കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാരണാസിയില്‍ മോദിക്കെതിരെ കെജരിവാള്‍? മറുപടിയുമായി ആപ്പ്!

  • By Aami Madhu
Google Oneindia Malayalam News

രാജ്യം മറ്റൊരു പൊതുതിരഞ്ഞെടുപ്പിലേക്ക് കടക്കുകയാണ്. തിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തി നില്‍ക്കെ ബിജെപിക്ക് ആത്മവിശ്വാസത്തിന് വകയില്ല. ഭരണ വിരുദ്ധ വികാരവും സഖ്യകക്ഷികളുടെ കാല് മാറ്റവുമെല്ലാം പാര്‍ട്ടിക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്. 2014 ലെ വിജയ മന്ത്രമായ 'മോദി പ്രഭാവവും' ഇത്തവണ അസ്തമിച്ചെന്ന് റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നു.
എന്നാല്‍ മോദി തന്നെയാണ് ഇത്തവണയും ബിജെപിയുടെ തുറുപ്പ് ചീട്ട്.

അതേസമയം വരുന്ന തിരഞ്ഞെടുപ്പില്‍ വാരണാസിയില്‍ നിന്ന് തന്നെയാകുമോ മോദി മത്സരിത്തിന് ഇറങ്ങുകയെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. മോദി വാരണാസിയില്‍ ഇറങ്ങിയാല്‍ ആംആദ്മി പാര്‍ട്ടി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാള്‍ തന്നെയാകും എതിര്‍സ്ഥാനാര്‍ത്ഥി എന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ മോദിക്കെതിരെ അരവിന്ദ് കെജരിവാള്‍ എത്തും എന്ന വാര്‍ത്തിയില്‍ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ആംആദ്മി. വിവരങ്ങള്‍ ഇങ്ങനെ

 എഎപി തകര്‍ന്നടിഞ്ഞു

എഎപി തകര്‍ന്നടിഞ്ഞു

മോദിയുടെ മണ്ഡലമായ വാരണാസിക്ക് ഇതുവരെ ബിജെപിക്കൊപ്പം നിന്ന ചരിത്രമാണ് ഉള്ളത്. കഴിഞ്ഞ തവണ വാരണാസി മണ്ഡലത്തില്‍ കൂറ്റന്‍ വിജയമാണ് നരേന്ദ്ര മോദി നേടിയത്.മോദി പ്രഭാവത്തില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായ എഎപി നേതാവ് അരവിന്ദ് കെജരിവാള്‍ തകര്‍ന്നടിഞ്ഞു.

 ഭരണവിരുദ്ധ വികാരം

ഭരണവിരുദ്ധ വികാരം

കെജരിവാളിനെ 3.7 ലക്ഷം വോട്ടുകള്‍ക്കാണ് മോദി പരാജയപ്പെടുത്തിയത്. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ ബിജെപിക്ക് അനുകൂലമല്ല. മോദി പ്രഭാവം ഇടിഞ്ഞെന്ന് മാത്രമല്ല ഭരണവിരുദ്ധ വികാരവും മണ്ഡലത്തില്‍ ശക്തമാണ്.

 പിന്തുണ ആര്‍ജ്ജിച്ച് കെജരിവാള്‍

പിന്തുണ ആര്‍ജ്ജിച്ച് കെജരിവാള്‍

കർഷക പ്രശ്നങ്ങൾ, തൊഴിലില്ലായ്മ, ചെറുകിട മേഖലയുടെ തകർച്ച തുടങ്ങിയ പ്രശ്നങ്ങളെല്ലാം മോദിക്ക് വെല്ലുവിളി ഉയർത്തുന്നുണ്ട്. എന്നാല്‍ എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്ന ആപ് നേതാവ് അരവിന്ദ് കെജരിവാളിന്‍റെ ഗ്രാഫ് കുത്തനെ ഉയര്‍ന്നിട്ടുണ്ടെന്നാണ് കണക്കുകള്‍.

 കെജരിവാളിന്‍റെ പ്രവര്‍ത്തനം

കെജരിവാളിന്‍റെ പ്രവര്‍ത്തനം

പുറത്തിറങ്ങിയ ചില സര്‍വ്വേകളില്‍ ദില്ലി മുഖ്യമന്ത്രിയെന്ന നിലയില്‍ കെജരിവാള്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ച വെയ്ക്കുന്നതെന്ന് വ്യക്തമാക്കുന്നു. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പോലും ചില സര്‍വ്വേകള്‍ കെജരിവാളിനെ പരിഗണിക്കുന്നുണ്ട്.

 മത്സരിക്കില്ല

മത്സരിക്കില്ല

ഈ സാഹചര്യത്തില്‍ കെജരിവാള്‍ വാരണാസിയില്‍ മത്സരിക്കുന്നത് മോദിക്ക് വന്‍ തിരിച്ചടിയാകുമെന്നും കണക്കാക്കുന്നുണ്ട്. എന്നാല്‍ വാരണാസിയില്‍ ഇത്തവണ കെജരിവാള്‍ മത്സരിക്കില്ലെന്ന് ആപ് എംപി സഞ്ജയ് സിങ്ങ് വ്യക്തമാക്കി.

ദില്ലിയില്‍

ദില്ലിയില്‍

അദ്ദേഹം ദില്ലിയില്‍ ശ്രദ്ധപതിപ്പിക്കും. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ദില്ലിയിലെ എട്ട് സീറ്റില്‍ നിന്നും ബിജെപിയെ പുറംതള്ളുകയാണ് എഎപിയുടെ ലക്ഷ്യം അദ്ദേഹം വ്യക്തമാക്കി. നിലവില്‍ ബിജെപിക്കെതിരെ എഎപി ദില്ലിയുള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസുമായി കൈകോര്‍ത്തിട്ടുണ്ട്.

സീറ്റ് വിഭജനം പൂര്‍ത്തിയായി

സീറ്റ് വിഭജനം പൂര്‍ത്തിയായി

ദില്ലിയില്‍ എട്ട് സീറ്റുകളിലും തുല്യമായി മത്സരിക്കാനാണ് ഇരുപാര്‍ട്ടികളുടേയും തിരുമാനം.
അതേസമയം യുപിയില്‍ അപ്നാദള്‍ (കൃഷ്ണ പാട്ടീല്‍) മായി സഖ്യത്തിലെത്തുമെന്നും സഞ്ജയ് സിങ്ങ് വ്യക്തമാക്കി.നിലവില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും സഞ്ജയ് അറിയിച്ചു.
വര്‍ഗീയതയ്ക്കും അഴിമതിക്കുമെതിരെ ഇരുപാര്‍ട്ടികളും ദീര്‍ഘകാല സഖ്യത്തില്‍ ഏര്‍പ്പെടുമെന്ന് യുപിയിലെ ആപ് വക്താവ് വൈഭവ് മഹേശ്വരി പറഞ്ഞു.

അപ്നാ ദളുമായി സഖ്യം

അപ്നാ ദളുമായി സഖ്യം

സോനെ ലാല്‍ പട്ടേലിന്‍റെ അപ്നാ ദള്‍ അദ്ദേഹത്തിന്‍റെ മരണ ശേഷം രണ്ടായി പിളര്‍ന്നിരുന്നു. സോനെ ലാല്‍ പാട്ടേലിന്‍റെ വിധവ നയിക്കുന്ന അപ്നാ ദള്‍ (കൃഷ്ണ പാട്ടേല്‍), മൂത്തമകള്‍ അനുപ്രിയ പാട്ടേലിന്‍റെ അപ്നാ ദള്‍ (എസ്) എന്നിങ്ങനെയാണ് പാര്‍ട്ടി വിഭജിക്കപ്പെട്ടത്.

ഇടഞ്ഞ് അപ്നാ ദള്‍

ഇടഞ്ഞ് അപ്നാ ദള്‍

അപ്നാ ദള്‍ (എസ്) പിന്നീട് ബിജെപിയുടെ ഭാഗമായി. നിലവില്‍ യുപി സര്‍ക്കാരിനല്‍ മൂന്ന് സീറ്റുകള്‍ പാര്‍ട്ടിക്കുണ്ട്. അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കവെ ബിജെപി സഖ്യം ഉപേക്ഷിക്കാന്‍ ഒരുങ്ങുകയാണ് പാര്‍ട്ടി. ചെറുപാര്‍ട്ടികളോടുള്ള ബിജെപിയുടെ മനോഭാവം മാറ്റണമെന്നാരോപിച്ചാണ് സഖ്യം വേണ്ടെന്ന് വെയ്ക്കാന്‍ അപ്നാദള്‍ തിരുമാനിച്ചിരിക്കുന്നത്.

English summary
AAP ties up with Apna Dal offshoot in UP, Kejriwal will not contest from Varanasi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X