Get Updates
Get notified of breaking news, exclusive insights, and must-see stories!

ആം ആദ്മി പാര്‍ട്ടിയുടെ മാര്‍ച്ചിന് വിലക്ക്

ദില്ലി: കേന്ദ്ര ആഭ്യന്തര മന്ത്രി സുഷീല്‍ കുമാര്‍ ഷിന്‍ഡെയുടെ വസതിയിലേക്ക് ആം ആദ്മി പാര്‍ട്ടി തിങ്കളാഴ്ച നടത്താനിരുന്ന മാര്‍ച്ചിന് വിലക്ക്. ജില്ലയില്‍ 144 പ്രഖ്യാപിച്ച് പൊലീസ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെയും കൂട്ടരുടെയും പ്രക്ഷോഭം വിലക്കി.

എന്നാല്‍ വിലക്ക് ലംഘിച്ചും മാര്‍ച്ച് നടത്തുമെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ നിലപാട്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പ്രക്ഷോഭത്തില്‍ പങ്കെടുക്കുമെന്ന് അറിയുന്നു. ദില്ലി പോലീസിലെ അഞ്ച് ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് ആം ആദ്മി പാര്‍ട്ടി ഷിന്‍ഡെയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്.

aap

എഎപി സര്‍ക്കാരിന്റെ നിയമമന്ത്രി സോംനാഥ് ഭാരതി, വിദേശ വനിതയും സംഘവും സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞു നിര്‍ത്തി റെയ്ഡ് നടത്താന്‍ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥര്‍ അത് അവഗണിച്ചു. ആഫ്രിക്കന്‍ വംശജരായ ആറു വനിതകളെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചെന്നാരോപിച്ച് സോംനാഥിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതിയും ലഭിച്ചു. എന്നല്‍ പെണ്‍വാണിഭ, മയക്കുമരുന്ന് റാക്കറ്റിലെ കണ്ണികളാണെന്ന് ചൂണ്ടിക്കാട്ടിയാണ് മന്ത്രി റെയ്ഡിന് നിര്‍ദ്ദേശം നല്‍കിയത്.

മന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ച അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നാണ് ഇപ്പോള്‍ നടത്തുന്ന മാര്‍ച്ചിന്റെ ആവശ്യം. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കഴിഞ്ഞ ദിവസം കെജ്രിവാള്‍ ഷിന്‍ഡെയോട് ആവശ്യപ്പെട്ടിരുന്നു. നടപടി സ്വീകരിക്കാത്ത പക്ഷം ജനങ്ങള്‍ക്കൊപ്പം ചേര്‍ന്ന് താനും മന്ത്രിയുടെ വസതിക്ക് മുന്നില്‍ പ്രക്ഷോഭത്തിനിരിക്കുമെന്നും കെജ്രിവാള്‍ മുന്നറിയിപ്പു നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+