കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആം ആദ്മി കൂടുതല്‍ പ്രതിസന്ധിയിലേക്ക്‌

  • By Aswathi
Google Oneindia Malayalam News

ദില്ലി: പതിനാറാം ലോക്‌സഭാതിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ തിരിച്ചടി ആം ആദ്മി പാര്‍ട്ടിയ്ക്ക് കിട്ടിത്തുടങ്ങി. പാര്‍ട്ടിയുടെ നെടുംതൂണുകളെല്ലാം ഇളകുന്നു. ഒടുവിലിതാ മുതിര്‍ന്ന നേതാക്കളായ യോഗേന്ദ്ര യാദവും നവീന്‍ ജയ്ഹിന്ദും പാര്‍ട്ടി ചുമതലകളില്‍ നിന്നും രാജിവെച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്. എന്നാല്‍ മിനിറ്റുകള്‍കള്‍ക്കുള്ളില്‍ യോഗേന്ദ്ര രാജിക്കാര്യം നിഷേധിക്കുകയും ചെയ്തു.

തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്വം എറ്റെടുത്താണ് യോഗേഷ് രാജിവെച്ചതെന്ന രീതിയിലാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. . അതേ സമയം നേതാക്കളുടെ രാജി പാര്‍ട്ടി കണ്‍വീനറായ അരവിന്ദ് കെജ്രിവാള്‍ സ്വീകരിച്ചിട്ടില്ല. ഹരിയാനയില്‍ പാര്‍ട്ടി ചുമതലയുള്ളവര്‍ക്കാണ് യാദവ് രാജിക്കത്ത് നല്‍കിയത്.

Yogendra Yadav

ഹരിയാനയിലെ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ പരാജയമായിപ്പോയെന്നും ജനങ്ങളെ സ്വാധീനിക്കുന്നതില്‍ പരാജയപ്പെട്ടനും നവീന്‍ ജയ്ഹിന്ദ് പറഞ്ഞു. തിരഞ്ഞെടുപ്പിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവയ്ക്കുന്നതില്‍ സന്തോഷമേയുള്ളു. ഇനി പാര്‍ട്ടിയിലെ ഒരു വളണ്ടിയറായി പ്രവര്‍ത്തിക്കും. പാര്‍ട്ടി ചുമതലകള്‍ ഏറ്റെടുക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേ സമയം മുതിര്‍ന്ന നേതാക്കളുടെ രാജി കെജ്രിവാള്‍ സ്വീകരിച്ചിട്ടില്ല. ദിവസങ്ങള്‍ക്കുള്ളില്‍ ദേശീയതലത്തില്‍ പാര്‍ട്ടി യോഗം ചേരുമെന്നും ഭാവികാര്യങ്ങള്‍ തീരുമാനിക്കുമെന്നാണ് ഇപ്പോള്‍ അറിയാന്‍ കഴിയുന്നത്.

ഷാസിയ ഇല്‍മി, ക്യാപ്റ്റന്‍ ജിആര്‍ ഗോപിനാഥിനെ പോലുള്ള മുതിര്‍ന്ന നേതാക്കള്‍ നേരത്തെ തന്നെ പാര്‍ട്ടിയില്‍ നിന്നു രാജിവെച്ചിരുന്നു.

English summary
Taking moral responsibility after the massive defeat in the recently concluded Lok Sabha elections, Senior party leaders Yogendra Yadav and Naveen Jaihind are said to have sent their resignations to the Aam Aadmi Party.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X