Get Updates
Get notified of breaking news, exclusive insights, and must-see stories!

സത്യപ്രതിജ്ഞ 26ന് രാംലീല മൈതാനിയില്‍

ദില്ലി: ആം ആദ്മി പാര്‍ട്ടി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ ഡിസംബര്‍ 26ന് ദില്ലിയിലെ രാംലീല മൈതാനിയില്‍ നടക്കാന്‍ സാധ്യത. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സന്നദ്ധത അറിയിച്ചുകൊണ്ട് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങിന് കഴിഞ്ഞ ദിവസം കത്തുനല്‍കിയിരുന്നു. കെജ്രിവാള്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പ്രമുഖ നേതാക്കളായ മനീഷ് സിസോദിയ, വിനോദ്കുമാര്‍ ബിന്നി, രാഖി ബിര്‍ല എന്നിവര്‍ മന്ത്രിമാരാവാനുള്ള സാധ്യതയുണ്ട്.

കോണ്‍ഗ്രസിന്റെ പിന്തുണയോടെ സര്‍ക്കാര്‍ ഉണ്ടാക്കുന്ന കാര്യത്തില്‍ ആം ആദ്മി പാര്‍ട്ടി ജനങ്ങള്‍ക്കിടയില്‍ ഹിതപരിശോധന നടത്തിയിരുന്നു. 74 ശതമാനം പേര്‍ അനുകൂലമായി പ്രതികരിച്ചതോടെയാണ് സര്‍ക്കാറുണ്ടാക്കാന്‍ തയ്യാറാണെന്ന് പാര്‍ട്ടി പ്രഖ്യാപിച്ചത്.

Aam Aadmi MLA's

71 അംഗ സഭയില്‍ ബിജെപിക്ക് 31 സീറ്റും ആം ആദ്മി പാര്‍ട്ടിക്ക് 28 സീറ്റും കോണ്‍ഗ്രസിന് എട്ടുസീറ്റുമാണുള്ളത്. ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെയാണ് ഗവര്‍ണര്‍ സര്‍ക്കാറുണ്ടാക്കാന്‍ ആദ്യം ക്ഷണിച്ചത്. എന്നാല്‍ ബിജെപി ഇതിനു തയ്യാറാകാത്തതിനെ തുടര്‍ന്ന് ആം ആദ്മിയെ ക്ഷണിയ്ക്കുകയായിരുന്നു. എഎപിയ്ക്ക് വ്യക്തമായ തീരുമാനമെടുക്കാന്‍ കഴിയാതെ വന്നതോടെ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണത്തിന് ഗവര്‍ണര്‍ ശുപാര്‍ശ ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+