും കോണ്‍ഗ്രസിന് ലഭിക്കില്ലെന്ന് കെജ്രിവാള്‍ പറഞ്ഞു. കോണ്‍ഗ്രസിന് ജയസാധ്യത ഉണ്ടായിരുന്നെങ്കില്‍ ഏഴു സീറ്റുകളും നല്‍കാന്‍ എഎപി തയ്യാറാണ്. എന്നാല്‍ അവര്‍ ഒരു സീറ്റില്‍ പോലും ജയസാധ്യത ഇല്ലെന്നും കെജ്രാിവാള്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+