തിരഞ്ഞെടുപ്പിന് തയ്യാര്‍; നയിക്കാന്‍ കെജ്രിവാള്‍!
ദില്ലി: അരവിന്ദ് കെജ്രിവാളിന്റെ കീഴില്‍ ലോക്‌സഭ തിരഞ്ഞെടുപ്പിന് തങ്ങള്‍ തയ്യാറാണെന്ന് ആം ആദ്മി പാര്‍ട്ടി വ്യക്തമാക്കി. പാര്‍ട്ടി വക്താവ് യോഗേന്ദ്ര യാദവാണ് കെജ്രിവാളിന് കീഴില്‍ മത്സരിക്കാന്‍ പാര്‍ട്ടി ഒരുങ്ങിക്കഴിഞ്ഞതായി അറിയിച്ചത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സജീവമായി മത്സരിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. കെജ്രിവാളിന്റെ നേതൃത്വത്തിലായിരിക്കും പാര്‍ട്ടി തിരഞ്ഞെടുപ്പിനെ നേരിടുക - യാദവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ജനലോക്പാല്‍ വിഷയത്തില്‍ കോണ്‍ഗ്രസുമായും ബി ജെ പിയുമായി തെറ്റി രാജിവെച്ച് 24 മണിക്കൂര്‍ പോലും തികയുന്നതിന് മുമ്പാണ് ആം ആദ്മി പാര്‍ട്ടി തങ്ങളുടെ നയം വ്യക്തമാക്കിയത്. ലോക്‌സഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കെജ്രിവാള്‍ കളിച്ച നാടകമാണ് രാജി എന്ന പ്രതിപക്ഷത്തിന്റെയും കോണ്‍ഗ്രസിന്റെയും ആരോപണങ്ങളെ ശരിവെക്കുന്നതാണ് ഈ പ്രഖ്യാപനം.

എന്നാല്‍ കോണ്‍ഗ്രസ് - ബി ജെ പി സഖ്യം തങ്ങളെ രാജിവെപ്പിച്ചു എന്ന രീതിയിലാണ് ആം ആദ്മി പാര്‍ട്ടി ഇപ്പോഴും സംസാരിക്കുന്നത്. ബി ജെ പി - കോണ്‍ഗ്രസ് സഖ്യം ദില്ലിയില്‍ ഇപ്പോള്‍ വ്യക്തമാണ്. 40 സീറ്റിന്റെ ഭൂരിപക്ഷം തങ്ങള്‍ക്കുണ്ട് എന്ന് അവര്‍ സഭയില്‍ പലതവണ സ്പീക്കറോട് പറഞ്ഞിരുന്നു. കോണ്‍ഗ്രസും ബി ജെ പിയും കൂടി ദില്ലിയില്‍ സര്‍ക്കാര്‍ രൂപീകരിക്കണമെന്നും ആപ്പ് വെല്ലുവിളിക്കുന്നു.
മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ രാജി ലഫ്റ്റനന്റ് ഗവര്‍ണര്‍ അംഗീകരിച്ചു. കെജ്രിവാളിന്റെ രാജിയും റിപ്പോര്‍ട്ടും ഗവര്‍ണര്‍ പ്രസിഡണ്ട് പ്രണബ് മുഖര്‍ജിക്ക് അയച്ചു. ആം ആദ്മി സര്‍ക്കാരിന്റെ രാജിയെത്തുടര്‍ന്നുണ്ടായ സാഹചര്യം വിലയിരുത്തി ഗവര്‍ണര്‍ നജീബ് ജങ് കേന്ദ്രത്തിനും റിപ്പോര്‍ട്ട് അയച്ചിട്ടുണ്ട്. ലോക്‌സഭ തിരഞ്ഞെടുപ്പിനൊപ്പം ദില്ലിയില്‍ അസംബ്ലി തിരഞ്ഞെടുപ്പും നടന്നേക്കുമെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications