കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കത്രിക വെച്ചത് കേന്ദ്രം?മെലാനിയയുടെ സ്കൂള്‍ സന്ദര്‍ശനത്തില്‍ നിന്ന് കെജ്രിവാളും സിസോദിയയും പുറത്ത്!

Google Oneindia Malayalam News

ദില്ലി: അമേരിക്കന്‍ പ്രഥമ വനിത മെലാനിയ ട്രംപിന്റെ ദില്ലി സ്കൂള്‍ സന്ദര്‍ശനത്തില്‍ നിന്ന് കെജ്രിവാളും മനീഷ് സിസോദിയയും പുറത്ത്. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും പരിപാടിയുടെ ഭാഗമാകുമെന്നാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. ഇന്ത്യാ സന്ദര്‍ശനത്തിനിടെ തലസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂള്‍ സന്ദര്‍ശിക്കുന്നതിന് വേണ്ടിയാണ് മെലാനിയ ട്രംപ് എത്തുന്നത്. പരിപാടിയില്‍ നിന്ന് ദില്ലി മുഖ്യമന്ത്രിയുടേയും ഉപമുഖ്യമന്ത്രിയുടേയും പേര് നീക്കം ചെയ്തത് കേന്ദ്രസര്‍ക്കാര്‍ ആണെന്നാണ് ആം ആദ്മി വൃത്തങ്ങള്‍ ആരോപിക്കുന്നത്.

സിഎഎയും എന്‍ആര്‍സിയും ട്രംപ്-മോദി ചര്‍ച്ചയില്‍: മതസ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന് വൈറ്റ്ഹൗസ്!! സിഎഎയും എന്‍ആര്‍സിയും ട്രംപ്-മോദി ചര്‍ച്ചയില്‍: മതസ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന് വൈറ്റ്ഹൗസ്!!

അരവിന്ദ് കെജ്രിവാള്‍, മനീഷ് സിസോദിയ എന്നിവരെ മെലാനിയ ട്രംപിനെ സ്കുളിലേക്ക് സ്വാഗതം ചെയ്യുന്ന സംഘത്തില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു നേരത്തെയുള്ള പദ്ധതി. ദക്ഷിണ ദില്ലിയിലെ ഒരു സര്‍ക്കാര്‍ സ്കൂളിലാണ് 'ഹാപ്പിനെസ് ക്ലാസ്' സന്ദര്‍ശിക്കാന്‍ മെലാനിയ ട്രംപ് എത്തുന്നത്. ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ രണ്ടാം ദിനമായ ചൊവ്വാഴ്ചയാണ് മെലാനിയയുടെ സ്കൂള്‍ സന്ദര്‍ശനം. ഒരു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തിനിടെ അവര്‍ കുട്ടികളുമായും സംവദിക്കും.

kejriwal-sisodia-15

വിവിഐപി പരിപാടിയില്‍ നിന്ന് ദില്ലിയിലെ മുതിര്‍ന്ന രണ്ട് നേതാക്കളെ ഒഴിവാക്കിയതിന് പിന്നില്‍ കേന്ദ്രത്തിന്റെ പദ്ധതിയാണെന്ന ആരോപണമാണ് ആം ആദ്മി പാര്‍ട്ടി ഉന്നയിക്കുന്നത്.

സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലെ സമ്മര്‍ദ്ദം കുറക്കുന്നതിന് വേണ്ടി രണ്ട് വര്‍ഷം മുമ്പ് മനീഷ് സിസോദിയയാണ് സര്‍ക്കാര്‍ സ്കൂളുകളില്‍ ഹാപ്പിനെസ് കരിക്കുലത്തിന് തുടക്കം കുറിച്ചത്. 40 മിനിറ്റ് യോഗയും ക്ലാസ് മുറിക്ക് പുറത്തുള്ള ചില പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുന്നതാണ് പദ്ധതി. പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചര്‍ച്ച നടത്തുമ്പോഴാണ് മെലാനിയയുടെ സ്കൂള്‍ സന്ദര്‍ശനം. രണ്ട് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനെത്തുന്ന ട്രംപ് അഹമ്മദാബാദില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുത്ത ശേഷമാണ് ദില്ലിയിലേക്കെത്തുക.

English summary
Arvind Kejriwal, Deputy Manish Sisodia Dropped From Melania Trump's School Visit: AAP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X