കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സജ്ഞയ് സിംഗിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി യുപി സര്‍ക്കാര്‍; 3 മാസത്തില്‍ 13 കേസുകള്‍

Google Oneindia Malayalam News

ദില്ലി: തനിക്കെതിരെ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ദില്ലി സര്‍ക്കാര്‍ രാജ്യദ്രോഹ കുറ്റം ചുമത്തിയെന്നാരോപിച്ച് രാജ്യസഭാ എംപിയും ആംആദ്മി പാര്‍ട്ടി നേതാവുമായ സജ്ഞയ് സിംഗ്. ജനങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയതിന് യോഗി സര്‍ക്കാര്‍ രാജ്യദ്രോഹകുറ്റം ചുമത്തിയെന്ന് സജ്ഞയ് സിംഗ് ആരോപിച്ചു.

'പടച്ചട്ടയും നാടന്‍ തോക്കും ജിഹാദ് ലേഘനങ്ങളും'; തീവ്രവാദികളില്‍ നിന്നും ആയുധങ്ങളും രേഖകളും പിടികൂടി 'പടച്ചട്ടയും നാടന്‍ തോക്കും ജിഹാദ് ലേഘനങ്ങളും'; തീവ്രവാദികളില്‍ നിന്നും ആയുധങ്ങളും രേഖകളും പിടികൂടി

'ഞാനൊരു രാജ്യദ്രോഹി ആണെന്നാണ് യോഗി പറയുന്നത്. 3 മാസത്തിനുള്ളില്‍ 13 കേസുകളാണ് എനിക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഉത്തര്‍പ്രദേശിലെ ഒരു മാഫിയക്കെതിരെ ഇത്രയും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.' ദില്ലിയില്‍ സംഘടിപ്പിച്ച പത്രസമ്മേളനത്തിലാണ് സജ്ഞയ് സിംഗ് ഇക്കാര്യം വിശദീകരിച്ചത്. സെപ്തംബര്‍ 20 ന് ലഖ്‌നൗവിലേക്ക് പുറപ്പെടുമെന്നും കോടതിയില്‍ ഹാരജാവുമെന്നും എംപി പറഞ്ഞു.

sanjat singh

താന്‍ എന്ത് കുറ്റമാണ് കുറ്റമാണ് ചെയ്തതെന്ന് സഭയില്‍ സ്പീക്കറോട് ആരാഞ്ഞപ്പോള്‍ 37 എംപിമാര്‍ പിന്തുണ നല്‍കിയതില്‍ സന്തോഷമുണ്ടെന്നും വിഷയത്തില്‍ അന്വേഷണം നടത്തുമെന്ന് സ്പീക്കര്‍ സഭക്ക് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും സജ്ഞയ് സിംഗ് പറഞ്ഞു.

സംസ്ഥാനത്തെ വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍, ജാതി അതിക്രമങ്ങള്‍ എന്നിവ ചോദ്യം ചെയ്തതിനാണ് തനിക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയതെന്നാണ് സിംഗ് അവകാശപ്പെടുന്നത്. ഉത്തര്‍പ്രദേശില്‍ ഓക്‌സിമീറ്ററും തെര്‍മോ മീറ്ററും വാങ്ങുന്നതിലെ അഴിമതി ആരോപണങ്ങളും സിംഗ് ഉന്നയിച്ചു.

' ഓക്‌സിമീറ്റര്‍, തെര്‍മോ മീറ്റര്‍ എന്നിവയുടെ പേരില്‍ സംസ്ഥാനത്ത് വലിയ അഴിമതിയാണ് നടക്കുന്നത്. 800 രൂപക്ക് വാങ്ങേണ്ട ഓക്‌സിമീറ്റര്‍ സര്‍ക്കാര്‍ എന്തിനാണ് 5000 രൂപക്ക് വാങ്ങിയത്. 1600 രൂപക്ക് വാങ്ങേണ്ട തെര്‍മോ മീറ്റര്‍ 13000 രൂപക്ക് വാങ്ങിയതെന്തുകൊണ്ടാണ്? 800 % കമ്മീഷന്‍ ലഭിക്കുന്നത് കൊണ്ടാണോ? 'സജ്ഞയ് സിംഗ് ചോദിച്ചു.

Recommended Video

cmsvideo
Yogi Adityanath asks UP officials to stop ‘love jihad’ as police say cases rising

രാജ്യം ഒരു മഹാമാരിയെ നേരിടുമ്പോള്‍ സംസ്ഥാനം അഴിമതി നടത്താനുള്ള തിരക്കിലാണെന്നും താന്‍ വിഷയം ഏറ്റെടുക്കുകയും ഒരു സര്‍വ്വേ നടത്തുകയും ചെയ്തിട്ടുണ്ടെന്നും സജ്ഞയ് സിംഗ് ആരോപിച്ചു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് കൂടി കണക്കിലെടുത്ത് ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ പോരാടാന്‍ ഉറച്ചിരിക്കുകയാണ് ആംആദ്മി. നേരത്തേയും യോഗി സര്‍ക്കാരിനെതിരെ സജ്ഞയ് സിംഗ് രംഗത്തെത്തിയിരുന്നു.

 ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; 3 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു!! അതീവ ജാഗ്രതാ നിർദ്ദേശം ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; 3 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു!! അതീവ ജാഗ്രതാ നിർദ്ദേശം

 ദില്ലി ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ സാമൂഹിക വ്യാപനം; അംഗീകരിക്കണമെന്ന് മന്ത്രി ദില്ലി ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ സാമൂഹിക വ്യാപനം; അംഗീകരിക്കണമെന്ന് മന്ത്രി

English summary
AAP MP Sanjay Singh Against UP Government over the cases registered against him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X