കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആപ്പ് ദേശീയ തലത്തിലേക്ക്... സംസ്ഥാനങ്ങളിലെ തദ്ദേശ തിരഞ്ഞെടുപ്പുകളിലും മത്സരിക്കും, തീരുമാനം ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: അധികാരത്തില്‍ വീണ്ടും തിരിച്ചെത്തിയ സാഹചര്യത്തില്‍ ദേശീയ മോഹങ്ങള്‍ സജീവമാക്കി ആംആദ്മി പാര്‍ട്ടി. വിവിധ സംസ്ഥാനങ്ങളിലെ തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനാണ് എഎപിയുടെ പ്ലാന്‍. പാര്‍ട്ടിയുടെ ശക്തി വര്‍ധിപ്പിക്കുന്നതിനായി പ്രാദേശിക തലത്തില്‍ നിന്ന് തന്നെ ആരംഭിക്കാനാണ് തീരുമാനം. ദില്ലിയില്‍ 62 സീറ്റ് നേടിയാണ് എഎപി അധികാരത്തിലെത്തിയത്. ഇത് മറ്റ് സംസ്ഥാനങ്ങളിലും പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അരവിന്ദ് കെജ്‌രിവാള്‍.

1

അതേസമയം എഎപിയുടെ ദേശീയ എക്‌സിക്യൂട്ടീവ് ദില്ലിയില്‍ ചേരുന്നുണ്ടെന്ന് എഎപി നേതാവ് ഗോപാല്‍ റായ് പറഞ്ഞു. ഈ യോഗത്തില്‍ ദേശീയ തലത്തില്‍ എഎപിയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കാനുള്ള തീരുമാനമുണ്ടാവും. ആദ്യ ഘട്ടത്തില്‍ പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനായിരുന്നു തീരുമാനം. പഞ്ചാബിലും ഹരിയാനയിലും ഗോവയിലും എഎപി നേരത്തെ മത്സരിച്ചിരുന്നു.

ദേശീയ തലത്തില്‍ ശക്തിപ്പെടുന്നതിന്റെ ഭാഗമായി പുതിയ വളണ്ടിയര്‍മാരെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരികയാണ് ലക്ഷ്യം. നിരവധി പാര്‍ട്ടി ഉണ്ടാക്കാന്‍ ആവശ്യപ്പെട്ട് കെജ്‌രിവാളിനെ സമീപിക്കുന്നുണ്ട്. ദില്ലിയിലെ തിരഞ്ഞെടുപ്പ് ജയത്തിന് പിന്നാലെ നിരവധി പേര്‍ എഎപിയില്‍ ചേര്‍ന്നതായി പാര്‍ട്ടി അവകാശപ്പെട്ടിരുന്നു. ഇതിനായി മിസ്ഡ് കോള്‍ സംവിധാനവും എഎപി സജ്ജമാക്കിയിട്ടുണ്ട്. മധ്യപ്രദേശിലും ഗുജറാത്തിലും തദ്ദേശ തിരഞ്ഞെടുപ്പില്‍ എഎപി മത്സരിക്കാനാണ് ഒരുങ്ങുന്നത്.

കേരളത്തിലും ഈ വര്‍ഷം തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. എന്നാല്‍ എഎപി മത്സരിക്കുമോ എന്ന് വ്യക്തമല്ല. പോസിറ്റീവ് ദേശീയതയാണ് എഎപി മുന്നോട്ട് വെക്കുന്ന പ്രത്യയശാസ്ത്രം. ഇത് ദില്ലിയില്‍ വിജയിച്ചു. രാജ്യത്തിന് മുഴുവന്‍ ഇത് റോള്‍ മോഡലാണ്. നല്ല വിദ്യാഭ്യാസം, ആരോഗ്യ സുരക്ഷ, ജീവിക്കാനുള്ള സൗകര്യം എന്നിവയാണ് പോസിറ്റീവ് ദേശീയത. ബിജെപിയുടേത് വെറുപ്പിന്റെ ദേശീയതയാണെന്നും ഗോപാല്‍ റായ് പറഞ്ഞു.

ദില്ലിയില്‍ കോണ്‍ഗ്രസിന് പ്രതീക്ഷയായി അഭിഷേക് ദത്ത്, ബിജെപിയെ അമ്പരിപ്പിച്ച നേട്ടം, എഎപി വിറയ്ക്കും!ദില്ലിയില്‍ കോണ്‍ഗ്രസിന് പ്രതീക്ഷയായി അഭിഷേക് ദത്ത്, ബിജെപിയെ അമ്പരിപ്പിച്ച നേട്ടം, എഎപി വിറയ്ക്കും!

English summary
aap will contest local body polls across india
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X