ദില്ലിയില്‍ എഎപി ; കെജ്രിവാള്‍ മുഖ്യമന്ത്രി
ദില്ലി: ദില്ലിയില്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആം ആദ്മി പാര്‍ട്ടി തീരുമാനിച്ചു. പാര്‍ട്ടിയുടെ രാഷ്ട്രീയ കാര്യ സമിതിയുടെ യോഗത്തിന് ശേഷം ആണ് പ്രഖ്യാപനം നടത്തിയത്. അരവിന്ദ് കെജ്രിവാള്‍ ആയിരിക്കും പാര്‍ട്ടിയുടെ മുഖ്യമന്ത്രി.
പാര്‍ട്ടി നേതാവ് മനീഷ് സിസോദിയയാണ് തീരുമാനം പ്രഖ്യാപിച്ചത്. ഡിസംബര്‍ 26 ന് വ്യാഴാഴ്ച ജന്ദര്‍മന്ദിറില്‍ വച്ചായിരിക്കും സത്യപ്രതിജ്ഞ.
പൊതുജനാഭിപ്രായം തേടിക്കൊണ്ട് ആം ആദ്മി പാര്‍ട്ടി നടത്തിയ വാര്‍ഡ് തല യോഗങ്ങളില്‍ ഭൂരിപക്ഷവും കോണ്‍ഗ്രസിന്റെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കണം എന്നാണ് ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം 128 യോഗങ്ങള്‍ നടത്തിയതില്‍ 110 സ്ഥലങ്ങളില്‍ നിന്നും സര്‍ക്കാര്‍ രൂപീകരിക്കണം എന്ന ആവശ്യമാണ് ഉയര്‍ന്നത്. 18 ഇടങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസ് പിന്തുണയോടെ സര്‍ക്കാര്‍ ഉണ്ടാക്കേണ്ട എന്ന് അഭിപ്രായപ്പെട്ടത്. ദില്ലിയില്‍ എഎപി ; കെജ്രിവാള്‍ മുഖ്യമന്ത്രി ജനാഭിപ്രായം തേടിയുള്ള ഹിത പരിശോധനയില്‍ അഞ്ചേകാല്‍ ലക്ഷം പേര്‍ പങ്കെടുത്തു എന്നാണ് ആം ആദ്മി പാര്‍ട്ടി

അവകാശപ്പെടുന്നത്. എസ്എംഎസ് വഴിയും സേഷ്യല്‍ മീഡിയകള്‍ വഴിയും ലക്ഷക്കണക്കിന് പേരാണ് ഹിത പരിശോധനയില്‍ പങ്കെടുത്തത്. ദില്ലിക്ക് പുറത്ത് നിന്നുള്ളവരും ഓണ്‍ലൈന്‍ ഹിതപരിശോധനയില്‍ പങ്കെടുത്തിരുന്നു. ഭൂരിപക്ഷം പേരും കോണ്‍ഗ്രസ് പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കണം എന്നാണ് ആവശ്യപ്പെട്ടതെന്ന് ആം ആദ്മി പാര്‍ട്ടി വക്താക്കള്‍ പറയുന്നു. തുടര്‍ച്ചയായി മൂന്ന് തവണ ദില്ലി ഭരിച്ച കോണ്‍ഗ്രസിനെ അട്ടിമറിച്ച് വന്‍ വിജയമാണ് ആം ആദ്മി പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ നേടിയത്. 31 സീറ്റുകള്‍ നേടിയ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ആം ാദ്മി പാര്‍ട്ടിക്ക് 28 സീറ്റുകളാണ് ഉള്ളത്. ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാനില്ല എന്ന് വ്യക്തമാക്കിയതോടെയാണ് ആം ആദ്മി പാര്‍ട്ടിയെ ക്ഷണിച്ചത്.












Click it and Unblock the Notifications