Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫാദേഴ്‌സ് ഡേയില്‍ പിതാവിനെ പ്രശംസിച്ച് ആരതി; പിന്നാലെ കെനീഷയെ പ്രശംസിച്ച് രവിമോഹന്‍: ഇനിയും നിര്‍ത്താറായില്ല?

സിനിമാ ലോകത്ത് താരങ്ങളുടെ വിവാഹമോചന വാര്‍ത്തകള്‍ പുത്തരിയല്ല. ചില ദമ്പതികള്‍ തങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പുറത്തറിയിക്കാതെ മാന്യമായി വിവാഹമോചനം നേടിപ്പോകും. എന്നാല്‍ ചിലരാകട്ടെ പരസ്പരം ചെളി വാരിയെറിഞ്ഞ് തങ്ങളുടെ വിവാഹമോചനം പൊതു സമൂഹത്തില്‍ വലിയ ചര്‍ച്ചയാക്കും.

ഇപ്പോള്‍ തമിഴകത്തെ ഏറ്റവും വലിയ ചര്‍ച്ച നടന്‍ രവി മോഹന്റെ വിവാഹമോചനമാണ്. ദീര്‍ഘകാലത്തെ പ്രണയത്തിനും കുടുംബജീവിതത്തിനും ഒടുവിലാണ് ഇരുവരും പിരിഞ്ഞത്. നേരത്തെ ജയം രവി എന്നറിയപ്പെട്ടിരുന്ന രവി മോഹനാണ് വിവാഹമോചനത്തിന് ഹര്‍ജി നല്‍കിയത്. ചെന്നൈ കുടുംബ ക്ഷേമ കോടതിയിലാണ് ഇവരുടെ കേസ് നടക്കുന്നത്.

ravi mohan

തങ്ങളുടെ ജീവിതത്തില്‍ എന്താണ് സംഭവിച്ചത് എന്നത് സംബന്ധിച്ച് ഇരുവരും സമൂഹ മാധ്യമങ്ങളില്‍ വലിയ ആരോപണങ്ങളാണ് പരസ്പരം ഉന്നയിച്ചത്. ഭാര്യ ആരതി തന്നെ സാമ്പത്തികമായും വൈകാരികമായും ചൂഷണം ചെയ്‌തെന്ന് രവി മോഹന്‍ ആരോപിച്ചപ്പോള്‍ മൂന്നാമതൊരാളുടെ കടന്നുവരവാണ് തങ്ങളുടെ ജീവിതം നശിപ്പിച്ചത് എന്ന് ആരതിയും തിരിച്ചടിക്കുന്നു.

ഗായിക കെനീഷ ഫ്രാന്‍സിസുമായുള്ള രവി മോഹന്റെ ബന്ധമാണ് ആരതി ഉദ്ദേശിച്ചത്. കെനീഷയും രവി മോഹനും ഒരു വിവാഹ ചടങ്ങില്‍ ഒരുമിച്ച് പങ്കെടുത്തതോടെ ആരാധകരും ഈ അഭ്യൂഹങ്ങള്‍ ഏറ്റെടുത്തു. ഇരുവരുടെയും സമൂഹ മാധ്യമങ്ങളിലുള്ള വിഴുപ്പലക്കല്‍ അടുത്തിടെ താല്‍ക്കാലികമായി അവസാനിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇരുവരും മൗനത്തില്‍ ആയിരുന്നു.

ഫാദേഴ്‌സ് ഡേയില്‍ ആരതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു വൈകാരികമായ കുറിപ്പ് കഴിഞ്ഞ ദിവസം വൈറലായിരുന്നു. തന്നെ മാത്രമല്ല തന്റെ മക്കളെയും വളര്‍ത്തുന്നതിന് നന്ദി പറഞ്ഞുകൊണ്ടുള്ള ഒരു പോസ്റ്റ് ആയിരുന്നു അത്. വിവാഹമോചന നടപടികള്‍ തുടരുന്നതിനിടയിലുള്ള ഈ പോസ്റ്റ് ഏറെ വൈറലായിരുന്നു.

ഇതിനു പിന്നാലെ രവി മോഹനും ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്. കെനീഷ ഫ്രാന്‍സിസിന്റെ പുതിയ സംഗീതം ആല്‍ബത്തെ പ്രശംസിച്ചു കൊണ്ടുള്ള പോസ്റ്റ് ആയിരുന്നു അത്. ഗാനരംഗത്തിന്റെ അവസാനം രവി മോഹന്‍ പ്രത്യക്ഷപ്പെടുന്നുമുണ്ട്

ഇതില്‍ രവി മോഹന്‍ കുറിച്ച ഒരു വരിയിലാണ് ആരാധകരുടെ ശ്രദ്ധ പതിച്ചത്. ഞങ്ങളില്‍ നിന്ന് നിങ്ങളിലേക്ക് എന്നര്‍ത്ഥമുള്ള ഫ്രം അസ് ടു യു എന്നാണ് രവി മോഹന്‍ കുറിച്ചിരിക്കുന്നത്. ഈ പോസ്റ്റ് സൈബറിടത്ത് വലിയ ചര്‍ച്ചയായി. തങ്ങള്‍ പ്രണയത്തിലാണെന്ന് ഇരുവരും പരസ്യമായി പ്രതികരിച്ചിട്ടില്ലെങ്കിലും ആരാധകര്‍ ഏറെക്കുറെ ഉറപ്പിച്ച മട്ടാണ്. സൗഹൃദത്തേക്കാള്‍ വലുതാണ് ഇവരുടെ ബന്ധമാണെന്ന മട്ടിലുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്.

രവി മോഹന്റെ വിവാഹത്തകര്‍ച്ചയില്‍ തനിക്ക് പങ്കില്ലെന്ന് കെനീഷ ആവര്‍ത്തിച്ചു പറയുന്നുണ്ടെങ്കിലും കടുത്ത സൈബര്‍ ആക്രമണമാണ് ഇവര്‍ നേരിടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+