• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

20 സംസ്ഥാനങ്ങള്‍.... 1 കോടി അംഗങ്ങള്‍, ലോക്കലായി എഎപി, കെജ്‌രിവാള്‍ ഫോര്‍മുല ദില്ലിക്ക് പുറത്തേക്ക്

  • By Vidyasagar

ദില്ലി: ബിജെപിയെ തകര്‍ത്ത് ദില്ലിയില്‍ അധികാരം നേടിയതോടെ ആംആദ്മി പാര്‍ട്ടി ദേശീയ തന്ത്രമൊരുക്കുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അടക്കം മത്സരിക്കാനാണ് തീരുമാനം. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള നീക്കം ഇതിന്റെ തുടക്കമാണ്. എന്നാല്‍ ഇതൊന്നും പെട്ടെന്ന് ഉണ്ടായതല്ലെന്നാണ് സൂചന. ദില്ലി തിരഞ്ഞെടുപ്പിന് ശേഷം എഎപി ലക്ഷ്യമിട്ട പ്ലാന്‍ ഇതായിരുന്നുവെന്ന് സൂചനയുണ്ട്.

അതേസമയം കോണ്‍ഗ്രസും ബിജെപിയും ഒരേ ഭയത്തിലാണ് എഎപിയുടെ നീക്കങ്ങളെ വിലയിരുത്തുന്നത്. എഎപി പ്രാദേശിക തലത്തില്‍ നിന്നുള്ള മത്സരത്തിനാണ് തുടക്കമിടുന്നത്. ഇതിലൂടെ നേരിട്ടുള്ള വെല്ലുവിളിയല്ല, പാര്‍ട്ടിയുടെ അടിത്തറയെ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനമാണ് അരവിന്ദ് കെജ്രിവാള്‍ ലക്ഷ്യമിടുന്നത്. ദില്ലി തിരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയില്‍ ചേരാനായി നിരവധി പ്രവര്‍ത്തകര്‍ എത്തിയതിന്റെ ആത്മവിശ്വാസവും എഎപിക്കുണ്ട്.

തുടക്കമിട്ടത് ഗോപാല്‍ റായ്

തുടക്കമിട്ടത് ഗോപാല്‍ റായ്

എഎപിയെ ദില്ലിക്ക് പുറത്തേക്ക് കൊണ്ടുപോകുന്ന കാര്യത്തില്‍ അരവിന്ദ് കെജ്രിവാളിന് സംശയമുണ്ടായിരുന്നു. എന്നാല്‍ ഗോപാല്‍ റായിയാണ് ഇതിന് തുടക്കമിട്ടത്. ദില്ലിയിലെ വമ്പന്‍ ജയത്തിന് പിന്നാലെ അദ്ദേഹം പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ഇക്കാര്യം വെളിപ്പെടുത്തി. പോരാട്ടം തുടങ്ങി കഴിഞ്ഞു. ദില്ലിയില്‍ മാത്രമല്ല, രാജ്യം മുഴുവന്‍ മാറ്റം ആവശ്യപ്പെടുന്നുണ്ട്. ദില്ലിയില്‍ നമുക്ക് സാധ്യമായത് ഇന്ത്യയിലെ എല്ലായിടത്തും സാധ്യമാക്കണമെന്ന് ഗോപാല്‍ റായ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ പ്രവര്‍ത്തകര്‍ പാര്‍ട്ടിയിലേക്ക് കൂടുതലായി വരാന്‍ തുടങ്ങിയത്.

20 സംസ്ഥാനങ്ങള്‍

20 സംസ്ഥാനങ്ങള്‍

എഎപി 20 സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. മാര്‍ച്ച് 23നുള്ളില്‍ ഒരു കോടി പേരെ പാര്‍ട്ടിയിലെത്തിക്കുകയാണ് ലക്ഷ്യം. ഇതില്‍ 20 സംസ്ഥാനങ്ങളിലെ ടാര്‍ഗറ്റാണ്. ഇതിനായി മിസ്ഡ് കോള്‍ നമ്പറും നല്‍കി കഴിഞ്ഞു. യുപിയില്‍ നല്ല രീതിയില്‍ പ്രവര്‍ത്തനം തുടങ്ങി കഴിഞ്ഞു. മധ്യപ്രദേശ്, മഹാരാഷ്ട്ര, ഹരിയാന, പഞ്ചാബ്, തുടങ്ങിയ സംസ്ഥാനങ്ങളിലൊക്കെ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ദൗര്‍ബല്യമുണ്ടെന്നാണ് വിലയിരുത്തല്‍. ഇതില്‍ നിന്ന് പ്രവര്‍ത്തനം തുടങ്ങണമെന്നാണ് ആവശ്യം.

കോണ്‍ഗ്രസ് ഭയക്കണം

കോണ്‍ഗ്രസ് ഭയക്കണം

കോണ്‍ഗ്രസാണ് എഎപിയുടെ ദേശീയ മോഹത്തില്‍ കുരുങ്ങാന്‍ പോകുന്നത്. എഎപിയും കോണ്‍ഗ്രസും സമാന സ്വഭാവമുള്ള പാര്‍ട്ടികളാണ്. ദില്ലിയില്‍ എഎപി, കോണ്‍ഗ്രസിനേക്കാള്‍ നന്നായി പ്രവര്‍ത്തിക്കുന്നത് കൊണ്ടാണ് ജനങ്ങള്‍ വോട്ടു ചെയ്തത്. ദേശീയ തലത്തില്‍ അത്തരമൊരു പ്രവര്‍ത്തനം എഎപി നടത്തിയാല്‍ കോണ്‍ഗ്രസിന്റെ വോട്ടുബാങ്ക് തകരും. നിലവില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസിന് എഎപിയില്‍ നിന്ന് ഭീഷണിയില്ലാതിരിക്കുന്നത്.

എന്തുകൊണ്ട് ലോക്കലാവുന്നു

എന്തുകൊണ്ട് ലോക്കലാവുന്നു

എഎപി പ്രാദേശിക തലത്തില്‍ മത്സരിക്കുന്നതിന് പ്രധാന കാരണം സംഘടന ശക്തിപ്പെടുത്തലാണ്. എന്നാല്‍ മാത്രമേ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ നേട്ടമുണ്ടാക്കാനാവൂ. അടുത്ത ആറ് മാസം മുതല്‍ ഒരുവര്‍ഷം വരെയുള്ള കാലയളവാണ് എഎപിയുടെ ദേശീയ ശക്തിയായി മാറാനുള്ള സമയമായി കരുതുന്നത്. ഇക്കാര്യം ദേശീയ സംഘടനാ നിര്‍മാണ ടീമിന്റെ ചുമതലയുള്ള ദുര്‍ഗേഷ് പഥക് സ്ഥിരീകരിച്ചു. ഇതിലൂടെ പ്രാദേശിക തലത്തില്‍ നിന്ന് തന്നെ നേതാക്കളെ കണ്ടെത്താനാണ് എഎപി ലക്ഷ്യമിടുന്നത്.

നേട്ടം ഇരട്ടി

നേട്ടം ഇരട്ടി

എഎപി വിജയിക്കില്ലെന്ന ബിജെപിയുടെ പ്രതീക്ഷ പാളിപ്പോകും. പ്രാദേശിക നേതാക്കളെ തന്നെ കളത്തിലിറക്കിയാണ് എഎപി തദ്ദേശതിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നത്. ദില്ലിയില്‍ നിന്ന് ഒരു നേതാവ് പോലും പ്രചാരണത്തിനുണ്ടാവില്ല. അതുകൊണ്ട് പ്രാദേശിക വിഷയങ്ങള്‍ ഈ നേതാക്കള്‍ നന്നായി പഠിച്ച് അവതരിപ്പിക്കേണ്ടി വരും. അതേസമയം തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിലൂടെ വലിയ പാര്‍ട്ടികളെ ഒറ്റയടിക്ക് എതിര്‍ക്കുന്നുവെന്ന തോന്നലും ഇല്ലാതാവും. തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയേക്കാള്‍ കൂടുതല്‍ നേതാക്കളുടെ കരുത്താണ് ശ്രദ്ധിക്കപ്പെടുക. ഇതെല്ലാം എഎപിക്കുള്ള പോസിറ്റീവ് കാര്യങ്ങളാണ്.

2017ലെ മാറ്റം

2017ലെ മാറ്റം

യുപിയില്‍ മത്സരിക്കാനുള്ള എഎപിയുടെ തീരുമാനം അമ്പരിപ്പിക്കുന്നതല്ല. 2017ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ എഎപി ഉത്തര്‍പ്രദേശില്‍ മത്സരിച്ചിരുന്നു. 44 സീറ്റും പാര്‍ട്ടി നേടി. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ തീരുമാനം. അതേസമയം പാര്‍ട്ടി വലിയ തിരഞ്ഞെടുപ്പുകള്‍ക്ക് സജ്ജമാക്കണമെങ്കില്‍ എഎപി ലോക്കലാവണമെന്നാണ് കെജ്രിവാളിന്റെ വാദം. മറ്റൊരു പ്രധാന കാരണം ദില്ലിയില്‍ നിന്ന് കെജ്രിവാള്‍ അടക്കമുള്ള പ്രമുഖരൊന്നും മറ്റ് സംസ്ഥാനങ്ങളിലെ പ്രചാരണത്തിനെത്തില്ല.

അവസാനിക്കാത്ത തന്ത്രങ്ങള്‍

അവസാനിക്കാത്ത തന്ത്രങ്ങള്‍

ഗോവയിലും പഞ്ചാബിലും വികസന തന്ത്രം തന്നെയാണ് എഎപി പയററുന്നത്. ഗോവയില്‍ ഇത്തവണ തിരഞ്ഞെടുപ്പ് ചുമതല അതിഷിക്ക് നല്‍കും. അവര്‍ക്ക് അതിനുള്ള കപ്പാസിറ്റിയുണ്ട്. പുതുമുഖങ്ങള്‍ വരുമ്പോള്‍ ആരോപണങ്ങള്‍ ഉന്നയിക്കുക എതിരാളികള്‍ക്കും സാധ്യമല്ല. പഞ്ചാബിലെ ഓരോ വീട്ടിലും കെജ്രിവാള്‍ മോഡല്‍ എത്തിക്കാനാണ് എഎപിയുടെ പ്ലാന്‍. പഞ്ചാബ് വിദ്യാഭ്യാസ മേഖലയില്‍ അടക്കം ചെലവഴിക്കുന്ന തുകയുമായി സ്ത്രീകള്‍ക്കിടയിലാണ് എഎപിയുടെ പ്രവര്‍ത്തനം. ഇതിനായി വനിതാ വിംഗും സജ്ജമാണ്. അമരീന്ദര്‍ സിംഗ് അകാലിദളിനേക്കാള്‍ വെല്ലുവിളി നേരിടുന്നതും എഎപിയില്‍ നിന്നാണ്.്‌

കെജ്രിവാളിന്റെ അടുത്ത ഉന്നം യുപി, യോഗിയെ അട്ടിമറിക്കാൻ മാസ്റ്റർ പ്ലാൻ, ചുമതല 15 എംഎൽഎമാർക്ക്!

English summary
Aap's national ambition will be a setback for bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X