കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പ്: എല്ലാ സീറ്റുകളിലും മത്സരിക്കും, ബിജെപിയെ തറപറ്റിക്കും ആം ആദ്മി

Google Oneindia Malayalam News

അഹമ്മദാബാദ്: ഗുജറാത്തിൽ നടക്കാനിരിക്കുന്ന തദ്ദേശതിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് വെല്ലുവിളിയാവുമെന്ന പ്രഖ്യാപനവുമായി ആം ആദ്മി പാർട്ടി. ഗുജറാത്തിൽ നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളിലും മത്സരിക്കുമെന്നാണ് ആം ആദ്മി പാർട്ടി പ്രഖ്യാപിച്ചിട്ടുള്ളത്. 504 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടികയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഗുജറാത്തിൽ ഭരണകക്ഷിയായ ബിജെപിക്ക് ശക്തമായ ബദലായി ആം ആദ്മി പാർട്ടി ഉയർന്നുവരുമെന്നും പാർട്ടി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

അടിച്ചിടത്ത് വീണ്ടും അടിച്ച് സിപിഎം; വെൽഫെയർ ബന്ധം ലീഗിന്റെ വർഗ്ഗീയ ധ്രുവീകരണം, കോണ്‍ഗ്രസ് അടിപ്പെട്ടെന്ന്അടിച്ചിടത്ത് വീണ്ടും അടിച്ച് സിപിഎം; വെൽഫെയർ ബന്ധം ലീഗിന്റെ വർഗ്ഗീയ ധ്രുവീകരണം, കോണ്‍ഗ്രസ് അടിപ്പെട്ടെന്ന്

സ്ഥാനാർത്ഥിപട്ടിക പുറത്ത്

സ്ഥാനാർത്ഥിപട്ടിക പുറത്ത്

ഫെബ്രുവരിയിൽ ഗുജറാത്തിൽ മുനിസിപ്പാലിറ്റികൾ, മുനിസിപ്പൽ കോർപ്പറേഷനുകൾ, ജില്ലാ പഞ്ചായത്തുകൾ, താലൂക്ക് എന്നിവിടങ്ങളിലേക്ക് നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള സ്ഥാനാർത്ഥിപ്പട്ടിക ആദ്യ പട്ടിക ആം ആദ്മി പാർട്ടിയുടെ വക്താവ് അതിഷിയാണ് പുറത്തിറക്കിയിട്ടുള്ളത്.

 ബിജെപിക്കെതിരെ

ബിജെപിക്കെതിരെ


സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ആദ്യമായി ആം ആദ്മി പാർട്ടി എല്ലാ സീറ്റുകളിലും തിരഞ്ഞെടുപ്പിൽ മത്സരിക്കും. ഇതോടെ ബിജെപിയുടെ ശക്തമായ ബദലായി ആം ആദ്മി പാർട്ടി ഗുജറാത്തിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്നും പാർട്ടി വ്യക്തമാക്കി. ബിജെപിയെ അധികാരത്തിൽ നിന്ന് താഴെയിറക്കാൻ ആം ആദ്മി പാർട്ടി പ്രവർത്തിക്കും.

ജനങ്ങൾ ആഗ്രഹിക്കുന്നു

ജനങ്ങൾ ആഗ്രഹിക്കുന്നു


തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മാത്രമല്ല, ഗുജറാത്തിലെ വിവിധ സഭകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിലും മ ആം ആദ്മി പാർട്ടി മത്സരിക്കും. ഗുജറാത്തിലെ ജനങ്ങൾ ഒരു ബദൽ ആഗ്രഹിക്കുന്നുവെന്നും അതിഷി ചൂണ്ടിക്കാണിക്കുന്നു. ഗുജറാത്തിലെ ജനങ്ങളുടെ ആവശ്യപ്രകാരമാണ് ആം ആദ്മി പാർട്ടി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. ബിജെപി ഭീഷണിപ്പെടുത്തലിന്റെയും മോഹിപ്പലിന്റെയും രാഷ്ട്രീയം ബിജെപി അതിഷി ആരോപിച്ചു.

ഭയപ്പെടുത്താൻ കഴിയില്ല

ഭയപ്പെടുത്താൻ കഴിയില്ല

ബിജെപിയെ ഭയപ്പെടാത്ത ഒരു നേതാവ് രാജ്യത്തുണ്ടെങ്കിൽ അത് അരവിന്ദ് കെജ്‌രിവാളാണ്. ബിജെപിയെ ഭയപ്പെടുത്താനോ മോഹിപ്പിക്കാനോ കഴിയാത്ത ഒരു കക്ഷി ഉണ്ടെങ്കിൽ അത് ആം ആദ്മി പാർട്ടിയാണ് ... അരവിന്ദ് കെജ്‌രിവാളിന്റെ സൈനികരായ ഞങ്ങൾ സത്യത്തിനായുള്ള പോരാട്ടം തുടരുമെന്നും അതിഷി കൂട്ടിച്ചേർത്തു. തദ്ദേശ തിരഞ്ഞെടുപ്പിനായി സ്ഥാനാർത്ഥികൾക്ക് വീടുതോറും പ്രചാരണം നടത്തേണ്ടതിനാൽ പട്ടിക ആഴ്ചകൾക്കുമുമ്പ് പ്രഖ്യാപിക്കുകയാണെന്നും അവർ പറഞ്ഞു. ജനങ്ങൾക്ക് പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനായി പാർട്ടി ഒരു ഇമെയിൽ അക്കൌണ്ട് ആരംഭിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. സ്ഥാനാർത്ഥികൾ.

 31 ശതമാനം സ്ത്രീകൾ

31 ശതമാനം സ്ത്രീകൾ


ആം ആദ്മി പുറത്തിറക്കിയ 504 സ്ഥാനാർത്ഥിൽ 31 ശതമാനം സ്ത്രീകളാണെന്നും ആം ആദ്മി പാർട്ടിയുടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഗുജറാത്ത് യൂണിറ്റ് മേധാവി ഗോപാൽ ഇറ്റാലിയ പറഞ്ഞു."ഇത് ഞങ്ങളുടെ ആദ്യ സ്ഥാനാർത്ഥി പട്ടികയാണ്, രണ്ടാമത്തെ പട്ടിക ഞങ്ങൾ ഉടൻ പ്രഖ്യാപിക്കും. എല്ലാ സീറ്റുകളിലും ഞങ്ങൾ തിരഞ്ഞെടുപ്പിൽ മത്സരിക്കും. വിദ്യാഭ്യാസം, ആരോഗ്യം, അഴിമതി എന്നിവയുമായി ബന്ധപ്പെട്ടതാണ് ഞങ്ങളുടെ പ്രശ്നങ്ങളെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിൽ അഴിമതി പൂർണ്ണമായും അവസാനിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.

ആറ് മുനിസിപ്പൽ കോർപ്പറേഷൻ

ആറ് മുനിസിപ്പൽ കോർപ്പറേഷൻ

അഹമ്മദാബാദ്, 55 മുനിസിപ്പാലിറ്റികൾ, 31 ജില്ലാ പഞ്ചായത്തുകൾ, 231 താലൂക്കുകൾ, ആറ് മുനിസിപ്പൽ കോർപ്പറേഷനുകളിലേക്കുമുള്ള തെരഞ്ഞെടുപ്പ് 2019 ൽ നടക്കേണ്ടിയിരുന്നതാണ്. അവരുടെ അഞ്ച് വർഷത്തെ കാലാവധി അവസാനിക്കുന്നതിന് ഒരു മാസം മുമ്പ് കൊറോണ വൈറസ് വ്യാപനത്തോടെ തിരഞ്ഞെടുപ്പ് മൂന്ന് മാസത്തേക്ക് മാറ്റിവെക്കുകയായിരുന്നു.

English summary
AAP says to contest all seats in upcoming Gujarat local body election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X