ഭഗവന്ത് മന്‍ പറഞ്ഞത് പാലിക്കാന്‍ തുടങ്ങി, ദില്ലി മോഡല്‍ പഞ്ചാബില്‍, റേഷന്‍ സാധനം വീട്ടിലെത്തും
ദില്ലി: പഞ്ചാബില്‍ തിരഞ്ഞെടുപ്പ് കാലത്ത് നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ തുടങ്ങി ആംആദ്മി പാര്‍ട്ടി. വമ്പന്‍ പ്രഖ്യാപനമാണ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. റേഷന്‍ സാധനങ്ങള്‍ ഇനി മുതല്‍ വീട്ടിലെത്തിക്കാന്‍ പഞ്ചാബ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന പദ്ധതിയാണെന്ന് എഎപി അവകാശപ്പെടുന്നു. ദില്ലി സര്‍ക്കാരിന്റേതിന് സമാനമായ പദ്ധതിയാണ് എഎപി പഞ്ചാബിലും നടപ്പാക്കുന്നത്. പണക്കാര്‍ വീടുകളില്‍ ഇരുന്ന് എന്ത് വേണമെങ്കില്‍ ഓര്‍ഡര്‍ ചെയ്യും. എന്നാല്‍ പാവപ്പെട്ടവര്‍ക്ക് റേഷന്‍ വാങ്ങാന്‍ വലിയ ക്യൂവില്‍ നില്‍ക്കണം. ഇത് ഒരു ദിവസം ജോലി വരെ അവര്‍ക്ക് നഷ്ടമാക്കുമെന്നും ഭഗവന്ത് മന്‍ പറയുന്നു.

പ്രായമായ സ്ത്രീകള്‍ കിലോമീറ്ററോളം നടന്നാണ് റേഷന്‍ വാങ്ങിക്കാനെത്തുന്നത്. പാവപ്പെട്ടവര്‍ക്ക് നല്‍കുന്ന ഭക്ഷ്യസാധനങ്ങള്‍ തീരെ നിലവാരമില്ലാത്തതാണ്. അത് മനുഷ്യര്‍ക്ക് ഭക്ഷിക്കാന്‍ പോലും സാധിക്കാത്തതാണെന്ന് മന്‍ പറഞ്ഞു. എല്ലാവര്‍ക്കും ഭക്ഷണം എന്ന പദ്ധതി പ്രകാരമാണ് ഈ റേഷന്‍ നല്‍കുന്നത്. ഒരു വഴിയും ഇല്ലാത്തത് കൊണ്ടാണ് ഈ പാവപ്പെട്ടവര്‍ അത് കഴിക്കുന്നത്. എന്നാല്‍ ആംആദ്മി പാര്‍ട്ടി ഇതെല്ലാം മാറ്റുമെന്ന് മന്‍ പറയുന്നു. ഏറ്റവും നല്ല റേഷന്‍ സാധനങ്ങള്‍ തന്നെ ജനങ്ങള്‍ക്ക് നല്‍കും. ബാഗുകളിലാക്കി വീട്ടുപടിക്കല്‍ എത്തിച്ച് കൊടുക്കും. ഓഫീസര്‍ ആര്‍ക്കൊക്കെയാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കളാവുകയെന്ന് കണ്ടെത്തും. അവരുടെ സമയം നോക്കി വീടുകളില്‍സാധനമെത്തിക്കുമെന്നും ഭഗവന്ത് മന്‍ പറഞ്ഞു.
അതേസമയം ഭക്ഷ്യസാധനങ്ങള്‍ വീട്ടിലെത്തിക്കുക എന്നത് ഓപ്ഷനലാണ്. ഇവര്‍ക്ക് വേണമെങ്കില്‍ റേഷന്‍ കടകളില്‍ വന്ന് സാധനങ്ങള്‍ വാങ്ങാമെന്നും മന്‍ വ്യക്തമാക്കി. റേഷന്‍ സാധനങ്ങളുടെ അളവ് കുറഞ്ഞാലോ നിലവാരം പോരെങ്കിലോ ജനങ്ങള്‍ ഇക്കാര്യം സര്‍ക്കാരിനെ അറിയിക്കണമെന്നും മന്‍ പറഞ്ഞു. ഇത്തരമൊരു പദ്ധതി നേരത്തെ ദില്ലിയില്‍ അരവിന്ദ് കെജ്രിവാള്‍ നടപ്പാക്കാന്‍ ശ്രമിച്ചതാണ്. എന്നാല്‍ ചില ശക്തികള്‍ അത് ഇല്ലാത്ാക്കി. അവര്‍ ജനങ്ങളെ വരിയില്‍ നിര്‍ത്താന്‍ അഗ്രഹിക്കുന്നവരാണെന്നും ഭഗവന്ത് മന്‍ പറഞ്ഞു. പഞ്ചാബില്‍ ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം 1.42 ലക്ഷം റേഷന്‍ ഗുണഭോക്താക്കളാണ് ഉള്ളത്.
അഞ്ച് രൂപയ്ക്ക് ഗോതമ്പ് കിട്ടുന്നത് ആറ് മാസത്തേക്ക് കൂടി തുടരുമെന്നാണ് എഎപി നല്‍കുന്ന സൂചന. നേരത്തെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ അഴിമതി വവിരുദ്ധ ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ സ്ഥാപിച്ചിരുന്നു ഭഗവന്ത് മന്‍. 35000 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നും പ്രഖ്യാപിച്ചിരുന്നു. ഒപ്പം മുന്‍ എംഎല്‍എമാരുടെ പെന്‍ഷനുകളും ഒഴിവാക്കിയിരുന്നു. അതേസമയം അമിത് ഷായുടെ ചണ്ഡീഗഡിലെ നീക്കത്തിനെതിരെ ഭഗവന്ത് മന്‍ രംഗത്ത് വന്നു. പഞ്ചാബ് സര്‍ക്കാര്‍ ചണ്ഡീഗഡിന് മേലുള്ള അവകാശത്തിനായി ഇനിയും പോരാടുമെന്നും ഭഗവന്ത് മന്‍ പറഞ്ഞു. നേരത്തെ കേന്ദ്ര നയങ്ങളാണ് ചണ്ഡീഗഡില്‍ നടപ്പാക്കുകയെന്ന തരത്തിലുള്ള തിരുാനങ്ങങ്ങളാണ് ബിജെപിയുടെ കേന്ദ്ര നേതൃത്വം എടുത്തിരിക്കുന്നത്.












Click it and Unblock the Notifications