ആരുഷി തല്‍വാര്‍ കൊലക്കേസ്; മാതാപിതാക്കളെക്കുറിച്ച് അയല്‍ക്കാര്‍ പറയുന്നത്
നോയ്ഡ: രാജ്യമെങ്ങും ചര്‍ച്ചയായ നോയ്ഡയിലെ ആരുഷി തല്‍വാര്‍ വധക്കേസില്‍ ആരുഷിയുടെ മാതാപിക്കളെ കുറ്റവിമുക്തരാക്കിയതോടെ അയല്‍ക്കാര്‍ സന്തോഷത്തിലാണ്. നോയ്ഡയിലെ ജല്‍വായു വിഹാര്‍ സൊസൈറ്റി കൊലക്കേസില്‍ ജയിലിലായിരുന്ന രാജേഷ് തല്‍വാറിനെയും ഭാര്യ നുപൂര്‍ തല്‍വാറിനെയും സ്വീകരിക്കാനൊരുങ്ങുകയാണ്.
റസിഡന്‍സ് അസോസിയേഷന് പ്രസിഡന്റ് ഡിപി ഗോയല്‍ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. ഇരുവരും കുറ്റക്കാരല്ലെന്ന് തങ്ങള്‍ക്ക് ഉറച്ച ബോധ്യമുണ്ടെന്നാണ് ഗോയല്‍ പറയുന്നത്. സൊസൈറ്റിലെ എല്ലാ പരിപാടികള്‍ക്കും ഇരുവും മുന്നിലുണ്ടാകുമായിരുന്നു. തല്‍വാര്‍ ദമ്പതികള്‍ ഏവര്‍ക്കും മാതൃകയായിരുന്നെന്നും ഗോയല്‍ പറഞ്ഞു.

കേസില്‍ ഒട്ടേറെ പിഴവുകളുണ്ട്. രാജേഷ് തല്‍വാര്‍ ഒരിക്കലും ഇത്തരത്തിലൊരു കൊലപാതകം നടത്തില്ല. സൊസൈറ്റിലെ ഭൂരിഭാഗം പേര്‍ക്കും തല്‍വാര്‍ ദമ്പതികളെ അടുത്തറിയാം. ദമ്പതികള്‍ക്കെതിരെ മാധ്യമങ്ങളും കെട്ടിച്ചമച്ച സംഭവങ്ങളായിരുന്നു വാര്‍ത്തയാക്കിയത്. ദുരഭിമാനക്കൊലയാണെന്നായിരുന്നു പറയപ്പെട്ടിരുന്നതെന്നും സൊസൈറ്റിയിലെ ഒരു മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് പറഞ്ഞു.
ആരുഷി കൊലക്കേസില്‍ അലഹബാദ് ഹൈക്കോടതി വിധി പുറത്തുവന്നതോടെ സൊസൈറ്റിയിലെ അംഗങ്ങള്‍ സന്തോഷത്തിലാണ്. സൊസൈറ്റിയെ മോശക്കാരാക്കിയ മാധ്യമങ്ങല്ക്കുള്ള മറുപടികൂടിയാണിതെന്ന് ചിലര്‍ പ്രതികരിച്ചു. അതേസമയം, തല്‍വാര്‍ ദമ്പതികളെ സംശയത്തിന്റെ ആനുകൂല്യത്തില്‍ വെറുതെ വിടുമ്പോള്‍ യഥാര്‍ഥ കൊലയാളി ആരായിരിക്കുമെന്നതിനെക്കുറിച്ച് അയല്‍ക്കാര്‍ സൂചനയൊന്നും നല്‍കുന്നില്ല.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications