കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരെ കോളനി: പരിസ്ഥിതി പ്രവർത്തകർക്കെതിരെയുള്ള കേസ് പിൻവലിക്കാൻ മുഖ്യമന്ത്രിയുടെ ഉത്തരവ്

Google Oneindia Malayalam News

മുംബൈ: ആരെ കോളനിയിൽ മുംബൈയിൽ മെട്രോ കാർ ഷെഡ് നിർമാണത്തിനുള്ള ഉത്തരവ് റദ്ദാക്കി രണ്ട് ദിവസത്തിനുള്ളിൽ ആശ്വാസകരമായ വിധിയുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ആരെ കോളനിയിലെ മരം മുറിക്കെതിരെ പ്രതിഷേധിച്ച പരിസ്ഥിതി പ്രവർത്തകർക്കെതിരെയുള്ള എല്ലാ കേസുകളും പിൻവലിക്കാൻ ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിയുടെ ഉത്തരവ്. ആരെ മെട്രോ കാർഷെഡിനെതിരെ പ്രതിഷേധിച്ച പരിസ്ഥിതി പ്രവർത്തകർക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ കേസുകളും പിൻവലിക്കാൻ ഞാൻ ഉത്തരവിട്ടിട്ടുണ്ടെന്നാണ് താക്കറെ അറിയിച്ചത്. ഇത് സംബന്ധിച്ച് ഉദ്ധവ് താക്കറെ ട്വീറ്റും ചെയ്തിട്ടുണ്ട്.

 നിർഭയ കേസ് കുറ്റവാളിയുടെ ദയാഹർജി തള്ളി: കാണിച്ചത് അങ്ങേയറ്റം ക്രൂരത, ശിക്ഷ ഇളവ് നൽകാനാവില്ലെന്ന് !! നിർഭയ കേസ് കുറ്റവാളിയുടെ ദയാഹർജി തള്ളി: കാണിച്ചത് അങ്ങേയറ്റം ക്രൂരത, ശിക്ഷ ഇളവ് നൽകാനാവില്ലെന്ന് !!

തങ്ങൾക്കെതിരെയുള്ള കേസുകൾ പിൻവലിക്കണമെന്ന് 29 പ്രതിഷേധക്കാരാണ് ആവശ്യപ്പെട്ടിട്ടുള്ളത്. 353, 332 എന്നീ വകുപ്പുകൾ പ്രകാരം ഉദ്യോഗസ്ഥരെ ജോലിയിൽ തടസ്സം വരുത്തിയെന്ന് ചൂണ്ടിക്കാണിച്ചാണ് ഇവർക്കെതിരെ പോലീസ് കേസെടുത്തിട്ടുള്ളത്. പ്രതിഷേധത്തിനിടെ പോലീസുകാർ മർദ്ദിച്ചുവെന്നും ക്രിമിനലുകളെപ്പോലെയാണ് മുംബൈ പോലീസ് പരസ്ഥിതി പ്രവർത്തകരോട് പെരുമാറിയതെന്നുമാണ് ഇവർ ആരോപിക്കുന്നത്.

uudav1-15734

ഒക്ടോബർ എട്ടിന് 29 പ്രതിഷേധക്കാരെയാണ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ ബൈക്കുള ജയിലിൽ അടക്കുകായിരുന്നു. മുംബൈ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ഒറ്റരാത്രി കൊണ്ട് ആരെ കോളനിയിൽ നിന്ന് 2,141 മരങ്ങളാണ് അധികൃതർ മുറിച്ചുമാറ്റിയത്. ഇതാണ് പരിസ്ഥിതി പ്രവർത്തകരെ പ്രതിഷേധവുമായി തെരുവിലിറങ്ങാൻ പ്രേരിപ്പിച്ചത്. ഒക്ടോബർ നാലിനാണ് ആരെ കോളനിയിലെ മരങ്ങൾ മുറിച്ച് നീക്കുന്നതിന് അനുകൂലമായി ബോംബെ ഹൈക്കോടതി ഉത്തരവിട്ടത്. മുംബൈ മെട്രോയുടെ കാർ ഷെഡ് നിർമാണത്തിന് മരങ്ങൾ മുറിച്ച് നീക്കാൻ എംഎംആർസിഎല്ലിന് അനുമതി നൽകുന്നതാണ് ഉത്തരവ്.

English summary
Aarey protests: Two days after taking charge, Uddhav orders withdrawal of cases against environmentalists
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X