കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാശ്മീര്‍ പാകിസ്താനില്‍; എഎപി മാപ്പ് വിവാദത്തില്‍

Google Oneindia Malayalam News

ദില്ലി: ആം ആദ്മി പാര്‍ട്ടിയുടെ വെബ്‌സൈറ്റില്‍ ജമ്മു കാശ്മീര്‍ പാകിസ്താന്റെ ഭാഗമായി ചിത്രീകരിച്ചത് വിവാദമാകുന്നു. കാശ്മീരിലെ തര്‍ക്കഭാഗങ്ങള്‍ പാകിസ്താനിലാക്കിയാണ് ആപ്പ് വെബ്‌സൈറ്റില്‍ ചിത്രീകരിച്ചിരിക്കുന്നത്. ആം ആദ്മി പാര്‍ട്ടിയുടെ ഫണ്ട് വിവരങ്ങള്‍ പ്രതിപാദിക്കുന്ന വെബ്‌സൈറ്റിലാണ് ഗുരുതരമായ തെറ്റ് തടന്നുകൂടിയിരിക്കുന്നത്.

സംഭവം വിവാദമായതോടെ മാപ്പ് വെബ്‌സൈറ്റില്‍ നിന്നും നീക്കം ചെയ്യപ്പെട്ടു. പക്ഷേ അതുകൊണ്ട് എന്ത് ഫലം. ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ സൈറ്റുകളില്‍ മാപ്പും വിവാദവും പ്രചരിച്ച് ചര്‍ച്ചയായിരിക്കുകയാണ്. ട്വിറ്ററില്‍ കടുത്ത ഭാഷയിലാണ് ആളുകള്‍ ഈ സംഭവത്തിനെതിരെ പ്രതികരിക്കുന്നത്.

aap

ആം ആദ്മി പാര്‍ട്ടിയുടെ സൈറ്റില്‍ കാശ്മീരിനെ പാകിസ്താന്റെ ഭാഗമാക്കി. ആപ്പിനെ ഫിനിഷ് ചെയ്യുക. ആപ്പ് എന്നതിന് പകരം ബ്രാക്കറ്റില്‍ പി ചേര്‍ച്ച് പാപ്പ് എന്നാണ് ഒരാള്‍ ഈ ചിത്രം സഹിതം ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഇന്ത്യയ്‌ക്കെതിരായ സന്ദേശം പ്രചരിപ്പിച്ചതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആപ്പിനെ നിരോധിക്കണം എന്ന് വരെ ട്വിറ്ററില്‍ ആവശ്യം ഉയരുന്നുണ്ട്. എന്നാല്‍ വിവാദ മാപ്പ് പ്രത്യക്ഷപ്പെട്ട സൈറ്റ് ആം ആദ്മി പാര്‍ട്ടിയുടെ ഔദ്യോഗിക സെറ്റല്ല എന്നാണ് ആപ്പിന്റെ വിശദീകരണം. ആം ആദ്മി പാര്‍ട്ടിക്ക് ഏറ്റവും കൂടുതല്‍ സംഭാവന കിട്ടിയ 15 രാജ്യങ്ങളുടെ വിവരങ്ങളാണ് സൈറ്റിലുള്ളത്.

English summary
In an embarrassing botch up, a map on the website of Aam Aadmi Party AAP showed parts of Kashmir as a part of Pakistan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X