വീണ്ടും നടപടി; പ്രശാന്ത് ഭൂഷണെ അച്ചടക്ക സമിതില്‍ നിന്നും നീക്കി
ദില്ലി: തെരഞ്ഞെടുപ്പിന് മുന്‍പും ശേഷവും പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചെന്ന പേരില്‍ പ്രശാന്ത് ഭൂഷണെതിരെ ആം ആദ്മി വീണ്ടും നടപടിയെടുത്തു. പാര്‍ട്ടിയുടെ ദേശീയ എക്സിക്യുട്ടീവില്‍ നിന്നും നീക്കിയതിന് പിന്നാലെ അച്ചടക്ക സമിയില്നിന്നും അദ്ദേഹത്തെ മാറ്റി. പാര്‍ട്ടി ദേശീയ കണ്‍വീനറും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ് രിവാളിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
യോഗത്തിനുശേഷം മാധ്യമങ്ങളെ കണ്ട ആം ആദ്മി നേതാവ് പങ്കജ് ഗുപ്ത പാര്‍ട്ടിയുടെ അച്ചടക്കസമിതി പുനസംഘടിപ്പിച്ചുവെന്ന് അറിയിച്ചു. ദിനേശ് വഗേല, ആശിഷ് ഖേതന്, പങ്കജ് ഗുപ്ത, അരവിന്ദ് കേജ്രിവാള് എന്നിവരടങ്ങുന്നതാണ് പുതിയ അച്ചടക്ക സമിതി. മുന്‍ ഐ.എ.എസ് ഓഫീസര്‍മാരായ ദിലീപ് കുമാര്‍, രാകേഷ് സിന്‍ഹ, ഡോ.എസ്.പി വര്‍മ്മ എന്നീ മൂന്ന് അംഗങ്ങളെ ഉള്‍പ്പെടുത്തി പാര്‍ട്ടിയുടെ ലോക്പാലും ഉടച്ചുവാര്‍ത്തു. നേരത്തെ ആഭ്യന്തര ലോക്പാല്‍ ആയി പ്രവര്‍ത്തിച്ചുവന്ന അഡ്മിറല്‍ രാം ദാസിനെ സമിതിയില്‍ നിന്നും നീക്കിയിട്ടുണ്ട്.

കഴിഞ്ഞദിവസമാണ് പ്രശാന്ത് ഭൂഷണ്, യോഗേന്ദ്ര യാദവ് എന്നിവരെ ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ എക്സിക്യൂട്ടീവില്‍നിന്ന് പുറത്താക്കിയത്. ഇവര്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്നും കണ്‍വീനര്‍ സ്ഥാനത്തുനിന്നും കെജ് രിവാളിനെ നീക്കാന്‍ ശ്രമിച്ചുവെന്നും ആരോപണം ഉയര്‍ന്നിരുന്നു.
പാര്‍ട്ടിയുടെ പ്രധാന സ്ഥാനങ്ങളില്‍ നിന്നും നീക്കം ചെയ്യപ്പെട്ടതോടെ ഇരുവരും പുതിയ പാര്‍ട്ടി രൂപീകരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ദില്ലിയില്‍ അരവിന്ദ് കെജ് രിവാള്‍ ഗ്രൂപ്പിന് വന്‍ പിന്തുണയുണ്ടെങ്കിലും മറ്റു സംസ്ഥാനങ്ങളില്‍ ആം ആദ്മിയെ പിളര്‍ത്തി തങ്ങള്‍ക്കൊപ്പം ചേര്‍ക്കാന്‍ കഴിയുമെന്നാണ് ആം ആദ്മി പാര്‍ട്ടി സ്ഥാപക നേതാക്കളുടെ കണക്കുകൂട്ടല്‍.
-
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
യുദ്ധം വീണ്ടും തുടങ്ങുമോ? പാകിസ്ഥാനിലെ ചര്‍ച്ചകള്‍ പരാജയമെന്ന് വാന്‍സ് -
കുംഭമേള താരത്തിന്റെ വിവാഹം; പോലീസ് റിപ്പോര്‍ട്ട് ഇങ്ങനെ, സിപിഎം നേതാക്കള്‍ക്കെതിരെ പരാതി












Click it and Unblock the Notifications