കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആപ്പിന്റെ ലക്ഷ്യം ഈ പത്ത് സംസ്ഥാനങ്ങള്‍!

Google Oneindia Malayalam News

ദില്ലി: ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഘോരഘോരം ചര്‍ച്ച ചെയ്യപ്പെടുകയാണ്. പകല്‍ക്കിനാവുകള്‍ എന്ന് പറഞ്ഞ് കോണ്‍ഗ്രസും ബി ജെ പിയും കളിയാക്കിയാലും എ എ പി അത് വകവെക്കുന്നില്ല. ലോകസ്ഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാര്‍ഥി പട്ടിക ഈ മാസം 20 ന് പുറത്തുവിടാനാണ് ആപ്പിന്റെ തീരുമാനം.

540 മണ്ഡലങ്ങളില്‍ കുറഞ്ഞത് 300 മണ്ഡലങ്ങളിലെങ്കിലും മത്സരിക്കാനാണ് പാര്‍ട്ടിയുടം തീരുമാനം. കോണ്‍ഗ്രസിനെ തകര്‍ത്ത് തലസ്ഥാനമായ ദില്ലി പിടിച്ച ആം ആദ്മി പാര്‍ട്ടി ഹരിയാനയും ഗോവയും തങ്ങളുടെ അടുത്ത ലക്ഷ്യമാണ് എന്ന് വെളിപ്പെടുത്തിക്കഴിഞ്ഞു. അഴിമതിയുടെ കറയുളള ഓരോ സംസ്ഥാനങ്ങളും ആം ആദ്മി പാര്‍ട്ടി ലക്ഷ്യം വെക്കും.

മെയ് മാസത്തില്‍ നടക്കാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ്രിവാളും കൂട്ടരും ചൂലെടുക്കാന്‍ പോകുന്ന സംസ്ഥാനങ്ങളും അവിടത്തെ സാധ്യതകളും നോക്കൂ.

ദില്ലി

ദില്ലി

ആം ആദ്മി പാര്‍ട്ടിയുടെ കോട്ടയാണ് പുതിയ ദില്ലി. നിയമസഭയ്ക്ക് പിന്നാലെ ദില്ലിയില്‍ പൊതുതിരഞ്ഞെടുപ്പിലും ആപ്പ് വിജയം കണ്ടാല്‍ അത്ഭുതപ്പെടാനില്ല. 7 ലോക്‌സഭാ സീറ്റുകളുണ്ട് ദില്ലിയില്‍

ഗുജറാത്ത്

ഗുജറാത്ത്

നരേന്ദ്രമോഡിയോട് നേരിട്ട് കൊമ്പ് കോര്‍ത്ത് വേണം കെജ്രിവാളിനും കൂട്ടര്‍ക്കും ഗുജറാത്തില്‍ ഓളമുണ്ടാക്കാന്‍. 26 ലോക്‌സഭ സീറ്റുകളുണ്ട് ഗുജറാത്തില്‍.

ഉത്തര്‍പ്രദേശ്

ഉത്തര്‍പ്രദേശ്

ആം ആദ്മി പാര്‍ട്ടിക്ക് വലിയ നേട്ടങ്ങളുണ്ടാക്കാന്‍ പറ്റുന്ന സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. കോണ്‍ഗ്രസിനും ബിജെപിക്കും താരതമ്യേന സ്വാധീനം കുറവ്. പ്രദേശിക കക്ഷികളായ എസ് പിയും ബി എസ് പിയുമാണ് ഉത്തര്‍പ്രദേശിലെ 80 സീറ്റുകളില്‍ ആപ്പിന് പ്രതിബന്ധമാകുക.

 കര്‍ണാടക

കര്‍ണാടക

അഴമതിയില്‍ മുങ്ങിയ കോണ്‍ഗ്രസ് - ബി ജെപി പാര്‍ട്ടികളാണ് എതിര്‍പക്ഷത്ത് എന്നത് കര്‍ണാടകയില്‍ ആം ആദ്മി പാര്‍ട്ടി പ്രതീക്ഷകളെ സജീവമാക്കുന്നു. നിലവില്‍ വലിയ സാന്നിധ്യമല്ലെങ്കിലും സന്തോഷ് ഹെഗ്‌ഡെയെ പോലുള്ള നേതാക്കളുടെ പിന്തുണയോടെ കര്‍ണാടകയില്‍ ചുവടുറപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ആപ്പ്. 28 ലോക്‌സഭ സീറ്റുകളാണ് ഇവിടെ.

തമിഴ്‌നാട്

തമിഴ്‌നാട്

ജയലളിതയുടെ തമിഴ്‌നാട്ടില്‍ ആപ്പിന് എന്ത് ചെയ്യാന്‍ പറ്റുമെന്ന് കണ്ട് തന്നെ അറിയണം. 39 ലോക്‌സഭ സീറ്റുകളും പോണ്ടിച്ചേരിയും കൂടിയതാണ് തമിഴ്‌നാട്.

ഹരിയാന

ഹരിയാന

അരവിന്ദ് കെജ്രിവാളിന്റെയും യോഗേന്ദ്ര യാദവിന്റെയും സ്വന്തം നാടാണ് ഹരിയാന. 11 സീറ്റുകളുള്ള ഹരിയാനയാണ് ആം ആദ്മി പാര്‍ട്ടിക്ക് പ്രതീക്ഷയുള്ള മറ്റൊരു സംസ്ഥാനം. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനത്ത് ബി ജെ പിക്ക് മോശമില്ലാത്ത സ്വാധീനമുണ്ട്.

പഞ്ചാബ്

പഞ്ചാബ്

ബിജെപിയുടെ പിന്തുണയോടെ ശിരോമണി അകാലിദള്‍ ഭരിക്കുന്ന സംസ്ഥാനമാണ് പഞ്ചാബ്. 13 ലോക്‌സഭ സീറ്റുകളാണ് പഞ്ചാബിലുള്ളത്.

ഗോവ

ഗോവ

രണ്ട് ലോക്‌സഭ സീറ്റുകളാണ് ഗോവയില്‍. പക്ഷേ മനോഹര്‍ പരീക്കറുടെ ബി ജെ പി മന്ത്രിസഭ ആപ്പിന് എളുപ്പം കീഴടങ്ങുമെന്ന് പ്രതീക്ഷ വേണ്ട

മഹാരാഷ്ട്ര

മഹാരാഷ്ട്ര

ദില്ലിക്ക് പിന്നാലെ ആം ആദ്മികള്‍ ലക്ഷ്യം വെക്കുന്നത് മെട്രോ സിറ്റിയായ മുംബൈയാണ്. 48 ലോക്‌സഭ സീറ്റുകളാണ് മുംബൈ തലസ്ഥാനമായ മഹാരാഷ്ട്രയില്‍ ഉള്ളത്.

ബിഹാര്‍

ബിഹാര്‍

ബി ജെ പിയോട് തെറ്റിയ നിതീഷ് കുമാറായിരിക്കും കെജ്രിവാളിന്റെയും കൂട്ടരുടെയും ബിഹാറിലെ എതിരാളി. അഴിമതിരഹിത ഇമേജുള്ള നിതീഷിന് മുന്നില്‍ ആപ്പിന് എന്ത് ചെയ്യാനാകുമെന്ന് പറയാനാവില്ല. ആര്‍ ജെ ഡിയോട് കൂട്ടുകൂടിയാല്‍ കോണ്‍ഗ്രസ് മറ്റൊരു സംസ്ഥാനം കൂടി ആപ്പിന് തുറന്നുകൊടുത്തു എന്ന് മാത്രം കരുതിയാല്‍ മതി.

English summary
The list of 10 states where AAP can make a mark in upcoming loksabha elections.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X