കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ ആംആദ്മി തന്നെ വിജയിക്കും; പ്രവചിച്ച് സച്ചിന്‍ പൈലറ്റ്!! പണം കൊണ്ട് എല്ലാം നേടാനാവില്ല

Google Oneindia Malayalam News

ജയ്പൂര്‍: ഫിബ്രവരി എട്ടിനാണ് ദില്ലിയില്‍ നിയമസഭ തിരഞ്ഞെടുപ്പ്. രാജ്യതലസ്ഥാനത്ത് ഇത്തവണയെങ്കിലും അധികാരത്തിലേറാനുള്ള തീവ്രശ്രമത്തിലാണ് ബിജെപി. നഷ്ടപ്രതാപം തിരിച്ച് പിടിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നത്. അതേസമയം പുറത്തുവന്ന സര്‍വ്വേകളില്‍ എല്ലാം ഇക്കുറിയും ആംആദ്മി തന്നെ അധികാരത്തിലേറുമെന്നാണ് പ്രവചനം.ദില്ലിയില്‍ ആംആദ്മി തന്നെ വിജയിക്കുമെന്നാണ് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റും പ്രവചിച്ചിരിക്കുന്നത്.

രാജസ്ഥാനിലെ ജയ്പൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവെലില്‍ 'ജനാധിപത്യ സൂചിക' എന്ന സെഷനില്‍ സംസാരിക്കുമ്പോഴാണ് ദില്ലി തിരഞ്ഞെടുപ്പില്‍ ആംആദ്മി വിജയിക്കുമെന്ന് രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി കൂടിയായ സച്ചിന്‍ പൈലറ്റ് പറഞ്ഞത്. ജനവിധിയാണ് എല്ലാത്തിനും മുകളിലെന്നും സച്ചിന്‍ പറഞ്ഞു.

delhisachin

ഇക്കഴിഞ്ഞ മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പുകളില്‍ ജനം ബിജെപിക്ക് വോട്ട് ചെയ്തില്ല. ജനങ്ങളാണ് ആരെ ജയിപ്പിക്കണമെന്ന് തിരുമാനിക്കുന്നത്. ജനങ്ങളാണ് അവരുടെ നേതാവിനെ തിരഞ്ഞെടുക്കുന്നത്. പണം കൊണ്ടും കൈയ്യൂക്ക് കൊണ്ടും എല്ലാം നേടാനാവില്ലെന്നും പൈലറ്റ് പറഞ്ഞു.

രാജ്യത്ത് ഉയര്‍ന്ന് വരുന്ന അസഹിഷ്ണുതയ്ക്കെതിരേയും സച്ചിന്‍ പൈലറ്റ് പ്രതികരിച്ചു. നമ്മുടെ രാജ്യത്തിന്‍റെ സംസ്കാരം, പാരമ്പര്യം, ചരിത്രം, ജനാധിപത്യം എന്നിവ ഏത് നാശത്തേയും നേരിടാന്‍ പ്രാപ്തമായതാണെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.അതേസമയം ആംആദ്മി സര്‍ക്കാരിന്‍റെ വിജയം പ്രവചിച്ച് സമാജ്വാദി നേതാവ് അഖിലേഷ് യാദവും രംഗത്തെത്തി. ബിജെപിയുടെ ദിനങ്ങള്‍ എണ്ണപ്പെട്ടു തുടങ്ങി. ഇത്തവണയും ദില്ലിയില്‍ ബിജെപിക്ക് വിജയിക്കാന്‍ ആകില്ല. ദില്ലിയിലെ ജനങ്ങള്‍ ആംആദ്മിയെ വിജയിക്കുമെന്ന് വിശ്വാസമുണ്ടെന്നും അഖിലേഷ് യാദവ് പറഞ്ഞു.

ദില്ലിയില്‍ ആംആദ്മി തന്നെ വിജയിക്കുമെന്നാണ് അവസാനമായി പുറത്തുവന്ന ന്യൂസ് എക്സ് സര്‍വ്വേയും പ്രവചിച്ചിരിക്കുന്നത്. 53 മുതല്‍ 56 സീറ്റ് ആംആദ്മി നേടുമെന്നാണ് സര്‍വ്വേ പ്രവചനം. അതേസമയം കഴിഞ്ഞ തവണ വെറും മൂന്ന് സീറ്റില്‍ ഒതുങ്ങിയ ബിജെപി ഇക്കുറി സംസ്ഥാനത്ത് രണ്ടക്കം തികയ്ക്കുമെന്നും സര്‍വ്വേ പ്രവചിക്കുന്നു. കഴിഞ്ഞ തവണ സംപൂജ്യരായ കോണ്‍ഗ്രസിന് ഇത്തവണ രണ്ട് മുതല്‍ നാല് സീറ്റ് വരെ ലഭിച്ചേക്കുമെന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്.

English summary
AAP will win Delhi elections predicts Sachin pilot
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X