കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

‘ആത്മനിർഭർ ഭാരത്, സർക്കാർ നയമല്ല; ഇന്ത്യയുടെ ദേശീയ വികാരം; പ്രധാനമന്ത്രി മോദി മൻ കി ബാത്തിൽ

Google Oneindia Malayalam News

ദില്ലി: ആത്മനിർഭർ ഭാരത്, സർക്കാർ നയമല്ലെന്നും ഇന്ത്യയുടെ ദേശീയ വികാരമാണെന്നും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടി മൻ കി ബാത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി ആളുകളാണ് ആത്മനിഭർ ഭാരതിന് വേണ്ടി സംഭാവന ചെയ്യുന്നത്. ദില്ലിയിലെ ഒരു എൽഇഡി ബ്ലബ് ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന ബെട്ടയ്യയിൽ നിന്നുള്ള പ്രമോദ്ജിയും ബൾബ് ഉൽപാദന പ്രക്രിയ മനസിലാക്കുകയും തന്റെ ജന്മദേശത്ത് ഒരു ചെറിയ എൽഇഡി ബ്ലബ്സ് നിർമ്മാണ യൂണിറ്റ് ആരംഭിക്കുകയും ചെയ്തു. അത്‌മീർഭർ ഭാരത് കേവലം ഒരു സർക്കാർ ശ്രമമല്ലെന്നും മറിച്ച് ഇത് ഇന്ത്യയുടെ ദേശീയ വികാരമാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

വട്ടിയൂര്‍ക്കാവില്‍ ബിജെപിയുടെ മാസ്റ്റര്‍ സ്‌ട്രോക്ക്... സുരേഷ് ഗോപി സ്ഥാനാര്‍ത്ഥി? പ്രശാന്തിന് വൻ വെല്ലുവിളിവട്ടിയൂര്‍ക്കാവില്‍ ബിജെപിയുടെ മാസ്റ്റര്‍ സ്‌ട്രോക്ക്... സുരേഷ് ഗോപി സ്ഥാനാര്‍ത്ഥി? പ്രശാന്തിന് വൻ വെല്ലുവിളി

'ലാബ് ടു ലാൻഡ്' എന്ന മന്ത്രവുമായി നാം ശാസ്ത്രത്തെ മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്. ഉദാഹരണത്തിന്, ലഡാക്കിന്റെ ഉർഗെയ്ൻ ഫണ്ട്സോഗ് 20 വ്യത്യസ്ത വിളകളെ ഒരു ചാക്രിക മാതൃകയിൽ ജൈവമായി വളർത്തുന്നതിന് നൂതന സാങ്കേതിക വിദ്യകളുമായി പ്രവർത്തിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. അതേ സമയം ആത്മനിർഭർ ഭാരതത്തിൽ ശാസ്ത്രത്തിന്റെ സംഭാവന വളരെ വലുതാണ്. നമ്മുടെ രാജ്യത്തെ യുവാക്കൾ ഇന്ത്യൻ ശാസ്ത്രജ്ഞരെക്കുറിച്ച് ധാരാളം വായിക്കുകയും ഇന്ത്യൻ ശാസ്ത്രത്തിന്റെ ചരിത്രത്തെക്കുറിച്ച് മനസ്സിലാക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.

 modi1-1585887

ആമസോണിയ വണ്ണുമായി പി.എസ്.എല്‍.വി കുതിച്ചുയര്‍ന്നു, ചിത്രങ്ങള്‍

ജലസംരക്ഷണത്തോടുള്ള നമ്മുടെ ഉത്തരവാദിത്വം നാം മനസ്സിലാക്കണം. ഏതാനും ദിവസങ്ങൾക്കുള്ളിൽ ജൽ ശക്തി മന്ത്രാലയം 'ക്യാച്ച് ദി റെയിൻ' എന്ന കാമ്പയിൻ ആരംഭിക്കും. 'ക്യാച്ച് ദി റെയിൻ, അത് വീഴുമ്പോൾ എവിടെ വീഴുന്നു' എന്നതാണ് അതിന്റെ മുദ്രാവാക്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.

യുവനടി അഹാന കൃഷ്ണയുടെ വൈറല്‍ ചിത്രങ്ങള്‍ കാണാം

English summary
‘Aatmanirbhar Bharat, not just govt policy, it’s national spirit of India': PM Modi in Mann Ki Baat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X