ആം ആദ്മിയില്‍ ജനുവരിയോടെ ഒരു കോടി അംഗങ്ങള്‍
ദില്ലി: ദില്ലിയിലെ അനുകൂലതരംഗം രാജ്യത്താകെ വ്യാപിപ്പിക്കാന്‍ ആം ആദ്മി പാര്‍ട്ടി നടപടികള്‍ തുടങ്ങി. റിപ്പബ്ലിക് ദിനമായ ജനുവരി 26നുള്ളില്‍ പാര്‍ട്ടിയിലേക്ക് ഒരു കോടി അംഗങ്ങളെ ആകര്‍ഷിക്കാനാണ് പുതിയ പദ്ധതി.
'മേം ഭി ആം ആദ്മി' എന്നു പേരിട്ടിരിക്കുന്ന പ്രത്യേക മെംബര്‍ഷിപ്പ് ക്യാംപയിന്‍ സംബന്ധിച്ച വിവരങ്ങള്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് പുറത്തുവിട്ടത്. ജനുവരി പത്തിന് ആരംഭിക്കുന്ന പ്രചാരണ പരിപാടികള്‍ 26ന് സമാപിക്കും.

ആം ആദ്മി പാര്‍ട്ടിയുടെ വെബ്‌സൈറ്റിലുള്ള ലിങ്കിലൂടെ ആര്‍ക്കും അംഗമാകാന്‍ സാധിക്കും. പ്രത്യേക പ്രചാരണ സമയത്ത് മെംബര്‍ഷിപ്പ് തുക ഈടാക്കില്ല. ഫോം പൂരിപ്പിക്കാന്‍ സാധിക്കാത്തവര്‍ക്കായി 07798220033 എന്ന ഒരു മൊബൈല്‍ നമ്പര്‍ നല്‍കിയിട്ടുണ്ട്. ഈ നമ്പറിലേക്ക് ഒരു മിസ്ഡ് കോള്‍ അടിച്ചാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഫോമുമായി നിങ്ങളെ തേടിയെത്തും.
വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ കഴിയുന്നത്ര വോട്ടുകള്‍ സ്വന്തമാക്കാനാണ് ആം ആദ്മി പാര്‍ട്ടി ശ്രമിക്കുന്നത്. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ സംഘടനയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്.












Click it and Unblock the Notifications