20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ്; ഗ്രാമീണ മേഖലക്കും ഊന്നല്‍; 4200 കോടി
ദില്ലി: കൊറോണ പ്രതിസന്ധി മറികടക്കുന്നതിനായി കേന്ദ്രസര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍ ഭാരതിന്റെ സാമ്പത്തിക ഉത്തേജക പാക്കേജില്‍ കൂടുതല്‍ പ്രഖ്യാപനവുമായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ഒമ്പത് പദ്ധതികളാണ് ധനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ ഗ്രാമീണ അടിസ്ഥാന വികസനത്തിനും ഊന്നല്‍ നല്‍കിയിട്ടുണ്ട്. ഗ്രാമീണ മേഖലയുടെ വികസനത്തിനായി ഓരോ സംസ്ഥാനത്തിനും 4200 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രധാനമായും കുടിയേറ്റ തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കുമാണ് സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. മാര്‍ച്ച് 31 മുതല്‍ കാാര്‍ഷിക കടങ്ങളുടെ തിരച്ചടവ് മെയ് 31 വരെ നീട്ടിയതായും ധനമന്ത്രി വ്യക്തമാക്കി.കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിനായി മുന്ന് പദ്ധതികള്‍ നടപ്പിലാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

കര്‍ഷകര്‍, വഴിയോരകച്ചവടക്കാര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്കായി രണ്ട് പദ്ധതികള്‍ വീതവും പ്രഖ്യാപിക്കും.
Recommended Video
ഇത് കൂടാതെ അടുത്ത രണ്ട് മാസത്തേക്ക് എല്ലാ കുടിയേറ്റ തൊഴിലാളികള്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ നല്‍കുമെന്നും അസംഘടിത മേഖളയിലെ തൊഴിലാളികള്‍ക്ക് മിനിമം വേതനം ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മൂന്ന് ലക്ഷം കോടി രൂപയുടെ വായ്പ ചെറുകിട ഇടത്തരം മേഖലയ്ക്ക് ലഭ്യമാക്കുന്നത് അടക്കമുള്ള പ്രഖ്യാപനങ്ങളായിരുന്നു ഇന്നലെ നടത്തിയത്. കൊറോണ വ്യാപിച്ചതോടെ നഷ്ടത്തിലായ ചെറുകിട സ്ഥാപനങ്ങളെ സഹായിക്കാനുള്ള ഫണ്ടില്‍ നിന്നും നാലായിരം കോടി രൂപ സര്‍ക്കാര്‍ അനുവദിക്കും. മൂലധനകുറവ് പരിഹരിക്കാനുള്ള 50000 കോടിയില്‍ സര്‍ക്കാര്‍ ഫണ്ട് 10000 കോടി ആയിരിക്കും. ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് വായ്പ ഗ്യാരണ്ടായായി 9000 കോടി രൂപയുമായിരിക്കും സര്‍ക്കാര്‍ വിഹിതം.












Click it and Unblock the Notifications