ബേബി ഹെയര്‍ കട്ടൊക്കെ പഴങ്കഥ; അമ്മയുടെ തോളൊപ്പം മകള്‍; ആരാധ്യയുടെ ദേശി ഗേള്‍ ലുക്ക് വൈറല്‍
ബോളിവുഡ് നടി ഐശ്വര്യ റായിയെ പോലെ ആരാധകര്‍ക്ക് ഏറെ സുപരിചിതയാണ് മകള്‍ ആരാധ്യയും. എല്ലാ യാത്രകളിലും പരിപാടികളിലും ഐശ്വര്യ റായ് മകളെയും ഒപ്പം കൂട്ടും. ബോളിവുഡിലെ മാതൃകാ അമ്മ എന്നാണ് ഐശ്വര്യ അറിയപ്പെടുന്നത്. ആരാധ്യയുടെ ഹെയര്‍ സ്‌റ്റൈല്‍ അടക്കം സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശന വിധേയമാകുമ്പോഴും അതൊന്നും മകളെ ബാധിക്കാതെ ചേര്‍ത്തുപിടിക്കാന്‍ ഐശ്വര്യ ശ്രമിക്കാറുണ്ട്.
സാധാരണ ബോളിവുഡ് അമ്മമാരില്‍ നിന്നും തികച്ചും വ്യത്യസ്തയാണ് ഐശ്വര്യ. തന്റെ സൗന്ദര്യത്തേക്കാളുപരി കുഞ്ഞിന്റെ ആരോഗ്യത്തിനും മാനസികോല്ലാസത്തിനുമാണ് ഐശ്വര്യ പരിഗണന നല്‍കുന്നത്. അടുത്തിടെ സ്‌കൂളിന്റെ വാര്‍ഷിക ദിനത്തില്‍ ആരാധ്യ അഭിനയിച്ച നാടകം കാണാന്‍ ഐശ്വര്യ റായി എത്തിയതൊക്കെ വലിയ വാര്‍ത്തയായിരുന്നു. ഇന്ത്യയുടെ പരമ്പരാഗതമായ എല്ലാ മൂല്യങ്ങളും മകളിലേക്കും പകരാന്‍ അവര്‍ ശ്രമിച്ചിട്ടുണ്ട്. മുതിര്‍ന്നവരെ ബഹുമാനിക്കാനും കുടുംബ ബന്ധങ്ങള്‍ക്ക് വിലകല്‍പ്പിക്കാനും പഠിപ്പിച്ചാണ് മകളെ വളര്‍ത്തുന്നത്.

ഇപ്പോഴിതാ പൂനെയില്‍ ഒരു വിവാഹച്ചടങ്ങിനെത്തിയ ഐശ്വര്യ റായിക്കും അഭിഷേകിനും ഒപ്പമുള്ള ആരാധ്യ ബച്ചന്റെ ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ഇന്ത്യന്‍ ലുക്കില്‍ എത്തിയ കൗമാരക്കാരിയായ ആരാധ്യയുടെ ലുക്കാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. അടുത്ത ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് താരകുടുംബം എത്തിയത്. വെളുത്ത നിറത്തിലുള്ള ലെഹങ്ക ധരിച്ച് മിനിമല്‍ മേക്കപ്പോടെ അതീവ സുന്ദരിയായിട്ടാണ് ആരാധ്യ എത്തിയിരിക്കുന്നത്. പച്ച അനാര്‍ക്കലി സ്യൂട്ടില്‍ ഐശ്വര്യയും അരികിലുണ്ട്. ഇളം പീച്ച് നിറമുള്ള ഇന്‍ഡോ-വെസ്റ്റേണ്‍ സ്യൂട്ടാണ് അഭിഷേക് ധരിച്ചത്.
വിവാഹമോചനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും ഒരുമിച്ചുള്ള ചിത്രം പുറത്തുവന്നിരിക്കുന്നത്.












Click it and Unblock the Notifications