ഉത്തരാഖണ്ഡിൽ എ എ പിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ബിജെപിയിൽ ചേർന്നു
ഡറാഡൂൺ; ഉത്തരാഖണ്ഡിൽ എ എ പിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായിരുന്ന റിട്ടയേർഡ് കേണൽ അജയ് കൊത്തിയാൽ ബിജെപിയിൽ ചേർന്നു.മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയുടെ സാന്നിധ്യത്തിലായിരുന്നു ബി ജെ പി പ്രവേശം. ആറ് ദിവസം മുൻപ് കൊത്തിയാൽ ആം ആദ്മിയിൽ നിന്നും രാജിവെച്ചിരുന്നു.
രാജ്യത്തെ മുൻ സൈനികരുടെയും, മുതിർന്നവരുടെയും സ്ത്രീകളുടെയും യുവാക്കളുടെയും ബുദ്ധിജീവികളുടെയും വികാരം മാനിച്ച് കൊണ്ട് താൻ ആം ആദ്മിയിൽ നിന്നും രാജിവെക്കുന്നുവെന്നായിരുന്നു കൊത്തിയാൽ രാജിക്കത്തിൽ പറഞ്ഞത്.

ആം ആദ്മിയിൽ ചേർന്ന തന്റെ തീരുമാനം തെറ്റായി പോയിരുന്നുവെന്ന് കൊത്തിയാൽ പറഞ്ഞു. ഞാൻ ആം ആദ്മി പാർട്ടിക്കൊപ്പമായിരുന്നപ്പോഴോ കേദാർനാഥ് ധാമിന്റെ നവീകരണത്തിന് വേണ്ടി പ്രവർത്തിച്ചപ്പോഴോ ഇത്രയധികം ക്യാമറകൾക്ക് മുന്നിൽ ഞാൻ അഭിമുഖീകരിച്ചിട്ടില്ല. നാമെല്ലാവരും മനുഷ്യരാണ്, ചിലപ്പോൾ നമ്മൾ വൈകാരികമായി തീരുമാനമെടുക്കും. ചിലപ്പോൾ ആ തീരുമാനങ്ങൾ ശരിയായേക്കും. ചിലപ്പോൾ അവ തെറ്റായേക്കും. തെറ്റായ തീരുമാനമാണ് എടുത്തിരിക്കുന്നതെന്ന് പകുതിയിൽ വെച്ച് തിരിച്ചറിഞ്ഞാൽ തിരുത്തണം, അതാണ് ബുദ്ധിപരമായ കാര്യം, കൊത്തിയാൽ പറഞ്ഞു.
തുടക്കത്തിൽ ആം ആദ്മിയുടെ പ്രവർത്തന രീതികൾ തന്നെ വളരെ അധികം ആകർഷിച്ചിരുന്നു. എന്നാൽ ഉത്തരാഖണ്ഡിന്റെ ക്ഷേമത്തിനായി ആം ആദ്മിക്ക് ഒന്നും ചെയ്യാൻ സാധിക്കില്ലെന്ന് പിന്നീട് ഞാൻ തിരിച്ചറിഞ്ഞു, കൊത്തിയാൽ പറഞ്ഞു. അതേസമയം കൊത്തിയാലിന്റെ വരവ് തുടക്കം മാത്രമാണെന്നും രാജ്യത്ത് നിന്ന് തന്നെ ആം ആദ്മിയെ പുറത്താക്കുമെന്നും മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പറഞ്ഞു. അദ്ദേഹത്തിന്റെ (കൊതിയാലിന്റെ) പെരുമാറ്റം ഒരിക്കലും ആ പാർട്ടിക്ക് (എഎപി) അനുസരിച്ചുള്ളതായിരുന്നില്ല, ഞങ്ങൾ എതിർ പക്ഷത്തായിരുന്നിട്ടും ഞങ്ങൾ അദ്ദേഹത്തെക്കുറിച്ച് ഒരു അഭിപ്രായവും പറഞ്ഞിട്ടില്ല... കേണൽ കൊത്തിയാലും മറ്റുള്ളവരും എഎപി വിട്ടതോടെ ബി ജെ പിയെ ഉത്തരാഖണ്ഡിൽ നിന്നും തുടച്ച് നീക്കാനുള്ള പ്രചരണത്തിന് തുടക്കമായെന്നും ധാമി പറഞ്ഞു.
ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ വലിയ അട്ടിമറി പ്രതീക്ഷിച്ച് കൊണ്ടായിരുന്നു ഉത്തരാഖണ്ഡിൽ ആം ആദ്മി മത്സരിച്ചത്. കൊത്തിയാലിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് കൊണ്ടായിരുന്നു ആപ്പ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ പാർട്ടി തിരഞ്ഞെടുപ്പിൽ സംപൂജ്യരായി. 3.31 ശതമാനം വോട്ട് മാത്രമായിരുന്നു പാർട്ടിക്ക് ലഭിച്ചത്. ഗംഗോത്രി നിയോജക മണ്ഡലത്തിൽ നിന്ന് മത്സരിച്ച കൊത്തിയാലിന് കെട്ടിവെച്ച കാശ് പോലും നഷ്ടമായി.
Recommended Video
കല്യാണി മഞ്ഞയിൽ ആറാടുകയാണ്',കിടിലൻ ചിത്രങ്ങളിൽ കണ്ണു തള്ളി ആരാധകർ ,വൈറൽ
-
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്വ്വേ ഫലം പറയുന്നത് -
സ്വര്ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം












Click it and Unblock the Notifications