യുവതിയോട് അപമര്യദയായി പെരുമാറി;ആപ് എംഎല്‍ എ അറസ്റ്റില്‍
ദില്ലി:യുവതിയോട് അപമര്യാദയായി പെരുമാറിയതിന് എ എ പി എംഎല്‍എയെ അറസ്റ്റുചെയ്തു. ദിയോലിയില്‍ നിന്നുളള എംഎല്‍എ പ്രകാശ് ജാര്‍വാള്‍ ആണ് അറസ്റ്റിലായത്. ഇന്ത്യന്‍ ശിക്ഷാനിയമം 304, 509,34 എന്നിവ പ്രകാരം ഇയാള്‍ക്കെതിരെ കേസ് രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ദില്ലി കമ്മീഷണറെയും ഗവര്‍ണ്ണറെയും സമീപിച്ചതായി പരാതിക്കാരിയായ യുവതി പറഞ്ഞു.
ദില്ലി ജലവിഭവ ബോര്‍ഡിലെ ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ ഇയാള്‍ കഴിഞ്ഞ വര്‍ഷം അറസ്റ്റിലായിരുന്നു. മതവികാരം മുറിപ്പെടുത്തുന്ന പ്രസ്താവന നടത്തിയതിനെ തുടര്‍ന്ന് എ എ പി എം എല്‍ എ നരേഷ് യാദവിനെതിരെ കേസെടുത്തതിനും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി അഴിമതി കേസില്‍ അറസ്റ്റിലായതിനും പിന്നാലെയാണ് ജാര്‍വാളിന്റെ അറസ്റ്റ്.

പഞ്ചാബില്‍ അടുത്ത് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയം നേരിടുമെന്ന ഭയത്തില്‍ ബി.ജെ.പി കരുതി കൂട്ടി തങ്ങള്‍ക്കെതിരെ ആരോപണമുന്നയിക്കുകയാണെന്നാണ് എ എ പി നേതാക്കള്‍ പറയുന്നത്.












Click it and Unblock the Notifications