Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു മിസ്കോൾ ചെയ്യൂ.... ആപ്പിൽ അംഗത്മമെടുക്കൂ, പുതിയ മിസ് കോൾ നമ്പറുമായി ആം ആദ്മി പാർട്ടിയും രംഗത്ത്!

ദില്ലി: ദില്ലി നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ പുതിയ മിസ് കോൾ നമ്പറുമായി ആം ആദ്മി പാർട്ടി രംഗത്ത്. ആം ആദ്മിയുടെ പാർട്ടി ആസ്ഥാനത്താണ് പുതിയ നമ്പർ പ്രദർശിപ്പിച്ചിരിക്കുന്നത്. 9871010101 എന്നതാണ് ആം ആദ്മി പാർട്ടിയിലേക്ക് അംഗത്വമെടുക്കുന്നതിന് മിസ് കോൾ ചെയ്യേണ്ടത്. നിയമസഭ തിരഞ്ഞെടുപ്പിലെ വോട്ടണ്ണൽ പുരോഗമിക്കുമ്പോൾ ആം ആദ്മിയുടെ തേരോട്ടം തുടരുകയാണ്.

ആം ആദ്മിയുടെ എല്ലാ മന്ത്രിമാരും വ്യക്തമായ ലീഡ് നിലനിർത്തുന്നുണ്ട്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ലീഡ് നില മാറി മറിയുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. ഇതുവരെ എണ്ണിയ വോട്ടുകളില്‍ കോണ്‍ഗ്രസിന് അഞ്ച് ശതമാനം വോട്ടുവിഹിതം മാത്രം. നിലവില്‍ എവിടെയും പാര്‍ട്ടി ലീഡ് ചെയ്യുന്നുമില്ല. ദില്ലിയിൽ നിന്ന് കോൺഗ്രസ് അപ്രത്യക്ഷമാകുന്ന കാഴ്ചയാണ് വോട്ടണ്ണൽ പുരോഗമിക്കുന്നതിനിടെ കാണാൻ സാധിക്കുന്നത്.

APP missed call number

Recommended Video

cmsvideo
    AAP Began Victory Celebration Before Vote Counting | Oneindia Malayalam

    വലിയ വിജയം അവകാശപ്പെട്ട ബിജെപിക്ക് രാജ്യ തലസ്ഥാനത്ത് വലിയ തിരിച്ചടി നേരിട്ടതോടെ പാർട്ടി ആസ്ഥാനം ആഴളൊഴിഞ്ഞ നിലയിലാണ്. അതേ സമയം കഴിഞ്ഞ തവണയിലെ വലിയ നേട്ടം ആവർത്തിക്കുന്നില്ലെങ്കിലും ആഘോഷത്തിലാണ് ആംആദ്മി പാർട്ടി ആസ്ഥാനം. ഷഹീന്‍ ബാഗും ജാമിയ മില്ലിയയും ഉള്‍പ്പെടുന്ന ഓഖ്‍ലയിൽ ഇഞ്ചോടിഞ്ച് പോരാട്ടം. ന്യൂന പക്ഷം ശക്തമായ ഓഖ്‍ലയിൽ ആദ്യം ആം ആദ്മി വ്യക്തമായ ലീഡ് നേടിയെങ്കിലും പിന്നാട് ഇഞ്ചോടിഞ്ച് പോരാട്ടത്തിലേക്ക് നീങ്ങുകയായിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+