കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വീട്ടുതടങ്കലില്‍; കര്‍ഷകരെ സന്ദര്‍ശിച്ച ശേഷം...

Google Oneindia Malayalam News

ദില്ലി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പോലീസ് വീട്ടുതടങ്കലിലാക്കി എന്ന് എഎപി. കര്‍ഷകരെ സന്ദര്‍ശിച്ച് സമരത്തിന് പിന്തുണ പ്രഖ്യാപിച്ച ശേഷമാണ് വീട്ടുതടങ്കലിലാക്കിയതെന്ന് എഎപി ട്വീറ്റ് ചെയ്തു. തിങ്കളാഴ്ച സിംഗു അതിര്‍ത്തിയിലെത്തി സമരത്തിലുള്ള കര്‍ഷകരുമായി കെജ്രിവാള്‍ സംവദിച്ചിരുന്നു. സമരത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. തിരിച്ചെത്തിയ ശേഷമാണ് വീട്ടുതങ്കലില്ലാക്കിയതെന്ന് ആം ആദ്മി പാര്‍ട്ടി പറയുന്നു. വീട്ടുതടങ്കലിലായതിനാല്‍ എല്ലാ യോഗങ്ങളും മുഖ്യമന്ത്രി റദ്ദാക്കിയെന്നും എഎപി അറിയിച്ചു.

Recommended Video

cmsvideo
AAP alleges Delhi CM put under 'house arrest | Oneindia Malayalam
a

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് അരവിന്ദ് കെജ്രിവാളിനെ തടവിലാക്കിയതെന്ന് എഎപി ആരോപിക്കുന്നു. കെജ്രിവാളിന്റെ വീടിന് മുന്നില്‍ ദില്ലി മുന്‍സിപ്പല്‍ കോര്‍പറേഷനിലെ മൂന്ന് മേയര്‍മാര്‍ ധര്‍ണ നടത്തുകയാണ്. ഇതിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. ഈ ധര്‍ണയുടെ പേര് പറഞ്ഞാണ് കെജ്രിവാളിന്റെ വീടിന് പുറത്ത് ബാരിക്കേഡ് വച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്ക് പുറത്തേക്ക് പോകാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളതെന്നും എഎപി നേതാക്കള്‍ പറഞ്ഞു.

മാസ് ഡയലോഗുമായി സുരേഷ് ഗോപി; കോര്‍പറേഷന്‍ ഇങ്ങ് വരണം, ജാരസംഘങ്ങള്‍ ഇറങ്ങിയിട്ടുണ്ട്മാസ് ഡയലോഗുമായി സുരേഷ് ഗോപി; കോര്‍പറേഷന്‍ ഇങ്ങ് വരണം, ജാരസംഘങ്ങള്‍ ഇറങ്ങിയിട്ടുണ്ട്

എഎപി എംഎല്‍എമാരെ മുഖ്യമന്ത്രിയെ കാണാന്‍ അനുവദിക്കുന്നില്ല. മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്താനാണ് തങ്ങളുടെ തീരുമാനം. മുഖ്യമന്ത്രിയെ ഞങ്ങള്‍ക്ക് കാണണം. അദ്ദേഹത്തിന് കര്‍ഷക സമരത്തില്‍ പങ്കെടുക്കേണ്ടതുണ്ടെന്നും എഎപി എംഎല്‍എ സൗരഭ് ഭരദ്വാജ് പറഞ്ഞു. മുഖ്യമന്ത്രിയെ പുറത്ത് പോകാന്‍ അനുവദിക്കുന്നില്ല. പുറത്ത് നിന്ന് ആര്‍ക്കും മുഖ്യമന്ത്രിയെ കാണാനും സാധിക്കുന്നില്ല. തിങ്കളാഴ്ച രാത്രി മുഖ്യമന്ത്രിയെ കാണാനെത്തിയ എംഎല്‍എമാര്‍ക്ക് പോലീസിന്റെ മര്‍ദ്ദനമേറ്റുവെന്നും ഭരദ്വാജ് പറഞ്ഞു. മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് ആരെയും കടത്തിവിടുന്നില്ലെന്ന് എഎപി ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു.

അതേസമയം, ആരോപണം ദില്ലി പോലീസ് നിഷേധിച്ചു. അടിസ്ഥാന രഹിതമായ ആരോപണമാണ് ഉയര്‍ന്നിരിക്കുന്നതെന്ന് പോലീസ് പറയുന്നു. കെജ്രിവൡന്റെ വീടിന് മുന്നില്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാത്രി എട്ട് മണിക്ക് കെജ്രിവാള്‍ വീട്ടില്‍ നിന്ന് പുറത്തുപോയിരുന്നുവെന്നും നോര്‍ത്ത് ഡിസിപി പറയുന്നു.

English summary
AAP says Delhi Chief Minister Arvind Kejriwal under house arrest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X