കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമതയെപോലെ മുഖ്യമന്ത്രി വേറെയില്ല: ഹസാരെ

  • By Aswathi
Google Oneindia Malayalam News

പൂനെ: അണ്ണ ഹസാരെ കെജ്രിവാളിനും ആം ആദ്മി പാര്‍ട്ടിയ്ക്കുമെതിരെയുള്ള തന്റെ നിലപാട് കടുപ്പിയ്ക്കുന്നു. മറ്റുപാര്‍ട്ടികളില്‍ നിന്ന് ആം ആദ്മിയ്ക്ക് മാത്രമായി ഒരു പ്രത്യേകതയുമില്ലെന്ന് ഹസാരെ പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് നല്‍കിയ പിന്തുണയെ സംബന്ധിച്ച വ്യക്തത വരുത്തുന്നതിനായി അയച്ച കത്തിലാണ് ആം ആദ്മി പാര്‍ട്ടിയ്‌ക്കെതിരെയുള്ള മുന്‍ നിലപാട് ഹസാരെ ആവര്‍ത്തിച്ചത്.

മറ്റ് പാര്‍ട്ടികളെ പോലെ അധികാരം തന്നെയാണ് ആപ്പിന്റെയും ലക്ഷ്യമെന്ന് ഹസാരെ ആരോപിച്ചു. അഴിമതി ഇല്ലാതാക്കുന്നതുള്‍പ്പടെ 17 കാര്യപരിപാടികള്‍ ഉള്‍പ്പെടുത്തി രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് താന്‍ അയച്ച കത്തിനോട് പ്രതികരിച്ചത് തൃണമൂല്‍ കോണ്‍ഗ്രസ് മാത്രമാണ്. എ എ പി ഇതുവരെ കത്തിന് മറുപടി നല്‍കിയില്ല. ജനങ്ങളോടല്ല, അധികാരത്തോടാണ് പാര്‍ട്ടിക്ക് താത്പര്യമെന്നാണ് ഇത് സൂചിപ്പിക്കുന്നത്- ഹസാരെ ആരോപിച്ചു.

anna-mamta

കെജ്രിവാളിനെ ഭൂമിയോളം താഴ്ത്തിയ ഹസാരെ മമത ബാനര്‍ജിയെ വാനോളം പുകഴ്ത്തുകയും ചെയ്തു. ആത്മാര്‍ത്ഥതയും നിസ്വാര്‍ത്ഥതയും ആവോളമുള്ള നേതാവാണ് മമത ബാനര്‍ജിയെന്ന് ഹസാരെ പറഞ്ഞു. സ്വന്തം സംസ്ഥാനത്തിന് വേണ്ടി കഠിനാധ്വാനം ചെയ്യുന്ന മമതയെ പോലൊരു മുഖ്യമന്ത്രി വേറെയില്ല. രാജ്യത്തെ നയിക്കാന്‍ കെല്‍പ്പുള്ള നേതാവാണവര്‍. ജനങ്ങള്‍ അവര്‍ക്ക് വോട്ട് നല്‍കണമെന്നാവശ്യപ്പെട്ട ഹസാരെ തന്റെ പിന്തുണ തിരഞ്ഞെടുപ്പിലേക്ക് മാത്രമാണെന്നും അറിയിച്ചു.

English summary
Accusing his one-time protege of being power hungry, anti-corruption crusader Anna Hazare has said that Arvind Kejriwal’s Aam Aadmi Party is no different than the others.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X