Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹിമാചല്‍ പിടിക്കുക എഎപിക്ക് കഠിനം, ബിജെപിയെ വീഴ്ത്താന്‍ തടസ്സം ഇക്കാര്യങ്ങള്‍

ദില്ലി: ഹിമാചല്‍ പ്രദേശ് പിടിക്കാന്‍ നീക്കങ്ങള്‍ നടത്തുന്നതിനിടെ അത്ര ശുഭകരമായ കാര്യങ്ങളല്ല ആംആദ്മി പാര്‍ട്ടി ക്യാമ്പില്‍ നിന്ന് കേട്ട് കൊണ്ടിരിക്കുന്നത്. പാര്‍ട്ടിയില്‍ നിന്ന് നേതാക്കള്‍ കൊഴിഞ്ഞുപോകുന്നുവെന്നാണ്. കഴിഞ്ഞ ദിവസം ബിജെപി മുഖ്യമന്ത്രി സ്ഥാനത്തേക്ക് പുതിയ നേതാവിനെ കൊണ്ടുവരുമെന്ന വെളിപ്പെടുത്തലിലൂടെ അമ്പരപ്പിച്ചിരുന്നു ആംആദ്മി പാര്‍ട്ടി. ഇതിന് പിന്നാലെ ചില നേതാക്കള്‍ അവരെ വിട്ട് പോയിരിക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളിലെ പോലെ സംസ്ഥാനത്ത് ബിജെപിയെ പരാജയപ്പെടുത്തുക അത്ര എളുപ്പമല്ലെന്ന് എഎപി തിരിച്ചറിഞ്ഞിട്ടുണ്ട്. മൂന്നാമതൊരു കക്ഷിയെ വളരാതിരിക്കാന്‍ കോണ്‍ഗ്രസും ബിജെപിയും ഒന്നിച്ച് നില്‍ക്കാനും സാധ്യതയുണ്ട്.

1

എഎപിയുടെ പ്രമുഖ നേതാക്കളാണ് ഹിമാചല്‍ പ്രദേശില്‍ ബിജെപിയില്‍ ചേര്‍ന്നത്. എഎപിയുടെ സംസ്ഥാന അധ്യക്ഷന്‍ അനൂപ് കേസരി, ജനറല്‍ സെക്രട്ടറി സതീഷ് താക്കൂര്‍, ഉന പ്രസിഡന്റ് ഇഖ്ബാല്‍ സിംഗ് എന്നിവര്‍ എഎപിയില്‍ ചേര്‍ന്നു. ഇിതന് ചുക്കാന്‍ പിടിച്ചത് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറാണ്. എഎപി പറഞ്ഞത് പോലെ അനുരാഗ് കുറച്ച് കാലമായി സംസ്ഥാനത്ത് ശക്തമായ പ്രവര്‍ത്തനം നടത്തുന്നുണ്ട്. അടുത്ത മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ടാണ് ഇതെന്ന് ബിജെപിക്കുള്ളില്‍ തന്നെ സംശയമുണ്ട്. ബിജെപിക്കുള്ളില്‍ നിലവിലെ മുഖ്യമന്ത്രി ജയറാം താക്കൂര്‍ മാറണമെന്നുണ്ട്. സംസ്ഥാനത്തെ കടുത്ത ഭരണകൂടവികാരത്തിന് ജയറാം താക്കൂറും കാരണക്കാരനാണ്.

അതേസമയം മുന്‍ മുഖ്യമന്ത്രി പ്രേംകുമാര്‍ ധുമലിന്റെ മകനാണ് അനുരാഗ് താക്കൂര്‍. അദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ അത് എളുപ്പത്തില്‍ തന്നെ നടക്കും. പുതിയൊരു നേതാവിനെ അടുത്ത സ്ഥാനാര്‍ത്ഥിയായി കൊണ്ടുവരണമെന്നാണ് കേന്ദ്ര നേതൃത്വം ആഗ്രഹിക്കുന്നത്. എഎപി ഹിമാചലില്‍ മികച്ച പ്രവര്‍ത്തനമായിരുന്നു നടത്തിയിരുന്നത്. ഈ വര്‍ഷം മുന്നേറ്റം നടത്താന്‍ ആഗ്രഹിച്ചിരുന്ന സംസ്ഥാനത്താണ്. ഗുജറാത്ത് പിടിക്കുക. ഹിമാചലില്‍ മുഖ്യ പ്രതിപക്ഷമാകുക എന്നതായിരിക്കും എഎപി ലക്ഷ്യമിടുക. അരവിന്ദ് കെജ്രിവാളിന്റെ റാലിക്ക് ലക്ഷകണക്കിന് പ്രതിമ തകര്‍ത്ത് തന്നോട് അത് തീര്‍ക്കണമെന്ന് ലഖ്‌നൗ ക്യാപ്റ്റന്‍ രാഹുല്‍ വ്യക്തമാക്കി.

എഎപിയില്‍ നിന്ന് കൂട്ടത്തോടെ പ്രമുഖര്‍ ചാടിയത് അനുരാഗ് താക്കൂറിന്റെ കൂടെ മികവിലാണ്. സംസ്ഥാന എഎപിയിലെ ഏറ്റവും ടോപ്പ് മൂന്ന് നേതാക്കളെയാണ് എഎപിക്ക് നഷ്ടമായിരിക്കുന്നത്. നേരത്തെ മണ്ഡിയില്‍ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും കെജ്രിവാളും ഹിമാചല്‍ പ്രദേശില്‍ റാലി നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നേതാക്കള്‍കൊഴിഞ്ഞുപോയത്. ദില്ലിയിലെയും പഞ്ചാബിലെയും മുഖ്യമന്ത്രിമാര്‍ ഹിമാചല്‍ യൂണിറ്റില്‍ പിടിമുറുക്കുന്നത് പലരെയും ചൊടിപ്പിച്ചിരിക്കുകയാണ്. അതാണ് പാര്‍ട്ടി വിടാന്‍ നേതാക്കളെ പ്രകോപ്പിച്ചത്. മണ്ഡിയിലെ റോഡ് ഷോയില്‍ കെജ്രിവാളിനും മന്നിനും മാത്രമായിരുന്നു എഎപിയുടെ വാഹനത്തില്‍ കയറാന്‍ അനുമതി.

സംസ്ഥാനത്ത് നിന്നുള്ള ഒരു നേതാവിനും റാലിയില്‍ ഒരു റോളുമുണ്ടായിരുന്നില്ല. ഇത് പലരെയും അപമാനിക്കുന്നതിന് തുല്യമായിരുന്നു. എഎപിയുടെ പ്രവര്‍ത്തകരെല്ലാം കെജ്രിവാളിന്റെ നീക്കത്തില്‍ കടുത്ത നിരാശയിലായിരുന്നു. എഎപിയില്‍ പരസ്പര ബഹുമാനമില്ലെന്നും പ്രവര്‍ത്തകര്‍ പറയുന്നു. എഎപിയില്‍ കോണ്‍ഗ്രസ് വത്കരണമാണ് നടക്കുന്നതെന്ന് പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തുന്നു. ഇനിയും നിരവധി പേര്‍ പാര്‍ട്ടി വിടുമെന്നാണ് സൂചന. അനുരാഗ് താക്കാര്‍ ഞങ്ങളെ വന്ന് കണ്ടപ്പോള്‍ അപമാനിക്കപ്പെട്ട കാര്യം പറഞ്ഞിരുന്നു. അദ്ദേഹം ഞങ്ങളെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചു. യാതൊരു ഉപാധികളും വെച്ചിട്ടില്ലെന്നും അനൂപ് കേസരി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+