എക്‌സിറ്റ് പോളില്‍ വിശ്വസിക്കാതെ എഎപി, 2017ല്‍ സംഭവിച്ചത് ഞെട്ടിക്കും, കോണ്‍ഗ്രസിന് വന്‍ പ്രതീക്ഷ
ദില്ലി: പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടിക്ക് അനുകൂലമാണ് എല്ലാ സര്‍വേയും. നൂറ് സീറ്റ് വരെ പാര്‍ട്ടിക്ക് ലഭിക്കുമെന്നാണ് പ്രവചനം. എന്നാല്‍ എഎപി ക്യാമ്പ് ഇപ്പോഴും ആശങ്കയിലാണ്. ഇതിലൊന്നും വിശ്വസിക്കാന്‍ അവര്‍ തയ്യാറല്ല. എഎപിയില്‍ നിന്ന് അഗ്രസീവായ പ്രതികരണങ്ങളും വന്നിട്ടില്ല. ഇതിനെല്ലാം കാരണം 2017ലെ ഫലങ്ങളാണ്. അന്നും എക്‌സിറ്റ് പോളുകളുടെ എല്ലാം പ്രിയങ്കര പാര്‍ട്ടി എഎപിയായിരുന്നു. കോണ്‍ഗ്രസുമായി നേരിട്ട് ഏറ്റുമുട്ടുന്ന ഏക പാര്‍ട്ടി എഎപിയാണെന്ന് വരെ പ്രവചനമുണ്ടായിരുന്നു. എന്നാല്‍ ഫലം വന്നപ്പോള്‍ എഎപി മുന്നേറ്റം നടത്തിയെങ്കിലും ഭൂരിപക്ഷത്തിന്റെ ഏഴയലത്ത് പോലുമുണ്ടായിരുന്നില്ല. പക്ഷേ മുഖ്യ പ്രതിപക്ഷമായി മാറുകയായിരുന്നു.

ഇത്തവണയും അത് വിശ്വസിക്കാന്‍ നിരവധി കാരണങ്ങളുണ്ട്. എഎപിയുടെ കോട്ടയില്‍ അടക്കം വോട്ടിംഗ് കുറയുകയാണ് ചെയ്തത്. മാല്‍വയിലെ പല മണ്ഡലങ്ങളിലും പ്രതീക്ഷിച്ച വോട്ടില്ലായിരുന്നു. അതിശക്തമായ ഭരണവിരുദ്ധ വികാരമുണ്ടായിരുന്നെങ്കില്‍ വോട്ടിംഗ് ഇങ്ങനെയല്ല ഉണ്ടാവുക. എഎപി പ്രതീക്ഷിച്ചതെല്ലാം വോട്ടെടുപ്പില്‍ തെറ്റിയിരുന്നു. നേരത്തെ തന്നെ പഞ്ചാബില്‍ നിന്നുള്ള തിരഞ്ഞെടുപ്പ് വിദഗ്ധര്‍ എഎപിക്ക് അനുകൂലമായി ഒരു തരംഗം സംസ്ഥാനത്ത് പ്രതീക്ഷിക്കേണ്ടെന്ന് പറഞ്ഞിരുന്നു. ഇത് സംഭവിക്കുമോ എന്ന ഭയം ഭഗവന്ത് മന്നിനും അരവിന്ദ് കെജ്രിവാളിനുമുണ്ട്. പ്രധാനമായും എഎപി ഉന്നയിച്ച മാറ്റത്തെ പഞ്ചാബ് വോട്ടര്‍മാര്‍ പൂര്‍ണമായും സ്വീകരിച്ചോ എന്ന് സംശയമാണ്.
2017ല്‍ എഎപി 20 സീറ്റ് മാത്രമാണ് നേടിയത്. ചില എക്‌സിറ്റ് പോളുകള്‍ കോണ്‍ഗ്രസും എഎപിയും തമ്മിലാണെന്ന് മത്സരം എന്ന് വരെ പ്രവചിച്ചിരുന്നു. എന്നാല്‍ 77 സീറ്റുമായി കോണ്‍ഗ്രസ് തന്നെ മുന്നിലെത്തി. സി വോട്ടര്‍ സര്‍വേയില്‍ എഎപി 63 സീറ്റ് നേടി അധികാരത്തിലെത്തുമെന്നായിരുന്നു പ്രവചിച്ചത്. കോണ്‍ഗ്രസിന് 43 സീറ്റ് കിട്ടുമെന്നും പ്രവചനം. ആജ് തക്ക് സര്‍വേ 36 മുതല്‍ 41 സീറ്റ് വരെ പ്രവചിച്ചിരുന്നു. കോണ്‍ഗ്രസിന് 56 മുതല്‍ 61 സീറ്റ് വരെയും ഇവര്‍ പ്രവചിച്ചു. ടിവി 24 ന്യൂസ് 70 മുതല്‍ 80 സീറ്റ് വരെയാണ് എഎപിക്ക് പ്രവചിച്ചത്. കോണ്‍ഗ്രസ് 35 സീറ്റിലൊതുങ്ങുമെന്നും പ്രവചിച്ചിരുന്നു. ഇന്ത്യാ ടുഡു 36 മുതല്‍ 41 സീറ്റ് വരെ എഎപി നേടുമെന്നും പ്രവചിച്ചു.
ഫലം വരുന്നത് വരെ കോണ്‍ഗ്രസിന് ആ സമയത്ത് യാതൊരു ആത്മവിശ്വാസക്കുറവുമില്ലായിരുന്നു. പക്ഷേ എഎപി ആഹ്ലാദത്തിലായിരുന്നു. എന്നാല്‍ എല്ലാ സര്‍വേകളെയും തെറ്റിച്ച് കോണ്‍ഗ്രസ് വന്‍ ഭൂരിപക്ഷത്തില്‍ തന്നെ അധികാരത്തിലെത്തുകയായിരുന്നു. 77 സീറ്റാണ് കോണ്‍ഗ്രസ് നേടിയത്. അതേസമയം ഇത്തവണ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിയാവുമെന്ന് രഹസ്യമായി എഎപി നേതാക്കള്‍ പറയുന്നുണ്ട്. എല്ലാവരും ഒരേ പോലെ പറയുന്നതാണ് കാര്യം. പാര്‍ട്ടിയുടെ അകത്ത് ആഘോഷങ്ങള്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ പുറത്ത് ഒന്നും കാണിക്കുന്നില്ല. നിശബ്ദ വോട്ട് ഇത്തവണ എഎപിക്ക് അനുകൂലമായി വന്നു എന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ കോണ്‍ഗ്രസ് ഇത് മാറുമെന്നാണ് ഉറപ്പിച്ച് പറയുന്നത്.












Click it and Unblock the Notifications