കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആത്മനിര്‍ഭര്‍ പ്രാദേശികതയെ ആഗോളതലത്തില്‍ ബന്ധിപ്പിക്കുന്നു, കോവിഡ് ഇന്ത്യയുടെ ആഗ്രഹങ്ങളെ ബാധിച്ചില്ല

Google Oneindia Malayalam News

ദില്ലി: കോവിഡ് ഒരുപാട് കാര്യങ്ങളെ ബാധിച്ചെങ്കിലും ഇന്ത്യയുടെ ആഗ്രഹങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ചില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്നാം ഇന്ത്യ-അമേരിക്ക സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് ഫോറ(usispf)ത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാവിഗേറ്റിംഗ് ന്യൂ ചലഞ്ചസ് എന്ന വിഷയത്തിലായിരുന്നു മോദി സംസാരിച്ചത്. ഇന്ത്യ 130 കോടി ജനങ്ങളും പരിമിതമായ വിഭവങ്ങളുമുള്ള രാജ്യമാണ്. എന്നാല്‍ കോവിഡില്‍ ലോകത്തെ തന്നെ ഏറ്റവും കുറഞ്ഞ മരണനിരക്ക് ഇന്ത്യയിലാണ്. രോഗമുക്തി നിരക്കും വര്‍ധിച്ച് വരികയാണെന്നും മോദി പറഞ്ഞു.

1

കോവിഡ് മഹാമാരി ലോകത്തുള്ള പല കാര്യങ്ങളെയും നെഗറ്റീവായി ബാധിച്ചു. എന്നാല്‍ 130 കോടി ഇന്ത്യക്കാരുടെ ആഗ്രഹങ്ങളെയും പ്രതീക്ഷകളെയും അത് മങ്ങലേല്‍പ്പിച്ചില്ല. കഴിഞ്ഞ മാസങ്ങളിലായി സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ വിവിധ കാര്യങ്ങള്‍ പ്രഖ്യാപിച്ചു. ഇതെല്ലാം ബിസിനസ് സൗഹാര്‍ദപരമായ അന്തരീക്ഷം ഉണ്ടാക്കിയിരിക്കുകയാണ്. വ്യവസായങ്ങള്‍ ചുവപ്പുനാടയില്‍ കുടുങ്ങി കിടക്കുന്നത് കുറഞ്ഞെന്നും പ്രധാനമന്ത്രി പറഞ്ഞു.

ആത്മനിര്‍ഭര്‍ ഭാരതം എന്ന ഒരേയൊരു ലക്ഷ്യത്തിനായി കഠിനാധ്വാനത്തിലാണ്. പ്രാദേശികതയെ ആഗോള തലത്തില്‍ ബന്ധിപ്പിക്കുകയാണ് ആത്മനിര്‍ഭര്‍ ഭാരതം. ആഗോള ശക്തിയായി മുന്നേറാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ ശക്തിപ്പെടുത്തുന്നതാണ് ആത്മനിര്‍ഭറെന്നും മോദി പറഞ്ഞു. ഇന്ത്യയില്‍ വെല്ലുവിളികളുണ്ടെങ്കില്‍, പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാര്‍ ആ പ്രതിസന്ധികളെ മാറ്റാന്‍ മുന്നിലുണ്ടെന്നാണ് പറയാനുള്ളത്. ബിസിനസ് ചെയ്യാനുള്ള അന്തരീക്ഷത്തേ പോലെ പ്രധാനമാണ് മെച്ചപ്പെട്ട രീതിയില്‍ ജീവിക്കാനുള്ള അവകാശവുമെന്ന് മോദി പറഞ്ഞു.

ലോകം ഉറ്റുനോക്കുന്ന ഇന്ത്യ യുവാക്കളുടെ ഇന്ത്യയാണ്. ഇവിടെ 65 ശതമാനം ജനസംഖ്യയും 35 വയസ്സിന് താഴെയുള്ളവരാണെന്ന് മോദി പറഞ്ഞു. ഭാവി എന്നത് എല്ലാവരും തമ്മിലുള്ള സഹകരണം സാധ്യമാക്കുന്ന ഒന്നായിരിക്കും. നമ്മുടെ കപ്പാസിറ്റി വര്‍ധിപ്പിക്കുന്നതിലായിരിക്കണം ഫോക്കസ്. പാവപ്പെട്ടവരുടെ ജീവിതം മികച്ചതാക്കുക. ഓരോ പൗരന്റെയും ഭാവി ജീവിതം മെച്ചപ്പെടുമെന്ന് ഉറപ്പാക്കുക. ഇന്ത്യയുടെ വഴി ഇതാണെന്നും മോദി പറഞ്ഞു. കോവിഡ് നമ്മുടെ ആരോഗ്യത്തെയും സമ്പദ് ഘടനയെയും പരീക്ഷിക്കുകയാണെന്നും മോദി പറഞ്ഞു.

English summary
aatmanirbhar bharat merges the local with the global says pm modi at usispf
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X