മദ്യനയം: ഡല്‍ഹി സര്‍ക്കാരിന് വരുത്തിവെച്ചത് 2002 കോടിയുടെ നഷ്ടമെന്ന് സിഎജി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള മുന്‍ ഡല്‍ഹി സര്‍ക്കാരിന്റെ പഴയ മദ്യനയം 2002 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാക്കിയതായി സിഎജി റിപ്പോര്‍ട്ട്. മുഖ്യമന്ത്രി രേഖ ഗുപ്ത സിഎജി ഡല്‍ഹി നിയമസഭയില്‍ അവതരിപ്പിച്ചു. അതേസമയം ആം ആദ്മി എംഎല്‍എമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നതിനെ എതിര്‍ത്തതിനെ തുടര്‍ന്ന് അവരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.
വന്‍ സാമ്പത്തിക ക്രമക്കേടുകളാണ് മദ്യനയത്തില്‍ നടന്നത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ദേശീയ രാഷ്ട്രീയത്തെ തന്നെ പപിടിച്ചുകുലുക്കിയ മദ്യനയക്കേസില്‍ അരവിന്ദ് കെജ്രിവാള്‍, മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ, രാജ്യസഭാ എംപി സഞ്ജയ് സിംഗ്, മുന്‍ ഡല്‍ഹി മന്ത്രി സത്യേന്ദര്‍ ജെയിന്‍ എന്നിവര്‍ ഉള്‍പ്പടെ പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ അറസ്റ്റിലായിരുന്നു.

ഈ നിയമസഭാ സമ്മേളനത്തില്‍ 14 സിഎജി റിപ്പോര്‍ട്ടുകളും മേശപ്പുറത്ത് വെക്കും എന്ന് ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 2017-18 മുതല്‍ 2020-21 വരെയുള്ള നാല് വര്‍ഷത്തെ മദ്യനയത്തെക്കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ട്, സറണ്ടര്‍ ചെയ്ത ലൈസന്‍സുകള്‍ വീണ്ടും ടെന്‍ഡര്‍ ചെയ്യുന്നതില്‍ പരാജയപ്പെട്ടതിനാല്‍ ഡല്‍ഹി സര്‍ക്കാരിന് ഏകദേശം 890 കോടി രൂപയുടെ വരുമാന നഷ്ടം നേരിട്ടു.
സോണല്‍ ലൈസന്‍സികള്‍ക്ക് അനുവദിച്ച ഇളവുകള്‍ കാരണം നടപടികളിലെ കാലതാമസം 941 കോടി രൂപയുടെ നഷ്ടത്തിന് കാരണമായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ ചൂണ്ടിക്കാട്ടി 2021 ഡിസംബര്‍ 28 നും 2022 ജനുവരി 27 നും ഇടയില്‍ ലൈസന്‍സികള്‍ക്ക് അനുവദിച്ച 144 കോടി രൂപയുടെ ഇളവ് റിപ്പോര്‍ട്ടിലെ ഏറ്റവും വിവാദപരമായ കണ്ടെത്തലുകളിലൊന്നാണ്.
എക്‌സൈസ് വകുപ്പിന്റെ സ്വന്തം നിലപാടിന് വിരുദ്ധമായാണ് ഈ ഇളവ് ലഭിച്ചതെന്നും ഇത് കൂടുതല്‍ വരുമാന നഷ്ടത്തിലേക്ക് നയിച്ചുവെന്നും സിഎജി ചൂണ്ടിക്കാട്ടി. കൂടാതെ, സോണല്‍ ലൈസന്‍സികളില്‍ നിന്ന് തെറ്റായി സെക്യൂരിറ്റി ഡെപ്പോസിറ്റ് ശേഖരിച്ചത് 27 കോടി രൂപയുടെ കുറവിന് കാരണമായി എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒന്നിലധികം ലൈസന്‍സുകള്‍ നല്‍കുന്നത് നിരോധിക്കുന്ന 2010 ലെ ഡല്‍ഹി എക്‌സൈസ് നിയമങ്ങളിലെ ചട്ടം 35 നടപ്പിലാക്കുന്നത് ഉറപ്പാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല.
ചില റീട്ടെയിലര്‍മാര്‍ പോളിസിയുടെ കാലാവധി അവസാനിക്കുന്നതുവരെ ലൈസന്‍സുകള്‍ നിലനിര്‍ത്തിയപ്പോള്‍, മറ്റുചിലര്‍ അവ നേരത്തെ സറണ്ടര്‍ ചെയ്തു എന്നും സിഎജി കണ്ടെത്തി. സറണ്ടര്‍ ചെയ്യുന്നതിന് മുമ്പ് ലൈസന്‍സ് ഉടമകള്‍ക്ക് മുന്‍കൂട്ടി അറിയിപ്പ് നല്‍കാനുള്ള വ്യവസ്ഥയും ഉണ്ടായിരുന്നില്ല, ഇത് വിതരണ തടസങ്ങള്‍ക്ക് കാരണമായി












Click it and Unblock the Notifications