ആമിര്‍ ഖാന്‍ സിനിമാ ഡയലോഗ് പറഞ്ഞു, ആഷിക് അബുവിന്റെ പ്രതികരണമിങ്ങനെ
കൊച്ചി: എല്ലാ വിഷയത്തിലും ആഷിക് അബുവിന് പ്രതികരിക്കാനുണ്ടാകും. ബോളിവുഡ് താരം ആമിര്‍ ഖാന്റെ വിവാദ പ്രസ്താവനയെക്കുറിച്ചും സംവിധായകന്‍ ആഷിക് അബു പ്രതികരിച്ചു. രാജ്യത്ത് അസഹിഷ്ണുതയും അരക്ഷിതാവസ്ഥയും വര്‍ദ്ധിച്ചു വരികയാണെന്നും ഈ രാജ്യത്ത് നിന്നു പോകാമെന്ന് തന്റെ ഭാര്യ ചോദിച്ചുവെന്നും പറഞ്ഞ ആമിര്‍ ഖാന്റെ പ്രസ്താവനയോട് ആഷിക് അബുവിനും ചിലത് പറയാനുണ്ട്.
ആമിര്‍ ഖാന്‍ സിനിമാ ഡയലോഗ് പറഞ്ഞതാണെന്ന പ്രതികരണമായിരുന്നു ആഷിക് അബുവില്‍ നിന്നുമുണ്ടായത്. ആമിര്‍ ഖാന്റെ സിനിമയിലെ ഒരു ഡയലോഗ് ഫേസ്ബുക്കില്‍ കുറിച്ചാണ് ആഷിക് അബു പ്രതികരിച്ചത്.

രംഗ് ദെ ബസന്തി
രംഗ് ദെ ബസന്തിയിലെ ഡയലോഗാണ് ആമിര്‍ ഖാന്‍ പറഞ്ഞതെന്നുള്ള പ്രതികരണമാണ് സംവിധായകന്‍ ആഷിക് അബുവിന്റെ ഭാഗത്തുനിന്നുണ്ടായത്.
|
പോസ്റ്റ് ഇങ്ങനെ
'കൊയി ഭി ദേശ് പെര്‍ഫെക്ട് നഹി ഹോത്തെ, ഉസ്‌കോ പെര്‍ഫെക്ട് ബനാന പടതാ ഹേ' എന്നു പറഞ്ഞു കൊണ്ടാണ് ആഷിക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഒരു രാജ്യവും പരിപൂര്‍ണമല്ല
ഒരു രാജ്യവും പരിപൂര്‍ണമല്ല, അതിനെ അങ്ങനെയാക്കി മാറ്റാനാണ് നാം ശ്രമിക്കേണ്ടതെന്നാണ് പറയുന്നത്.

മറ്റൊരു സംവിധായകന്‍
ആഷിക്കിനെ കൂടാതെ കഴിഞ്ഞ ദിവസം ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മയും ഇതിനെതിരെ പ്രതികരിച്ചിരുന്നു. പ്രമുഖ വ്യക്തികള്‍ ഇത്തരം ആരോപണം ഉന്നയിക്കുമ്പോള്‍ നിങ്ങളെ നിങ്ങളാക്കിയത് ഈ രാജ്യമാണെന്ന് ഓര്‍ക്കണമെന്ന് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ പറഞ്ഞത്.

ആമിറിന്റെ പ്രസ്താവന
രാജ്യത്ത് അസഹിഷ്ണുതയും അരക്ഷിതാവസ്ഥയും നിലനില്‍ക്കുന്നുണ്ട്. രാജ്യം വിടാമോയെന്ന് തന്റെ ഭാര്യ പോലും ചിന്തിക്കുന്നുവെന്നാണ് ആമിര്‍ ഖാന്‍ പ്രതികരപിച്ചത്. ആമിറിന്റെ പ്രസ്താവന രാജ്യത്ത് വലിയ വിവാദമാണ് സൃഷ്ടിച്ചിരിക്കുന്നത്. ചുറ്റിലും നിന്ന് സിനിമാ-രാഷ്ട്രീയ പ്രവര്‍ത്തകര്‍ ആമിറിനെ വിമര്‍ശിക്കുകയാണ്.












Click it and Unblock the Notifications