കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തില്‍ ആപ്പ് ചൂല്‍ വില്‍പന കൊഴുപ്പിക്കുന്നു

Google Oneindia Malayalam News

ഗാന്ധിനഗര്‍: ആം ആദ്മി പാര്‍ട്ടി രാഷ്ട്രീയരംഗത്ത് തരംഗമായതോടെ രക്ഷപ്പെട്ടത് ചൂലാണ്. പോ ചൂലേ എന്ന് പറഞ്ഞാല്‍ ഒരു വിലയുമില്ലാത്തതെന്ന് തോന്നിയിരുന്ന കാലത്ത് നിന്നും അമ്പരപ്പിക്കുന്ന ഇമേജ് വ്യത്യാസമാണ് ചൂലിന് ഉണ്ടായിരിക്കുന്നത്. ഉത്തര്‍ പ്രദേശിലെ നൈതിക് പാര്‍ട്ടി ഒരു കൊല്ലം വിചാരിച്ചിട്ടും ഉണ്ടാക്കാന്‍ പറ്റാത്ത മൈലേജാണ് ആപ്പുമായുള്ള ബാന്ധവം വഴി ചൂലിന് കിട്ടിയിരിക്കുന്നത്.

വാര്‍ത്ത അതല്ല, നരേന്ദ്രമോഡിയുടെ ഗുജറാത്തില്‍ ചൂല്‍ വില്‍പനക്കാര്‍ക്ക് ആം ആദ്മി പാര്‍ട്ടി പുതിയ പ്രതീക്ഷയാകുന്നു എന്നതാണത്. ഓരോ റാലിയിലും നൂറും ഇരുന്നൂറും ചൂലുകളാണ് ആം ആദ്മി പാര്‍ട്ടിക്കാര്‍ വാങ്ങിക്കൊണ്ടുപോകുന്നത്. നേരത്തെ ഏതെങ്കിലും വീട്ടമ്മമാരോ വല്ലപ്പോഴും ഏതെങ്കിലും കമ്പനികളോ വാങ്ങിയിരുന്ന ചൂലിന് ഡിമാന്‍ഡ് കൂടിയത് ആം ആദ്മി പാര്‍ട്ടിയുടെ വരവോടെയാണ്.

aap-broom

മണിനഗറില്‍ 45 വര്‍ഷമായി ചൂല്‍ വില്‍പന നടത്തുന്ന ഇര്‍ഷാദ് ഖാന്‍ പറയുന്നത് ചൂലിന് ഇതിന് മുമ്പ് ഒരിക്കലും ഇത്രയധികം ആവശ്യക്കാര്‍ ഉണ്ടായിട്ടില്ല എന്നാണ്. അഴിമതി തുടച്ചുനീക്കും എന്ന പ്രഖ്യാപനവുമായി രംഗത്തെത്തിയ ആം ആദ്മി പാര്‍ട്ടിയുടെ ചിഹ്നം ചൂല്‍ തന്നെയായതിലുമുണ്ട് ഒരു പൊരുത്തം. ഓരോ പാര്‍ട്ടി മീറ്റിംഗുകള്‍ക്കും റാലികള്‍ക്കും മുമ്പായി ആം ആദ്മി പാര്‍ട്ടിക്കാര്‍ ബള്‍ക്ക് ഓര്‍ഡറുമായി ചൂല്‍ വാങ്ങാനെത്താറുണ്ട് എന്നാണ് കച്ചവടക്കാര്‍ പറയുന്നത്.

20 രൂപയാണ് വീട്ടാവശ്യത്തിനുള്ള ഒരു ചൂലിന്റെ വില. രാഷ്ട്രീയപരിപാടിക്ക് കൊണ്ടുപോകുന്ന ചൂലിന് അത്രയ്ക്കും ഉറപ്പും വലിപ്പവും ഒന്നും ആവശ്യമില്ലെന്നും ചെറിയ ചൂലുകളാണ് ആം ആദ്മി പാര്‍ട്ടിക്ക് വേണ്ടി പ്രത്യേകമായി ഉണ്ടാക്കിക്കൊടുക്കുന്നത് എന്നും മറ്റൊരു മൊത്തക്കച്ചവടക്കാരന്‍ പറയുന്നു. ഏഴ് രൂപയാണ് ഇത്തരം ചൂലൊന്നിന് ഈടാക്കുന്നത്രെ.

English summary
AAP pushes broom sales in Gujarat. AAP members recently bought brooms in bulk for a rally.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X