കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യോഗിക്കെതിരെ പേരാട്ടത്തിനൊരുങ്ങി അരവിന്ദ് കെജ്രിവാള്‍; ലക്ഷ്യം യുപി; പദ്ധതികള്‍ക്ക് തുടക്കം

Google Oneindia Malayalam News

ദില്ലി: 2020 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ദില്ലിക്ക് പുറത്തേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് ആംആദ്മി. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അതിനുള്ള ശ്രമങ്ങള്‍ ഇതിനകം തന്നെ ആരംഭിച്ച് കഴിഞ്ഞു. പ്രധാനമായും യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ബിജെപി ഭരിക്കുന്ന യുപിയാണ് കെജ്രിവാളിന്റെ ലക്ഷ്യം. ഇത് സംബന്ധിച്ച് രാജ്യസഭാംഗവും കെജ്‌രിവാളിന്റെ വിശ്വസ്തനുമായി സജ്ഞയ് സിംഗുമായും ദില്ലി നിയമ സഭാംഗവുമായ ദിലിപ് പാണ്ഡെയുമായും ചര്‍ച്ച നടത്തി വരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍

കടുത്ത ആശങ്ക; പ്രതിദിന രോഗികളുടെ എണ്ണത്തിൽ യുഎസിനേയും ബ്രസീലിനേയും മറികടിന്ന് ഇന്ത്യകടുത്ത ആശങ്ക; പ്രതിദിന രോഗികളുടെ എണ്ണത്തിൽ യുഎസിനേയും ബ്രസീലിനേയും മറികടിന്ന് ഇന്ത്യ

ലക്ഷ്യം ഉത്തര്‍പ്രദേശ്

ലക്ഷ്യം ഉത്തര്‍പ്രദേശ്

ദേശിയ രാഷ്ടീയത്തില്‍ അതിന്റെ വലിപ്പം കൊണ്ടും ജനസംഖ്യകൊണ്ടും രാഷ്ട്രീയ അന്തരീക്ഷം കൊണ്ടും ഏറ്റവും പ്രധാനപ്പെട്ട സംസ്ഥാനമാണ് യുപി. സംസ്ഥാനത്ത് യോഗിയുടെ നേതൃത്വത്തില്‍ ബിജെപി ഭരണം നിലനിര്‍ത്താനും പ്രിയങ്കാഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഭരണത്തിലെത്താനും ശക്തമായ പോരാട്ടം നടത്തുന്നിടത്താണ് ആംആദ്മി പാര്‍ട്ടിയും ശക്തി തെളിയിക്കുന്നതിനുള്ള ശ്രമം നടത്തുന്നത്.

പദ്ധതികള്‍

പദ്ധതികള്‍

ആംആദ്മിക്ക് ചെറിയ പിന്തുണ മാത്രമുള്ള സംസ്ഥാനത്ത് പാര്‍ട്ടിയെ വളര്‍ത്താനുള്ള ശ്രമത്തിലാണ് കെജ്രിവാള്‍. ഇതിനകം സജ്ഞയ് സിംഗിന്റേയും ദിലീപ് പാണ്ഡെയുടേയും നേതൃത്വത്തില്‍ യുപിയില്‍ ചെറിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞുവെന്നുള്ളതും മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഉള്‍പ്പെടെയുള്ള നീക്കങ്ങള്‍ നടക്കുകയും ചെയ്യുന്നത് ഇതിന്റെ ഭാഗമാണ്. പല വിഷയങ്ങളിലും യുപി സര്‍ക്കാരിനെതിരെ ശക്തമായി പ്രതികരിക്കുകയും ആംആദ്മി ചെയ്തിരുന്നു.

പ്രതിസന്ധി

പ്രതിസന്ധി

ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി രണ്ടാമതും അധികാരത്തിലെത്തിയതോടെ ദേശീയതലത്തില്‍ ആംആദ്മി പാര്‍ട്ടിയെ ഉയര്‍ത്തികൊണ്ടുവരികയെന്ന ലക്ഷ്യമായിരുന്നു മുന്നില്‍. എന്നാല്‍ പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങള്‍ ഉടലെടുക്കുകയും കൊവിഡ് വ്യാപനം രൂക്ഷമാവുകയും ചെയ്തതോടെ പദ്ധതികള്‍ നിര്‍ത്തിവെക്കുകയായിരുന്നു.

തീരുമാനം

തീരുമാനം

'ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ബീഹാര്‍, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ആംആദ്മി പാര്‍ട്ടി പ്രധാനമായും പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ് വ്യാപനത്തോടെ പദ്ധതികള്‍ കൃത്യമായി നടപ്പാക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ പശ്ചിമ ബംഗാളിലും ബീഹാറിലും പ്രചരത്തിനുള്ള സമയം അതിക്രമിച്ച് കഴിഞ്ഞു. അതിനാല്‍ യുപിയിലും ഉത്തരാഖണ്ഡിലും പരമാവധി ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ശ്രമമെന്ന്' പാര്‍ട്ടി വൃത്തം വ്യക്തമാക്കി.

സജ്ഞയ് സിംഗ്

സജ്ഞയ് സിംഗ്

403 നിയമസഭാ സീറ്റും 80 ലോക്‌സഭാ സീറ്റുമുള്ള സംസ്ഥാനത്ത് വേരുറപ്പിക്കുകയെന്നത് വലിയ ശ്രമം തന്നെയാണ്. ഇതിനെക്കുറിച്ച് വ്യക്തമായ ധാരണയും ആംആദ്മിക്കുണ്ട്. ജനങ്ങളുടെ പിന്തുണ നേടുകയെന്നതും തെരഞ്ഞെടുപ്പ് അടിത്തറ രൂപപ്പെടുത്തുകയെന്നതും കൃത്യമായ പദ്ധതികളോടെ ചെയ്യേണ്ട കാര്യമാണ്.
സജ്ഞയ് സിംഗിനാണ് ആംആദ്മി പാര്‍ട്ടി ഉത്തര്‍പ്രദേശിന്റെ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്.

പോരാട്ടം

പോരാട്ടം

എന്നാല്‍ സംസ്ഥാനത്ത് പാര്‍ട്ടിയുടെ മുഖമായി മാറാന്‍ സജ്ഞയ് സിംഗിന് ഇതിനകംതന്നെ കഴിഞ്ഞിട്ടുണ്ടെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. നേരത്തെ സജ്ഞയ് സിംഗിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്തത് പാര്‍ട്ടിക്ക് കൂടുതല്‍ പ്രചാരണം നേടാന്‍ സഹായിക്കുകയും ചെയ്തു. ജയില്‍ പോകാന്‍ തങ്ങള്‍ക്ക് മടിയില്ലെന്നും അഴിമതിക്കെതിരെ ഇനിയും പോരാടുമെന്നുമായിരുന്നു സജ്ഞയ് സിംഗിന്റെ പ്രതികരണം.

Recommended Video

cmsvideo
യോഗിക്കെതിരെ തിരിച്ചടിച്ച് കഫീല്‍ ഖാന്‍
സംഘടനാ ബലം

സംഘടനാ ബലം

അതേസമയം സംസ്ഥാനത്ത് പാര്‍ട്ടി നേരിടുന്ന ഒരു പ്രതിസന്ധി സംഘടനാപരമായി ശക്തിപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലായെന്നതാണ്. പല സ്ഥലങ്ങളിലും സംഘടനാ ബലമുണ്ടെന്ന് പാര്‍ട്ടി അവകാശപ്പെടുന്നുണ്ടെങ്കിലും കൃത്യമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയുന്നില്ല. ശക്തമായ നേതാക്കളുടേയും അഭാവം പാര്‍ട്ടിക്കുണ്ട്.

English summary
AAP plans to expand operations in Uttar Pradesh aimed 2022 Assembly election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X