കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും വേരുറപ്പിക്കാന്‍ എഎപി; കെജ്രിവാള്‍ തന്ത്രം മെനയുന്നു; ലക്ഷ്യം

Google Oneindia Malayalam News

ദില്ലി: 2020 ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ 70 ല്‍ 72 സീറ്റും നേടിയാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആംആദ്മി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത്. രൂപീകരിച്ച് ചെറിയ കാലയളവില്‍ തന്നെ ദില്ലി, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ വലിയ വേരോട്ടം നടത്തിയ പാര്‍ട്ടി മറ്റ് സംസ്ഥാനങ്ങളിലേക്കും പ്രവര്‍ത്തനം ശക്തിപ്പെടുത്താനൊരുങ്ങുന്നു. ആംആദ്മി ദേശീയ കണ്‍വീനര്‍ കൂടിയായ അരവിന്ദ് കെജ്രിവാള്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയം ലക്ഷ്യം വെച്ച് തന്നെയാണ് ആംആദ്മി സജീവമാകാനൊരുങ്ങുന്നത്. അതിനുള്ള ശ്രമങ്ങള്‍ പാര്‍ട്ടിയില്‍ ആരംഭിച്ച് കഴിഞ്ഞു.

തെരഞ്ഞെടുപ്പ് വിജയം

തെരഞ്ഞെടുപ്പ് വിജയം

അഴിമതി വിരുദ്ധത ഉയര്‍ത്തി 2012 ല്‍ ദേശീയ രാഷ്ട്രീയത്തിലേക്ക് കടന്നു വന്ന പാര്‍ട്ടി 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 434 സീറ്റില്‍ മത്സരിക്കുകയും പഞ്ചാബില്‍ നാല് സീറ്റില്‍ വിജയിക്കുകയായിരുന്നു. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായ വിജയത്തിനായിരുന്നു ദില്ലി സാക്ഷ്യം വഹിച്ചത്. 2013, 2015, 2020 ലേയും ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേടിയ വിജയം അസാധ്യമായിരുന്നു.

മത്സരിക്കാനൊരുങ്ങുന്നു

മത്സരിക്കാനൊരുങ്ങുന്നു

അതേസമയം ദില്ലിക്കും പഞ്ചാബിനും പുറമേ എഎപിക്ക് തങ്ങളുടെ സ്വാധീനം നിലനിര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടപ്പിലുള്‍പ്പെടെ ദില്ലി എംസിഡി തെരഞ്ഞെടുപ്പ്, ഗോവ തെരഞ്ഞെടുപ്പ്, മുംബൈ, ലഡാക്ക് എന്നിവിടങ്ങളിലെ തദ്ദേശ തെരഞ്ഞെടുപ്പ് തുടങ്ങിയവയാണ് ആംആദ്മി മുന്നില്‍ കാണുന്നത്.

 ലക്ഷ്യം

ലക്ഷ്യം

ഇവിടെയെല്ലാം പ്രവര്‍ത്തനം നടത്തുന്നതിനായി എഎപി ചില തന്ത്രങ്ങളും മുന്നോട്ട് വെക്കുന്നുണ്ട്. പാര്‍ട്ടിക്ക് ഇതിനകം തന്നെ ചെറിയ സ്വാധീനം ഉണ്ടാക്കാന്‍ കഴിഞ്ഞ മണ്ഡലങ്ങളിലും ചെറിയ സംസ്ഥാനങ്ങളിലുമാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. ഇവിടെ സംഘടനയെ ശക്തിപ്പെടുത്തുകയെന്നതാണ് പ്രാഥമികകാര്യം. തുടക്കത്തില്‍ തന്നെ പഞ്ചാബില്‍ നിന്നും ലഭിച്ച രീതിയിലുള്ള പ്രതികരണം എഎപിക്ക് മറ്റിടങ്ങളില്‍ നിന്നും ഉണ്ടായിരുന്നില്ല.ഗോവയിലും പാര്‍ട്ടിക്ക് ചെറിയ വേരോട്ടം നടത്താന്‍ സാധിച്ചിട്ടുണ്ട്.

Recommended Video

cmsvideo
Rahul Gandhi never made bjp collusion satement against leaders | Oneindia Malayalam
ബദല്‍

ബദല്‍

രണ്ടാമത്തെ കാര്യം ഈ സ്ഥലങ്ങളിലെല്ലാം പ്രധാനപ്പെട്ട രണ്ട് പാര്‍ട്ടികള്‍ക്ക് മാത്രം സ്വാധീനമുള്ളതും മൂന്നാമതൊരു ബദല്‍ സംവിധാനം വരികയാണെങ്കില്‍ പെട്ടെന്ന് വേരോട്ടം നടത്താന്‍ കഴിയുന്നതുമാണ് എന്നതാണ്. അതാണ് പഞ്ചാബില്‍ വിജയിച്ചതെന്ന് പാര്‍ട്ടി പറയുന്നു. ഇവിടെ അകാലിക്കും കോണ്‍ഗ്രസിനും പുറമേ ജനങ്ങള്‍ക്ക് മൂന്നാമതൊരു ശബ്ദം വേണമായിരുന്നു. അതിനാലാണ് ആദ്യ ശ്രമത്തില്‍ തന്നെ പ്രതിപക്ഷമാകാന്‍ കഴിഞ്ഞതെന്ന് പാര്‍ട്ടി സാക്ഷ്യപ്പെടുത്തുന്നു.

ഉത്തരാഖണ്ഡ്

ഉത്തരാഖണ്ഡ്

ഗോവയിലും ഇത് തന്നെയാണ് സംഭവിച്ചതെന്നും ഉത്തരാഖണ്ഡിലെ രാഷ്രീയ സാഹചര്യവും അനുകൂലമാണെ പാര്‍ട്ടി പറയുന്നു. ഈ ചെറിയ സംസ്ഥാനങ്ങള്‍ക്ക് പുറമേ നിര്‍ണ്ണായക രാഷ്ട്രീയ പ്രാധാന്യമുള്ള ഉത്തര്‍പ്രദേശും ആംആദ്മി ലക്ഷ്യം വെച്ചിരിക്കുകയാണ്. ദേശിയ തലത്തിലും പാര്‍ട്ടിക്ക് അനക്കമുണ്ടാക്കുകയെന്ന ഉദേശത്തിലാണ് ഉത്തര്‍പ്രദേശില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാനൊരുങ്ങുന്നത്. 2022 ലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും വിജയിച്ച നിയമസഭയില്‍ എത്തുന്നതിനുള്ള കരുക്കളും പാര്‍ട്ടി നീക്കി തുടങ്ങി.

മത്സരിച്ച് മുന്നേറാന്‍

മത്സരിച്ച് മുന്നേറാന്‍

ഉത്തര്‍പ്രദേശില്‍ പാര്‍ട്ടി എംപിയായ സജ്ഞയ് സിംഗിന് നിര്‍ണ്ണായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയുമെന്നാണ് എഎപി അവകാശപ്പെടുന്നത്. അതേസമയം നേതൃത്വത്തിന്റെ അഭാവം കാരണം നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയാത്ത സ്ഥലങ്ങളില്‍ തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച് മുന്നേറാനാണ് പാര്‍ട്ടി ശ്രമം.

English summary
AAP ready to expand operations on election in various states; Uttar Pradesh is also a target
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X