Get Updates
Get notified of breaking news, exclusive insights, and must-see stories!

മമതയുടെ കോട്ട ലക്ഷ്യമിട്ട് കെജ്രിവാള്‍, ബംഗാളിലും എഎപിയെത്തും, ഇന്ന് കൊല്‍ക്കത്തയില്‍ മെഗാറാലി

ദില്ലി: പഞ്ചാബിലെ വന്‍ ജയത്തിന് പിന്നാലെ ആംആദ്മി പാര്‍ട്ടി ദേശീയ തലത്തില്‍ ഒന്നൊ വ്യാപിക്കുന്നു. മമത ബാനര്‍ജിയുടെ കോട്ടയായ ബംഗാളിലേക്കാണ് എഎപി മത്സരത്തിനെത്തുന്നത്. കോണ്‍ഗ്രസ് ഒഴിച്ച് ഒരു പ്രതിപക്ഷ കക്ഷിയും ഒന്നില്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ ഭരിക്കുന്നില്ല. അതുകൊണ്ട് തന്നെ കെജ്രിവാളിന്റെ നീക്കം എല്ലാ പ്രതിപക്ഷ കക്ഷികളെയും ഭയപ്പെടുത്തുന്നുണ്ട്. ഗുജറാത്തിലും ചണ്ഡീഗഡിലും അവരുണ്ടാക്കിയ നേട്ടം എടുത്ത് പറയേണ്ടതാണ്. ബംഗാളില്‍ നിന്ന് പാദാര്‍പണ യാത്രയ്ക്ക് തുടക്കമിടുകയാണ് എഎപി. കൊല്‍ക്കത്തയില്‍ വൈകീട്ട് നാല് മണിക്കാണ് യാത്ര. നേരത്തെ ബിജെപി മമത ബാനര്‍ജിയെ പിടിച്ച് കെട്ടാന്‍ നോക്കി പരാജയപ്പെട്ടതാണ്. പക്ഷേ കെജ്രിവാളിന്റെ വരവ് ബംഗാളില്‍ വലിയ മാറ്റങ്ങളുണ്ടാക്കും.

1

കൊല്‍ക്കത്തയില്‍ എഎപിക്ക് നിരവധി യൂണിറ്റുകളുണ്ട്. എന്നാല്‍ 2015ന് ശേഷം പലതും തൃണമൂലില്‍ ലയിച്ചിരുന്നു. എന്നാല്‍ പഞ്ചാബിലെ ജയത്തോടെ പലരും മടങ്ങി വന്നേക്കും. പഞ്ചാബില്‍ ഗംഭീര പ്രകടമാണ് നടത്തിയതെന്ന വിലയിരുത്തലിലാണ് എഎപി. ആ വിജയം ബംഗാളില്‍ ആഘോഷിക്കുകയും, ഒപ്പം സംസ്ഥാനത്ത് പ്രചാരണങ്ങള്‍ തുടങ്ങുകയാണ് എഎപി ചെയ്യുന്നത്. സംസ്ഥാനത്ത് അടിത്തട്ടിലുള്ള വിവരങ്ങള്‍ ശേഖരിച്ചുള്ള എഎപിയുടെ പ്രവര്‍ത്തനം ഏത് പാര്‍ട്ടിയെയും ഭയപ്പെടുത്തുന്നതാണ്. പ്രതിപക്ഷ സഖ്യത്തിലും മമതയും കെജ്രിവാളും ഭാഗമാണ്. എന്നാല്‍ എഎപിയുടെ വളര്‍ച്ച മമതയുടെ പ്രതിപക്ഷ നേതൃത്വത്തെ തന്നെ ചോദ്യം ചെയ്യും.

ധര്‍മതലയില്‍ നിന്ന് ഗിരീഷ് പാര്‍ക്ക് വരെയാണ് റാലി നടക്കുക. മമതയുടെ കോട്ടയില്‍ എഎപി നടത്തുന്ന ആദ്യ വന്‍ റാലിയിലാണിത്. ഈ റാലികളില്‍ മാത്രം ഒതുങ്ങുന്നതല്ല ആംആദ്മി പാര്‍ട്ടിയുടെ പ്രവര്‍ത്തനം. അംഗത്വ പരിപാടികള്‍ സംസ്ഥാനത്ത് ആരംഭിച്ച് കഴിഞ്ഞു. മാല്‍ഡ ജില്ലയില്‍ എഎപിയുടെ ഹോര്‍ഡിംഗുകളും പോസ്റ്ററുകളുമൊക്കെ ഉയര്‍ന്ന് കഴിഞ്ഞു. ഓരോ ജില്ലയിലും എഎപി ബേസ് ക്യാമ്പുകള്‍ തുടങ്ങി കഴിഞ്ഞു. താഴേക്കറിങ്ങി ആളുകളെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരാനാണ് കെജ്രിവാള്‍ നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം കെജ്രിവാളും മമതയും സുഹൃത്തുക്കളാണെങ്കിലും ഗോവയില്‍ ഇവര്‍ എതിരാളികളായിരുന്നു. ശക്തമായ വിമര്‍ശനങ്ങള്‍ ഇവര്‍ പരസ്പരം ഉന്നയിച്ചിരുന്നു.

എഎപി ഗുജറാത്തിലും, ഹരിയാനയിലും രാജസ്ഥാനിലും പാര്‍ട്ടി വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ദക്ഷിണേന്ത്യയിലേക്കും അവര്‍ എത്തുമെന്നാണ് സൂചന. ബംഗാളിലെ ജയത്തിന് ശേഷം ദേശീയ തലത്തില്‍ മമതയ്ക്ക് കിട്ടിയിരുന്ന പ്രതിച്ഛായ ഇപ്പോള്‍ കെജ്രിവാള്‍ നേടിയിരിക്കുകയാണ്. ഹിന്ദി ഹൃദയഭൂമിയില്‍ നിന്നുള്ള നേതാവായത് അദ്ദേഹത്തിന് കൂടുതല്‍ ഗുണം ചെയ്യും. പ്രധാനമന്ത്രി പദത്തിലേക്ക് ഹിന്ദി ഹൃദയ ഭൂമിയില്‍ നിന്നുള്ള നേതാക്കള്‍ക്കാണ് എപ്പോഴും സാധ്യതയുണ്ടാവുക. കോണ്‍ഗ്രസിന്റെ തകര്‍ച്ചയോടെ സഖ്യമുണ്ടാക്കുക എന്നത് എഎപിയുടെ ബാധ്യതയായിരിക്കുകയാണ്. കോണ്‍ഗ്രസ് ബദല്‍ മുന്നണിയുണ്ടാക്കാന്‍ എഎപിക്കാവുമെന്നാണ് വിലയിരുത്തല്‍. മമതയുടെ സ്ഥാനം കെജ്രിവാള്‍ കൊണ്ടുപോയെന്നാണ് അധീര്‍ ചാധരിയും പ്രതികരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+