Get Updates
Get notified of breaking news, exclusive insights, and must-see stories!

ആംആദ്മിയ്‌ക്കെതിരേയുള്ള വാര്‍ത്ത തട്ടിപ്പ്

ദില്ലി: ആം ആദ്മി പാര്‍ട്ടിക്കെതിരേ ഒരു വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച വീഡിയോ ക്ലിപ്പുകള്‍ ബുദ്ധിപൂര്‍വം എഡിറ്റ് ചെയ്തുണ്ടാക്കിയതാണെന്ന് വ്യക്തമായി. ദില്ലി നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനും ബിജെപിയ്ക്കും ശക്തമായ ഭീഷണിയുയര്‍ത്തുന്ന അരവിന്ദ് കെജ്രിവാളിന്റെ എഎപിയുടെ കുതിപ്പിനെ പിടിച്ചുകെട്ടാനുള്ള തന്ത്രം മാത്രമായി ഒളിക്യാമറ വിവാദം കെട്ടടങ്ങാനാണ് സാധ്യത.

തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ ഒറിജിനല്‍ സിഡിയുടെ പരിശോധിച്ച എഎപി നേതാവ് യോഗേന്ദ്രയാദവും ആറു വളണ്ടിയര്‍മാരും എങ്ങനെയാണ് വീഡിയോ എഡിറ്റ് ചെയ്തതെന്ന് വ്യക്തമാക്കി. സാങ്കേതിക വിദഗ്ധരടങ്ങുന്ന സംഘം ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മീഷനെയും അറിയിച്ചിട്ടുണ്ട്.

Aam Aadmi Party

എഎപിയുടെ ക്ലീന്‍ ഇമേജ് തകര്‍ക്കുകയെന്നതുമാത്രമായിരുന്നു മീഡിയ സര്‍ക്കാര്‍ എന്ന വെബ്‌പോര്‍ട്ടലിന്റെയും റിപ്പോര്‍ട്ടറായ അനുരഞ്ജന്‍ ഝായുടെയും ലക്ഷ്യം. ഇതാണ് സത്യമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ട്. ഇതിനുശേഷം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഏതെങ്കിലും സ്ഥാനാര്‍ത്ഥിയില്‍ കുറ്റം കാണുകയാണെങ്കില്‍ അയാളെ പിന്‍വലിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല-സംഘടനയുടെ പ്രതിനിധികള്‍ അറിയിച്ചു.

പാര്‍ട്ടി വാങ്ങുന്ന ഓരോ രൂപയുടെയും കണക്ക് വെബ്‌സൈറ്റിലൂടെ പ്രസിദ്ധീകരിക്കുന്നുണ്ട്. ഒളിക്യാമറയുമായെത്തിയ സംഘം നല്‍കിയ സംഭാവനയ്ക്ക് രസീറ്റ് നല്‍കിയില്ലെന്നാണ് ആരോപണം. ഈ പണം വളണ്ടിയര്‍മാര്‍ക്ക് സ്റ്റൈപ്പന്റ് നല്‍കാന്‍ ഉപയോഗിക്കുമെന്നും അതുകൊണ്ട് തന്നെ രസീറ്റ് നല്‍കാനാവില്ലെന്നുമാണ് പറഞ്ഞിരുന്നത്. വ്യത്യസ്ത സംഭാഷണങ്ങളെ കൂട്ടിച്ചേര്‍ത്താണ് വെബ്‌സൈറ്റ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. അതും പൂര്‍ണമല്ലാത്ത രീതിയില്‍.

ആയിരകണക്കിന് രൂപ സംഭാവന വാങ്ങുന്ന ബിജെപിയും കോണ്‍ഗ്രസും ഒരു കണക്കും സമര്‍പ്പിക്കാതിരിക്കുമ്പോള്‍ ഇത്രയും സുതാര്യത കാണിയ്ക്കുന്ന എഎപിയെ കരിവാരിതേക്കാനുള്ള ആസൂത്രിത നീക്കമാണ് ഈ വാര്‍ത്തയ്ക്കു പിന്നിലുണ്ടായിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+