ഹരിയാന പിടിക്കാന്‍ 'ആപ്പി'ന് യോഗേന്ദ്ര

ആം ആദ്മി പാര്‍ട്ടിയില്‍ അരവിന്ദ് കെജ്രിവാളിനോട് ഏറെ അടുപ്പമുള്ള ആളുകളില്‍ ഒരാളാണ് കുമാര്‍ വിശ്വാസ്. കവിയും വാഗ്മിയും ആയ വിശ്വാസ് ആം ആദ്മിയുടെ ജിഹ്വയാണ്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അമേത്തി മണ്ഡലത്തില്‍ നിന്ന് മത്സരിക്കാന്‍ ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിയേയും കുമാര്‍ വിശ്വാസ് ക്ഷണിച്ചിട്ടുണ്ട്.
പാര്‍ട്ടിയുടെ അടുത്ത ലക്ഷ്യം ദില്ലിയോട് ചേര്‍ന്ന് കിടക്കുന്ന ഹരിയാനയാണ് എന്നാണ് കുമാര്‍ വിശ്വാസ് പറയുന്നത്. അവിടെ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ജനസഭകളും പൊതുയോഗങ്ങളും വിളിച്ച് ചേര്‍ത്ത് യോഗേന്ദ്ര യാദവ് തന്നെ പ്രചാരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നു.
ഹരിയാനക്കാര്‍ക്ക് പരിചിതനാണ് യോഗേന്ദ്ര. പ്രത്യേകിച്ചും ടിവി വാര്‍ത്തകള്‍ കാണുന്നവര്‍ക്ക്. രാഷ്ട്രീയ ചര്‍ച്ചകളില്‍ ഒഴിച്ചുകൂടാനാകാത്ത സാന്നിധ്യമാണ് യോഗേന്ദ്ര യാദവ്. ഇപ്പോള്‍ ആം ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യസമിതി അംഗവും. തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ളവരുടെ പട്ടിക തയ്യാറാക്കല്‍ ജോലികള്‍ ഇപ്പോള്‍ ഹരിയാനയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നാണ് കുമാര്‍ വിശ്വാസ് അറിയിച്ചത്.












Click it and Unblock the Notifications