എഎപി ദില്ലിയില്‍ കറണ്ട് വില പകുതിയാക്കും
ദില്ലി: ജനങ്ങള്‍ക്ക് കൂടുതല്‍ അധികാരം, നേരെ പകുതി വിലയ്ക്ക് കറണ്ട്, ലോക്പാല്‍ ബില്‍ എന്നിങ്ങനെ കാത് കുളിര്‍പ്പിക്കുന്ന വാഗ്ദാനങ്ങളുമായി ദില്ലി തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറങ്ങി. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ് അവ പരിഹരിക്കുന്നതിനായിരിക്കും ആം ആദ്മി പാര്‍ട്ടിയുടെ ശ്രദ്ധയെന്ന് പാര്‍ട്ടി നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു.
മൊഹല്ല സഭാസ് എന്ന് പേരിട്ട് കോളനികളില്‍ ഭരണവികേന്ദ്രീകരണം സാധ്യമാക്കുമെന്നും പാര്‍ട്ടി ജനങ്ങള്‍ക്ക് ഉറപ്പുനല്‍കുന്നു. ഓരോ കോളനിക്കും വര്‍ഷം തോറും ഒരു ഫണ്ട് അനുവദിക്കും. പ്രധാനപ്പെട്ട ആവശ്യങ്ങള്‍ക്കായി ഇത് ഉപയോഗിക്കാം. പ്രകടനപത്രിക പുറത്തിറക്കിക്കൊണ്ട് യോഗേന്ദ്ര യാദവ് പറഞ്ഞു. ഫണ്ട് എങ്ങിനെ ഉപയോഗിക്കണം എന്ന കാര്യത്തില്‍ പാര്‍ട്ടിയോ എം എല്‍ എമാരോ തീരുമാനമെടുക്കില്ല.

കറണ്ട് ബില്ല് പകുതിയായി കുറയ്ക്കും. വൈദ്യുതി വിതരണത്തിന്റെ നിലവിലുള്ള രീതി തന്നെ മാറ്റും. ദില്ലി പോലീസിന്റെ നിയന്ത്രണം സംസ്ഥാനസര്‍ക്കാരിന് കീഴില്‍ കൊണ്ടുവരും. നിലവില്‍ ദില്ലി പോലീസിനെ നിയന്ത്രിക്കുന്നത് കേന്ദ്രസര്‍ക്കാരാണ്. ആം ആദ്മി പാര്‍ട്ടിയുടെ പ്രഖ്യാപിത നയമായ ലോക്പാല്‍ ബില്ലിനെ ഇത്തവണയും പാര്‍ട്ടി കൈവിട്ടിട്ടില്ല.
അഴിമതിക്കെതിരായ കുരിശുയുദ്ധവുമായി രാഷ്ട്രീയത്തിലേക്ക് വന്ന അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച നേട്ടമുണ്ടാക്കും എന്നാണ് കരുതുന്നത്. കോണ്‍ഗ്രസിനും പ്രതിപക്ഷ കക്ഷിയായ ബി ജെ പിക്കും വെല്ലുവിളിയാകാനുള്ള ശ്രമത്തിലാണ് എ എ പി. തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ തങ്ങള്‍ ആര്‍ക്കും പിന്തുണ നല്‍കുകയോ ആരില്‍ നിന്നെങ്കിലും പിന്തുണ സ്വീകരിക്കുകയോ ചെയ്യില്ല എന്നാണ് എ എ പിയുടെ നയം.












Click it and Unblock the Notifications