കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരുഷി തല്‍വാര്‍ കൊലക്കേസ്; മാതാപിതാക്കളെക്കുറിച്ച് അയല്‍ക്കാര്‍ പറയുന്നത്

  • By Anwar Sadath
Google Oneindia Malayalam News

നോയ്ഡ: രാജ്യമെങ്ങും ചര്‍ച്ചയായ നോയ്ഡയിലെ ആരുഷി തല്‍വാര്‍ വധക്കേസില്‍ ആരുഷിയുടെ മാതാപിക്കളെ കുറ്റവിമുക്തരാക്കിയതോടെ അയല്‍ക്കാര്‍ സന്തോഷത്തിലാണ്. നോയ്ഡയിലെ ജല്‍വായു വിഹാര്‍ സൊസൈറ്റി കൊലക്കേസില്‍ ജയിലിലായിരുന്ന രാജേഷ് തല്‍വാറിനെയും ഭാര്യ നുപൂര്‍ തല്‍വാറിനെയും സ്വീകരിക്കാനൊരുങ്ങുകയാണ്.

റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ഡിപി ഗോയല്‍ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. ഇരുവരും കുറ്റക്കാരല്ലെന്ന് തങ്ങള്‍ക്ക് ഉറച്ച ബോധ്യമുണ്ടെന്നാണ് ഗോയല്‍ പറയുന്നത്. സൊസൈറ്റിലെ എല്ലാ പരിപാടികള്‍ക്കും ഇരുവും മുന്നിലുണ്ടാകുമായിരുന്നു. തല്‍വാര്‍ ദമ്പതികള്‍ ഏവര്‍ക്കും മാതൃകയായിരുന്നെന്നും ഗോയല്‍ പറഞ്ഞു.

aarushi

കേസില്‍ ഒട്ടേറെ പിഴവുകളുണ്ട്. രാജേഷ് തല്‍വാര്‍ ഒരിക്കലും ഇത്തരത്തിലൊരു കൊലപാതകം നടത്തില്ല. സൊസൈറ്റിലെ ഭൂരിഭാഗം പേര്‍ക്കും തല്‍വാര്‍ ദമ്പതികളെ അടുത്തറിയാം. ദമ്പതികള്‍ക്കെതിരെ മാധ്യമങ്ങളും കെട്ടിച്ചമച്ച സംഭവങ്ങളായിരുന്നു വാര്‍ത്തയാക്കിയത്. ദുരഭിമാനക്കൊലയാണെന്നായിരുന്നു പറയപ്പെട്ടിരുന്നതെന്നും സൊസൈറ്റിയിലെ ഒരു മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ പറഞ്ഞു.

ആരുഷി കൊലക്കേസില്‍ അലഹബാദ് ഹൈക്കോടതി വിധി പുറത്തുവന്നതോടെ സൊസൈറ്റിയിലെ അംഗങ്ങള്‍ സന്തോഷത്തിലാണ്. സൊസൈറ്റിയെ മോശക്കാരാക്കിയ മാധ്യമങ്ങല്‍ക്കുള്ള മറുപടികൂടിയാണിതെന്ന് ചിലര്‍ പ്രതികരിച്ചു. അതേസമയം, തല്‍വാര്‍ ദമ്പതികളെ സംശയത്തിന്റെ ആനുകൂല്യത്തില്‍ വെറുതെ വിടുമ്പോള്‍ യഥാര്‍ഥ കൊലയാളി ആരായിരിക്കുമെന്നതിനെക്കുറിച്ച് അയല്‍ക്കാര്‍ സൂചനയൊന്നും നല്‍കുന്നില്ല.

English summary
Aarushi murder case: Jalvayu Vihar residents say will welcome the Talwar couple back
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X