കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവ തുര്‍ക്കികളുമായി 'ആപ്പി'ന്റെ മന്ത്രിസഭ

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ആം ആദ്മി പാര്‍ട്ടിക്ക് ദില്ലിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ രാഷ്ട്രപതിയുടെ അനുമതി ലഭിച്ചു. പാര്‍ട്ടിയുടെ മന്ത്രിമാരെ ഡിസംബര്‍ 25 ന് പ്രഖ്യാപിക്കുമെന്ന് പാര്‍ട്ടി നേതാവ് മനീസ് സിസോദിയ പറഞ്ഞു. സര്‍ക്കാര്‍ അധികാരത്തിലേറി 15 ദിവസത്തിനകം ജന ലോക്പാല്‍ ബില്‍ പാസാക്കിയെടുക്കും എന്നും സിസോദിയ പറഞ്ഞു.

ഡിസംബര്‍ 26 നാണ് കെജ്രിവാള്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുക. ക്രിസ്മസ് ദിനത്തില്‍ പാര്‍ട്ടിയുടെ മന്ത്രിമാരെ പ്രഖ്യാപിക്കും. സത്യപ്രതിജ്ഞാ ചടങ്ങില്‍ ആര്‍ക്കും പ്രത്യേകിച്ച് ക്ഷണമൊന്നും ഉണ്ടാകില്ല.

Arvind Kejriwal

കെജ്രിവാള്‍ മന്ത്രിസഭയിലെ അംഗങ്ങളുടെ ശരാശരി വയസ്സ് 35 ആയിരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 43 വയസ്സ് മാത്രം പ്രായമുള്ള അരവിന്ദ് കെജ്രിവാള്‍ നയിക്കുന്ന മന്ത്രിസഭയില്‍ എല്ലാവരും പുതുമുഖങ്ങളായിരിക്കും.ആം ആദ്മിയിലെ രണ്ടാം നമ്പര്‍ ആയ മനീഷ് സിസോദിയ മന്ത്രിസഭയില്‍ ഉണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പാണ്.സിസോദിയക്ക് പ്രായം 41 വയസ്സ് മാത്രമാണ്. മന്ത്രിസഭയിലെ ഏറ്റവും ഇളമുറക്കാരി 26 വയസ്സുള്ള രാഖി ബിര്‍ള ആയിരിക്കുമെന്നും ശ്രുതിയുണ്ട്. മാധ്യമപ്രവപര്‍ത്തനത്തില്‍ നിന്നാണ് രാഖി ആം ആദ്മി പാര്‍ട്ടില്‍ എത്തുന്നത്.

വിനോദ് കുമാര്‍ ബിന്നി, സൗരവ് ഭരദ്വാജ്, സോമ്‌നാഥ് ഭാരി, ജെര്‍ണൈല്‍ സിങ് തുടങ്ങിയവരും മന്തിസഭയില്‍ ഉണ്ടായിരിക്കും എന്നാണ് സൂചന. ഇവര്‍ ഡിസംബര്‍ 26 ന് കെജ്രിവാളിനൊപ്പം സത്യപ്രതിജ്ഞ ചെയ്‌തേക്കും.

1989 ലെ ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനായ രാജേന്ദ്ര കുമാറിനെ ആണ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പിള്‍ സെക്രട്ടറിയാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കെജ്രിവാള്‍ പഠിച്ച ഖൊരക്പൂര്‍ ഐഐിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയാണ് രാജേന്ദ്ര കുമാര്‍.

English summary
AAP will announce their Ministers on December 25.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X