കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യം കോണ്‍ഗ്രസ് കോട്ടയിലേക്ക്.. പിന്നെ ബിജെപിയെ പൂട്ടും, എഎപിയുടെ ദേശീയ നീക്കങ്ങള്‍ ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: ആംആദ്മി പാര്‍ട്ടി ദേശീയ തലത്തില്‍ പുതിയ പരീക്ഷണങ്ങള്‍ക്കൊരുങ്ങുന്നു. കഴിഞ്ഞ ദിവസം തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് തീരുമാനമെന്ന് പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് കോണ്‍ഗ്രസിനെ പൂര്‍ണമായും തകര്‍ക്കാനുള്ള നീക്കം കൂടിയാണിത്. അരവിന്ദ് കെജ്‌രിവാള്‍ മുന്നില്‍ കാണുന്ന ലക്ഷ്യം ഇത് തന്നെയാണ്. അതേസമയം ബിജെപിക്കും ഇത് ആശങ്കകളാണ് സമ്മാനിക്കുന്നത്.

ഏറ്റവും പ്രധാനപ്പെട്ട ഭയം എഎപിക്ക് പ്രാദേശിക രാഷ്ട്രീയത്തെ പറ്റി കൃത്യമായി അറിയുമെന്നതാണ്. എഎപി ആദ്യ ഘട്ടത്തില്‍ മത്സരിക്കാനൊരുങ്ങുന്ന രണ്ട് സംസ്ഥാനങ്ങള്‍ മുഖ്യ പ്രതിപക്ഷം ദുര്‍ബലമായി നില്‍ക്കുന്ന സ്ഥലമാണ്. ഇത് കൃത്യമായി തിരിച്ചറിഞ്ഞാണ് അരവിന്ദ് കെജ്‌രിവാള്‍ മത്സരത്തിന് ഒരുങ്ങുന്നത്. ഒരേസമയം ബിജെപിയും കോണ്‍ഗ്രസും ഇതിനെ ഭയപ്പെടുന്നുണ്ട്. എന്നാല്‍ ഓരോ സംസ്ഥാനത്തും എങ്ങനെ കളിക്കണമെന്ന തന്ത്രവും എഎപി ഒരുക്കി കഴിഞ്ഞു.

ദില്ലിയിലെ വിശ്വാസം

ദില്ലിയിലെ വിശ്വാസം

ദില്ലിയിലെ വിജയത്തോടെ ബിജെപിക്കെതിരെ ഒറ്റയ്ക്ക് മത്സരിച്ച് ജയിക്കാന്‍ ശക്തിയുള്ള ഏക നേതാവെന്ന പേരാണ് കെജ്‌രിവാളിന് ലഭിച്ചിരിക്കുന്നത്. വേറൊരു നേതാവിനും ഈ വിശേഷണില്ല. ഇതേ തന്ത്രമാണ് മറ്റ് സംസ്ഥാനങ്ങളിലും പയറ്റാന്‍ പോകുന്നത്. മധ്യപ്രദേശിലെ തദ്ദേശ തിരഞ്ഞെടുപ്പിലാണ് ആദ്യ മത്സരം. ഇവിടെ പ്രധാന പ്രതിപക്ഷമായി ബിജെപി ഇപ്പോഴില്ല. സിഎഎ അടക്കമുള്ള വിഷയത്തില്‍ ദുര്‍ബലമായ ബിജെപിയുടെ ഒഴിവിലേക്കാണ് എഎപി എത്തുക. നിരവധി നേതാക്കള്‍ ബിജെപി വിട്ടിരുന്നു മധ്യപ്രദേശിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഭരണവിരുദ്ധ വികാരം നേരിടുന്നുണ്ട്. ഇത് മനസ്സിലാക്കിയാണ് എഎപിയുടെ പോരാട്ടം.

കോണ്‍ഗ്രസ് ഭയക്കണം

കോണ്‍ഗ്രസ് ഭയക്കണം

കോണ്‍ഗ്രസും എഎപിയും ഒരേ വോട്ടുബാങ്കിനെയാണ് നേരിടുന്നത്. ഇരുവരുടെയും പ്രവര്‍ത്തന ശൈലി ഒന്നാണ്, പക്ഷേ അഴിമതിയില്ല, പറഞ്ഞ കാര്യങ്ങള്‍ വേഗത്തില്‍ തീര്‍ക്കുകയും ചെയ്യും. ഇതിനെയാണ് കോണ്‍ഗ്രസ് ഭയപ്പെടുന്നത്. മധ്യപ്രദേശില്‍ കര്‍ഷക വായ്പ എഴുതി തള്ളുന്ന പ്രക്രിയ പരാജയപ്പെട്ടിരിക്കുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇതാണ് എഎപിയുടെ പ്രധാന വിഷയം. ഹനുമാന്‍ ഭക്തനെന്ന കെജ്‌രിവാളിന്റെ ഇമേജ് ഹിന്ദു വോട്ടര്‍മാരെ ആകര്‍ഷിക്കും. 2023നുള്ളില്‍ മുഖ്യ പ്രതിപക്ഷം എഎപിയായിരിക്കും. ദില്ലിയിലെ വികസന ഫോര്‍മുല അവതരിപ്പിച്ചാല്‍ കോണ്‍ഗ്രസിന്റെ വോട്ടുബാങ്ക് ചീട്ടുകൊട്ടാരം പോലെ പൊളിയും.

ഗുജറാത്തും മാറും

ഗുജറാത്തും മാറും

ഗുജറാത്തില്‍ ബിജെപി ശരിക്കും ദുര്‍ബലമാണ്. എന്നാല്‍ അതിനേക്കാള്‍ ദുര്‍ബലമാണ് കോണ്‍ഗ്രസ്. പ്രതിപക്ഷം അവിടെ നശിച്ച അവസ്ഥയിലാണ്. അല്‍പേഷ് താക്കൂറിനെ പോലുള്ള നേതാക്കള്‍ ബിജെപി വിട്ട് വരുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. താക്കൂറിന്റെ ക്ഷത്രിയ-താക്കൂര്‍ സേന എഎപിയുമായി കൈകോര്‍ക്കാനുള്ള സാധ്യതയുണ്ട്. ബിജെപിക്കൊപ്പം നിന്ന് മത്സരിച്ചപ്പോള്‍ രാധന്‍പൂരില്‍ നിന്ന് അദ്ദേഹം തോറ്റിരുന്നു. ബിജെപിയില്‍ അദ്ദേഹത്തിന് ഭാവിയില്ലെന്നാണ് വിലയിരുത്തല്‍. കോണ്‍ഗ്രസിലേക്ക് തിരിച്ചുപോകാന്‍ അദ്ദേഹത്തിന് താല്‍പര്യമില്ല. പകരം എഎപിയെ തിരഞ്ഞെടുക്കാന്‍ സാധ്യത. ജിഗ്നേഷ് മേവാനിയും എഎപിയുടെ രാഷ്ട്രീയത്തില്‍ താല്‍പര്യം കാണിച്ചിട്ടുണ്ട്.

ലക്ഷ്യങ്ങള്‍ ഇങ്ങനെ

ലക്ഷ്യങ്ങള്‍ ഇങ്ങനെ

ബീഹാറാണ് മുന്നിലുള്ള വലിയ ലക്ഷ്യം. രാഷ്ട്രീയത്തില്‍ സ്ഥിരം മിത്രങ്ങളില്ലെന്ന രീതിയാണ് എഎപി പിന്തുടരുന്നത്. ഇവിടെ ചെറിയ കക്ഷികളെ കൂട്ടുപിടിക്കാനാണ് ശ്രമം. നിയമസഭാ തിരഞ്ഞെടുപ്പില്‍ എഎപി മത്സരിക്കുമെന്ന് ഉറപ്പാണ്. പ്രശാന്ത് കിഷോര്‍, പവന്‍ വര്‍മ എന്നിവരുടെ പിന്തുണയും ഉണ്ടാവും. ബംഗാള്‍, കേരളം, തമിഴ്‌നാട്, എന്നിവിടങ്ങളിലായിട്ടാണ് അടുത്ത മത്സരം. ദക്ഷിണേന്ത്യയില്‍ തല്‍ക്കാലം ശക്തി വര്‍ധിപ്പിക്കുന്നില്ല. കര്‍ണാടകം മാത്രമാണ് ദക്ഷിണേന്ത്യ ലക്ഷ്യത്തിലുള്ളത്. ഹിന്ദി ഹൃദയ ഭൂമിയിലെ പാര്‍ട്ടിയായി കരുത്ത തെളിയിച്ച ശേഷം ദക്ഷിണേന്ത്യയിലേക്ക് എത്തിയാല്‍ മതിയെന്നാണ് കെജ്‌രിവാള്‍ ലക്ഷ്യമിടുന്നത്.

നാല് വര്‍ഷം മുന്നില്‍

നാല് വര്‍ഷം മുന്നില്‍

2024ലെ തിരഞ്ഞെടുപ്പില്‍ മോദിക്ക് വെല്ലുവിളിയുയര്‍ത്തുന്ന നേതാവായി മാറുകയാണ് കെജ്‌രിവാള്‍ ലക്ഷ്യമിടുന്നത്. അതിനായി അഞ്ച് സംസ്ഥാനങ്ങളില്‍ ശക്തി കേന്ദ്രമാകും. കോണ്‍ഗ്രസിന്റെ വോട്ടുബാങ്ക് പെട്ടെന്ന് ഇളകുന്നതാണെന്ന് ദില്ലിയിലെ അനുഭവം വ്യക്തമാക്കുന്നു. ബംഗാളില്‍ മമതയുമായി നേരിട്ട് ഏറ്റുമുട്ടുമോ എന്ന് വ്യക്തമല്ല. കര്‍ഷക വിഷയങ്ങളാണ് എല്ലായിടത്തും എഎപി ഉന്നയിക്കുക. രാഷ്ട്രീയ പാര്‍ട്ടികളെ കടന്നാക്രമിക്കാതെ പകരം എഎപി ഉന്നയിക്കുന്ന വിഷയങ്ങളിലേക്ക് ബിജെപി അടക്കമുള്ളവരെ കുരുക്കുകയാണ് കെജ്‌രിവാളിന്റെ പ്ലാന്‍. ഇത് ദില്ലിയില്‍ വിജയകരമായി പരീക്ഷിച്ചിരുന്നു.

നഷ്ടപ്പെടാന്‍ ഒന്നുമില്ല

നഷ്ടപ്പെടാന്‍ ഒന്നുമില്ല

എഎപിക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല എന്നതാണ് പ്രധാന കാര്യം. കോണ്‍ഗ്രസ് ബിജെപിയില്‍ നിന്ന് ഭരണം പിടിച്ച സംസ്ഥാനങ്ങള്‍ ഓരോന്നായി പിടിച്ചെടുക്കുകയാണ് പ്രധാന ലക്ഷ്യം. ഒരിക്കല്‍ പോലും ദേശീയ വിഷയങ്ങളിലേക്ക് പ്രചാരണങ്ങള്‍ മാറരുതെന്നും നിര്‍ദേശമുണ്ട്. പഞ്ചാബില്‍ മുഖ്യ പ്രതിപക്ഷമാണ് എഎപി. ഇവിടെ ബിജെപിയെ പോലും ഞെട്ടിച്ചാണ് എഎപി രണ്ടാം സ്ഥാനത്തെത്തിയത്. മയക്കുമരുന്ന്, തോക്കുകള്‍, കുറ്റകൃത്യം തുടങ്ങിയവയുടെ വര്‍ധനവാണ് എഎപി പഞ്ചാബില്‍ ഇനിയും പ്രയോഗിക്കുക. പ്രാദേശിക തലത്തില്‍ എഎപിക്ക് കരുത്ത് വര്‍ധിക്കുന്നുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

സഖ്യത്തിനുള്ള ശ്രമങ്ങള്‍

സഖ്യത്തിനുള്ള ശ്രമങ്ങള്‍

എഎപി ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടാന്‍ സഖ്യത്തിനുള്ള തീവ്ര ശ്രമത്തിലാണ്. പ്രാദേശികമായി അവഗണിക്കപ്പെട്ട നേതാക്കളെ മറ്റ് പാര്‍ട്ടികളില്‍ നിന്ന് കൊണ്ടുവരാനുള്ള ശ്രമവും നടക്കുന്നുണ്ട്. ബംഗാളില്‍ മമതയ്‌ക്കൊപ്പം ചേരാന്‍ എഎപി സന്നദ്ധമായേക്കും. ബീഹാറില്‍ പക്ഷേ ഒറ്റയ്ക്ക് തന്നെ മത്സരിക്കും. ബിഎസ്പിയുമായി പലയിടത്തും ചേരാനും ശ്രമം നടക്കുന്നുണ്ട്. എന്നാല്‍ തീവ്ര മുസ്ലീം സംഘടനകളുമായി ചേരില്ല. അതേ പോലെ തീവ്ര ഹിന്ദു സംഘടനകളെയും അവഗണിക്കും. ബിജെപിക്കും കോണ്‍ഗ്രസിനും ഈ രീതി വ്യക്തമല്ല. പ്രാദേശിക തലത്തില്‍ അത് ഇരുവര്‍ക്കും വലിയ വെല്ലുവിളിയാണ്. ബിജെപി പലയിടത്തും കോണ്‍ഗ്രസിന് വോട്ടുമറിക്കാനുള്ള സാധ്യത വരെ വന്നേക്കാം. ദില്ലിയില്‍ കോണ്‍ഗ്രസ് ബിജെപിക്ക് വോട്ടുമറിച്ചത് ഉദാഹരണമാണ്.

പറഞ്ഞ കാര്യങ്ങള്‍ പാലിക്കാന്‍ കെജ്‌രിവാള്‍... ആദ്യം മന്ത്രിമാര്‍ക്ക് വിരുന്ന്, പദ്ധതികള്‍ ഇങ്ങനെപറഞ്ഞ കാര്യങ്ങള്‍ പാലിക്കാന്‍ കെജ്‌രിവാള്‍... ആദ്യം മന്ത്രിമാര്‍ക്ക് വിരുന്ന്, പദ്ധതികള്‍ ഇങ്ങനെ

English summary
aaps national ambition will be setback for congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X