Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലി കീഴടങ്ങി; ആപ്പിന്റെ അടുത്തലക്ഷ്യം ഹരിയാന

ദില്ലി: ആദ്യപോരാട്ടത്തില്‍ തന്നെ ദില്ലിയിലെ അഴിമതിഭരണത്തെ കടപുഴക്കാനായ ആത്മവിശ്വാസവുമായി ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തനമണ്ഡലം വിപുലീകരിക്കുന്നു. അയല്‍ സംസ്ഥാനമായ ഹരിയാനയാണ് ആം ആദ്മി പാര്‍ട്ടിയുടെ അടുത്ത ലക്ഷ്യം. സോണിയാ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വധേരയുടെ ഭൂമിയിടപാടുകളുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളിലൂടെയാകും ആം ആദ്മി പാര്‍ട്ടി ഹരിയാനയില്‍ പ്രവര്‍ത്തനം വിപുലീകരിക്കുക എന്നും റിപ്പോര്‍ട്ടുണ്ട്.

ദില്ലി തിരഞ്ഞെടുപ്പ് ക്യാംപയിന്‍ സമയത്ത് ഹരിയാനയില്‍ നിന്നും പാര്‍ട്ടിക്ക് അനുകൂലമായി ഏറെ പ്രതികരണങ്ങള്‍ ലഭിച്ചിരുന്നു എന്ന് ആം ആദ്മി പാര്‍ട്ടി സീനിയര്‍ നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു. സി എന്‍ എന്‍ - ഐ ബി എന്നുമായി ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത വര്‍ഷമാണ് ഹരിയാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക.

Yogendra-yadav

ഇത് മാത്രമല്ല, ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിന്റെയും യാദവിന്റെയും സ്വദേശം കൂടിയാണ് ഹരിയാന. അരവിന്ദ് കെജ്രിവാള്‍ ദില്ലി മുഖ്യമന്ത്രിയായി സ്ഥാനമേറ്റതിന് പിന്നാലെ ഹരിയാനയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ പാര്‍ട്ടി കണ്ടുവച്ചിരിക്കുന്നത് യോഗേന്ദ്ര യാദവിനെയാണ് എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഹരിയാനയിലെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി യാദവായിരിക്കും എന്നും അഭ്യൂഹങ്ങളുണ്ട്. എന്നാല്‍ പാര്‍ട്ടി ഇത് സംബന്ധിച്ച് തീരുമാനമൊന്നും എടുത്തിട്ടില്ല എന്നാണ് യാദവ് പറയുന്നത്.

റോബര്‍ട്ട് വധേരയുടെ ഭൂമിയിടപാട് അടക്കമുള്ള അഴിമതിക്കഥകളുള്ള ഹരിയാനയില്‍ എളുപ്പം ചുവടുറപ്പിക്കാം എന്ന പ്രതീക്ഷയിലാണ് ആം ആദ്മി പാര്‍ട്ടി. ദില്ലിയിലേത് സമാനമായി ഹരിയാനയിലും കോണ്‍ഗ്രസ് ഭരണത്തെയാണ് ആപ്പിന് എതിര്‍ക്കാനുള്ളത്. കോണ്‍ഗ്രസിന്റെ ഭൂപിന്ദര്‍ സിംഗ് ഹൂഡയാണ് ഹരിയാന മുഖ്യമന്ത്രി. ദില്ലിയില്‍ കോണ്‍ഗ്രസ് ഭരണത്തെ തറ പറ്റിച്ച ആം ആദ്മി പാര്‍ട്ടി 28 സീറ്റുകളോടെ ഭരണം പിടിച്ചെടുത്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+