കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരോഗ്യ സേതു ആപ് പൗരൻമാരെ നിരീക്ഷിക്കാൻ, ഞെട്ടിക്കുന്ന റിപ്പോർട്ട്, മുന്നറിയിപ്പുമായി വിദഗ്ദർ

  • By Aami Madhu
Google Oneindia Malayalam News

ദില്ലി; ഏറ്റവും ഒടുവിലായി രാജ്യത്തെ അഭിസംബോധന ചെയ്തപ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദി ആവർത്തിച്ചത് ആരോഗ്യ സേതു മൊബൈൽ ആപ് ഓരോ പൗരനും ഡൗൺ ലോഡ് ചെയ്യണമെന്നായിരുന്നു. കൊവിഡിനെ പ്രതിരോധിക്കുന്നതിൽ ഈ ആപിന് നിർണായകമായ പങ്കുണ്ടെന്നും മോദി ആവർത്തിച്ചു.

കൊറോണ വൈറസ് വ്യാപനത്തെ കുറിച്ച് മനസിലാക്കാൻ ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയമാണ് ആരോഗ്യ സേതു ആപ് പുറത്തിറക്കിയത്. ഇതുവരെ 5,00,000 ത്തോളം പേർ ഈ ആപ് ഡൗൺലോഡ് ചെയ്തിട്ടുണ്ട്എന്നാൽ ആരോഗ്യ സേതു എന്നത് പൗരൻമാരെ നിരീക്ഷിക്കാനുള്ള ആപ് ആണെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. നാഷ്ണൽ ഹെരാൾഡ് ആണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.

 സ്വകാര്യ വിവരങ്ങൾ

സ്വകാര്യ വിവരങ്ങൾ

കൊവിഡ് രോഗികളെ കണ്ടെത്തുന്നതിന്
ഉപയോക്താവിന്റെ നമ്പർ മാത്രം ഉപയോഗിച്ചായിരുന്നു സിംഗപ്പൂരിലെ കോൺടാക്റ്റ് ട്രെയ്‌സിംഗ് ആപ്ലിക്കേഷനായ ട്രെയ്‌സ്‌ ടുഗേതർ പ്രവർത്തിച്ചത്. ഇതിന് സമാനമായിട്ടായിരുന്നു ഇന്ത്യയിൽ ആരോഗ്യ സേതു ആപും കേന്ദ്രസർക്കാർ അവതരിപ്പിച്ചത്. എന്നാൽ സിംഗപൂരിലെ ട്രേയ്സിംഗ് ആപിൽ നിന്ന് വ്യത്യസ്തമായി, ആരോഗ്യ സേതു ആപ്ലിക്കേഷൻ വ്യക്തിയുടെ പൂർണ വിവരങ്ങളാണ് ശേഖരിക്കുന്നത്.

 മതവും വിവരങ്ങളും

മതവും വിവരങ്ങളും

ഉപയോക്താക്കളുടെ പേര് , പ്രായം, ആരോഗ്യ വിശദാംശങ്ങൾ, തൊഴിൽ, ജിപിഎസ് സ്ഥാനം എന്നിവ ആപ് ആവശ്യപ്പെടുന്നുണ്ട്. ഈ വിശദാംശങ്ങൾ നൽകുന്നതിലൂടെ അത് വ്യക്തിയുടെ മതം, ജാതി, സാമൂഹിക നില എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ലഭിക്കാൻ സഹായിക്കുന്നു. ആപ് ഉപയോഗിക്കുമ്പോൾ ജിപിഎസ് ഒണാക്കേണ്ടതുണ്ട്. ഇത് ചെയ്യുന്നതിലൂടെ അത് വ്യക്തിയുടെ മേൽവിലാസം ലഭിക്കാനും സഹായിക്കുന്നു.

ആപ്ലിക്കേഷനിലൂടെ കണ്ടെത്താം

ആപ്ലിക്കേഷനിലൂടെ കണ്ടെത്താം

കോൺ‌ടാക്റ്റ് ട്രെയ്‌സിംഗിനായി യഥാർത്ഥത്തിൽ ലൊക്കേഷൻ ആവശ്യമില്ല. ഇത്തരത്തിൽ ശേഖരിക്കുന്ന ഡാറ്റയെല്ലാം ഒരു കേന്ദ്ര ക്ലൗഡ് സെർവറിൽ ആണ് റെക്കോഡ് ചെയ്യുന്നത്. ബ്ലൂടൂത്തിന്റെ കൂടി സഹായത്തോടെയാണ് ആരോഗ്യ സേതു ആപ് പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ ഉപഭോക്താവ് ആരെയൊക്കെ കണ്ടുമുട്ടുന്നു, എപ്പോൾ, എവിടെയാണ് കണ്ടുമുട്ടിയതെന്ന് ആപ്ലിക്കേഷനിലൂടെ കണ്ടെത്താം.

 എന്തിന് വേണ്ടി

എന്തിന് വേണ്ടി

ആപ് ഉപയോഗിക്കുന്ന ആൾക്ക് കൊവിഡ് പോസറ്റീവ് ആണെന്ന് കണ്ടെത്തിയാൽ ഇയാൾ ബന്ധപ്പെട്ട മുഴുവൻ ആളുകളുടെ വിവരങ്ങളും സർക്കാരിന് ലഭിക്കും.
ആരോഗ്യ സേതു ഒരു നിരീക്ഷണ ആപ്ലിക്കേഷൻ മാത്രമാണ്. കോൺ‌ടാക്റ്റ് ട്രെയ്‌സിംഗിന്റെ പേരിൽ ആപ് നിങ്ങളുടെ രജിസ്ട്രേഷൻ വിശദാംശങ്ങൾ, ജി‌പി‌എസ് ലൊക്കേഷനുക, എന്നിവ ശേഖരിക്കുന്നു, ഇത് നിങ്ങളുടെ സോഷ്യൽ ഗ്രാഫ് തിരിച്ചറിയാനും ഉപയോഗിക്കുന്നു., കോൺടാക്റ്റ് ട്രെയ്‌സിംഗിന് യഥാർത്ഥത്തിൽ ഈ വിവരങ്ങൾ ഒന്നും ആവശ്യമില്ലെന്നിരിക്കെ എന്തിനാണ് ഇത്തരം വിവരങ്ങൾ സർക്കാർ ശേഖരിക്കുന്നതെന്ന് ഈ മേഖലയിലെ വിദഗ്ദനായ അനിവാർ അരവിന്ദ് ചോദിച്ചു.

 മൊബൈൽ ഉപയോഗിക്കുന്നത്

മൊബൈൽ ഉപയോഗിക്കുന്നത്

ആരോഗ്യ സേതു ആപ് ശരിക്കും കോൺ‌ടാക്റ്റ് ട്രെയ്‌സിംഗിന് മാത്രമായിരുന്നെങ്കിൽ, സിംഗപ്പൂർ ചെയ്തതുപോലെയുള്ള ഒരു റാൻഡം യൂസർ ഐഡി സൃഷ്ടിക്കുക മാത്രമാണ് ആവശ്യമെന്നും അനിവർ അരവിന്ദ് ചൂണ്ടിക്കാട്ടി.ഇന്ത്യയിൽ 1.3 ബില്യണിലധികം ആളുകളുണ്ടെങ്കിലും 400 ദശലക്ഷത്തിൽ താഴെ ആളുകൾ മാത്രമാണ് സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്നത്. ഇതിനർത്ഥം രാജ്യത്ത് 28% മാത്രമാണ് മൊബൈൽ ഫോൺ ഉപയോഗിക്കുന്നത്.

 പരിഹാരമേയല്ല

പരിഹാരമേയല്ല

അതിൽ തന്നെ ഒന്നിൽ കൂടുതൽ പേരാകും ഒരു മൊബൈൽ ഉപയോഗിക്കുക. ഈ സാഹചര്യത്തിൽ കൊവിഡ് വ്യാപനം തടയാൻ ആപ് പര്യാപ്തമല്ലെന്നും അരവിന്ദ് കൂട്ടിച്ചേർത്തു.ട്രേയ്സിംഗ് ആപ് ഉപയോഗിച്ചിരുന്നെങ്കിലും ആരോഗ്യ രംഗത്തെ മികച്ച പ്രവർത്തനം മൂലമാണ് ഇത് സാധ്യമായതെന്ന് സിംഗപൂർ പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിൽ ആരോഗ്യ മേഖലയിൽ പ്രതിസന്ധി നിലനിൽക്കുമ്പോൾ അതുകൊണ്ട് തന്നെ ആരോഗ്യ സേതു ആപ് എന്നത് കൊവിഡിന് ഒരു പരിഹാരമേയല്ലെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.

 സാങ്കേതിക വിദ്യ

സാങ്കേതിക വിദ്യ

ആരോഗ്യമേഖലയെ അടിസ്ഥാനപ്പെടുത്തിയല്ല മറിച്ച് സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്നതാണ് ആപ് എന്ന് ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ അപർ ഗുപ്ത പറയുന്നു. ഈ ആപിന് പിന്നിൽ പ്രവർത്തിക്കുന്ന കമ്മിറ്റിയിൽ ട്രായ് ചെയർപേഴ്‌സൺ ആർ‌എസ് ശർമ്മ, ഇന്ത്യയുടെ പ്രധാന ശാസ്ത്ര ഉപദേഷ്ടാവ് കെ വിജയ് രാഘവൻ, ഇലക്ട്രോണിക്സ് മന്ത്രാലയം ഐടി സെക്രട്ടറി അജയ് സാവ്‌നി, ടെലികോം വകുപ്പ് സെക്രട്ടറി അൻഷു പ്രകാശ്, മഹീന്ദ്ര ചെയർപേഴ്‌സൺ ആനന്ദ് മഹീന്ദ്ര, ടാറ്റാ സൺസ് ചെയർപേഴ്‌സൺ എൻ ചന്ദ്രശേഖരൻ എന്നിവരാണ് .

 ആരോഗ്യ രംഗത്തെ വിദഗ്ദരില്ല

ആരോഗ്യ രംഗത്തെ വിദഗ്ദരില്ല

ഈ ടീമിന് പ്രധാനമന്ത്രിയുടെ ഓഫീസ് ഡെപ്യൂട്ടി സെക്രട്ടറി മൻ‌ഹർ‌സിങ് യാദവിന്റെ സഹായവും ലഭിക്കുന്നുണ്ട്. അതേസമയം ഈ ടീമിൽ ആരോഗ്യ രംഗത്തുള്ള ഒരു വിദഗ്ദരും ഇല്ലെന്നത് ശ്രദ്ധേയമാണ്, ഗുപ്ത പറയുന്നു. കൊവിഡ് പ്രതിസന്ധിയ്ക്ക് ശേഷവും ആപിന്റെ പ്രവർത്തനം വിപുലമാക്കാനാണ് സർക്കാരിന്റെ ആലോചനയെന്നാണ് റിപ്പോർട്ട്. ഇതിനായി പ്രത്യേക കമ്മിറ്റിയേയും കേന്ദ്രസർക്കാർ രൂപീകരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

 ഈ പാസ് ആയി

ഈ പാസ് ആയി

ലോക്ക് ഡൗണിനിടയിൽ ജനങ്ങള്‍ക്ക് ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് നീങ്ങുന്നതിനുള്ള ഇ-പാസ്സ് ആയി ഈ ആപ് ഉപയോഗിക്കാമെന്ന് ഇപ്പോൾ തന്നെ നിർദ്ദേശങ്ങൾ ഉണ്ട്. ഇത് തന്നെ ആപ് കൂടുതൽ വിപുലമാക്കാനുള്ള നീക്കത്തിന്റെ സൂചനയാണ്. അതൊടൊപ്പം തന്നെ ആളുകളുടെ ഈ പാസുകൾക്കായി അപേക്ഷിക്കാൻ കൂടുതൽ ഐഡന്റിറ്റി ഡാറ്റ പിടിച്ചെടുക്കുന്നതിനുള്ള ഒരു മാർഗ്ഗമാണിത്. സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ ആനുപാതികത തത്വങ്ങൾ ലംഘിച്ച് ആധാറിനെ അതിനൊപ്പം കൊണ്ടുപോകാൻ സർക്കാരിന് ദുരുദ്ദേശമുണ്ടെന്നും അരവിന്ദ് വിശദീകരിച്ചു.

ഡിലീറ്റാകില്ല

ഡിലീറ്റാകില്ല

30 ദിവസത്തിനുള്ളിൽ എല്ലാ ഉപയോക്തൃ കോൺ‌ടാക്റ്റ് റെക്കോർഡുകളും ഇല്ലാതാക്കപ്പെടുമെന്നാണ് ആപ്ലിക്കേഷന്റെ സ്വകാര്യതാ നയം സൂചിപ്പിക്കുന്നത്. എല്ലാ കോൺ‌ടാക്റ്റ്-ട്രെയ്‌സിംഗ് അപ്ലിക്കേഷനുകൾക്കും പോസ്റ്റ്-എപ്പിഡെമിക് റിട്ടയർമെന്റ് പ്ലാൻ ആവശ്യമാണ്. എന്നാൽ ആരോഗ്യ സേതുവിന് ഒന്നുമില്ല. ഈ സാഹചര്യത്തിൽ നിങ്ങൾ അപ്ലിക്കേഷൻ അൺഇൻസ്റ്റാൾ ചെയ്താലും, സെർവറിൽ നിന്ന് നിങ്ങളുടെ വ്യക്തി വിവരങ്ങൾ ഡിലീറ്റാകില്ലെന്നും വിദഗ്ദർ പറയുന്നു.

English summary
Aarogya Setu is a surveillance app warns experts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X