Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഖിസാവന്ത് സിലിക്കണ്‍ വാലിയെന്ന് എഎപി ട്വീറ്റ്

ദില്ലി: ബോളിവുഡ് ഐറ്റം ഗേള്‍ രാഖി സാവന്ത് ബി ജെ പിയുടെ സിലിക്കണ്‍ വാലി എന്ന് ആം ആദ്മി പാര്‍ട്ടിയുടെ ട്വീറ്റ്. ആപ്പിന്റെ ഐ ടി വിഭാഗം തലവനായ അങ്കിത് ലാല്‍ ആണ് ബോളിവുഡ് സുന്ദരിയെ സിലിക്കണ്‍ വാലിയോട് ഉപമിച്ച് മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററില്‍ പോസ്റ്റിട്ടത്.

മോദിക്ക് വേണ്ടിയിരുന്നതും സിലിക്കണ്‍ വാലി, ബി ജെ പിക്ക് കിട്ടിയതും സിലിക്കണ്‍ വാലി. ബി ജെ പ്പിക്കാര്‍ ആശയക്കുഴപ്പത്തിലാണ് എന്നായിരുന്നു അങ്കിത് ലാലിന്റെ ട്വീറ്റ്. രാഖി സാവന്ത് എന്ന ഹാഷ് ടാഗാ നല്‍കിയാണ് പോസ്റ്റ്. സംഭവം വിവാദമായതോടെ ആം ആദ്മി നേതാവ് ട്വീറ്റ് ഡിലീറ്റ് ചെയ്ത് മാപ്പു പറഞ്ഞു.

രാഖി സാവന്ത്

രാഖി സാവന്ത്

ബോളിവുഡിലെ ഐറ്റം ഗേളും മോഡലുമാണ് മുംബൈ സ്വദേശിനിയായ ഈ ചൂടന്‍ സുന്ദരി.

ആപ്പിനെന്ത് രാഖി?

ആപ്പിനെന്ത് രാഖി?

മോദിയെ പിന്തുണച്ച് കൊണ്ട് രാഖി സാവന്ത് രംഗത്ത് വന്നതാണ് ആം ആദ്മി പാര്‍ട്ടിയെ ചൊടിപ്പിച്ചിരിക്കുന്നത്. മോദിക്ക് വേണ്ടി ക്യാംപെയ്ന്‍ ചെയ്യുമെന്ന് രാഖി അടുത്തിടെ പറഞ്ഞിരുന്നു.

ആപ്പിന്റെ സ്ത്രീ വിരുദ്ധത

ആപ്പിന്റെ സ്ത്രീ വിരുദ്ധത

ആം ആദ്മി പാര്‍ട്ടിയുടെ സ്ഥിരം സ്ത്രീ വിരുദ്ധ മനോഭാവമാണ് ഈ സംഭവവും തുറന്നുകാണിക്കുന്നത് എന്നാണ് വിമര്‍ശകരുടെ വാദം. നേരത്തെ സ്ത്രീകളെ ബഹുമാനിക്കാനറിയാത്തവരാണ് ആപ്പ് പാര്‍ട്ടി എന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു

അപമാനം പൊറുക്കുമോ

അപമാനം പൊറുക്കുമോ

തന്നെ സിലിക്കണ്‍ വാലി എന്ന് ഉപമിച്ച് ട്വിറ്ററില്‍ പോസ്റ്റിട്ട ആപ്പ് നേതാവിനെതിരെ രാഖി സാവന്ത ഇതുവരെ പ്രതികരിച്ചിട്ടില്ല.

രാഖിയുടെ രാഷ്ട്രീയം

രാഖിയുടെ രാഷ്ട്രീയം

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയുടെ കടുത്ത ആരാധികയാണ് രാഖി സാവന്ത്. മുന്‍പ് പല തവണ മോദിയെ പിന്തുണച്ചുകൊണ്ട് രാഖി രംഗത്തുവന്നിട്ടുണ്ട്.

രാഹുലിനെയും ഇഷ്ടം

രാഹുലിനെയും ഇഷ്ടം

കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധിയെ വിവാഹം ചെയ്യാന്‍ തയ്യാറാണ് എന്നായിരുന്നു രാഖിയുടെ വിവാദമായ ഒരു പ്രസ്താവന.

മോദി അഭികാമ്യന്‍

മോദി അഭികാമ്യന്‍

ഇന്ത്യയിലെ ഏറ്റവും അഭികാമ്യനായ അവിവാഹിതന്‍ എന്നാണ് രാഖി സാവന്ത് നരേന്ദ്രമോദിയെ വിശേഷിപ്പിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+