കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി വാക്ക് പാലിച്ചു... വാജ്‌പേയിക്കും മാളവ്യക്കും ഭാരത രത്‌ന

Google Oneindia Malayalam News

ദില്ലി: തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ നരേന്ദ്ര മോദി ഉറപ്പിച്ച പറഞ്ഞ കാര്യങ്ങളില്‍ ഒന്നായിരുന്നു അടല്‍ ബിഹാരി വാജ്‌പേയിക്കും മദന്‍ മോഹന്‍ മാളവ്യക്കും ഭാരത രതന പുരസ്‌കാരം നല്‍കുമെന്ന്. അത് അദ്ദേഹം പാലിച്ചു. രാജ്യത്തെ പരമോന്നത പുരസ്‌കാരമായ ഭാരത രത്‌നക്ക് വാജ്‌പേയിയും മാളവ്യയും അര്‍ഹരായി.

പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് ഭാരത രത്‌ന സംബന്ധിച്ച അന്തിമ തീരുമാനമെടുത്തത്. കേന്ദ്ര സര്‍ക്കാരിന്റെ ശുപാര്‍ശ രാഷ്ട്രപതി അംഗീകരിക്കുകയും ചെയ്തു.

AB Vajpayee

ഭാരത രത്‌ന ലഭിക്കുന്ന ആദ്യ ബിജെപിക്കാരനാണ് വാജ്‌പേയി. ബിജെയുടെ ആദ്യ പ്രധാനമന്ത്രിയും വാജ്‌പേയി തന്നെ. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് തന്നെ വാജ്‌പേയിക്ക് ഭാരത രതന നല്‍കണം എന്ന് ബിജെപി ശക്തമായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യുപിഎ സര്‍ക്കാര്‍ ഈ ആവശ്യം പരിഗണിച്ചതേയില്ല.

Malavya

സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന മദന്‍ മോഹന്‍ മാളവ്യ വിദ്യാഭ്യാസ വിചക്ഷണന്‍ കൂടി ആയിരുന്നു. ബനാറസ് ഹിന്ദു സര്‍വ്വകലാശാലയുടെ സ്ഥാപകന്‍ ഇദ്ദേഹമാണ്. ദേശീയ പ്രസഥാനത്തിനൊപ്പം നിന്ന മാളവ്യ രണ്ട് തവണ കോണ്‍ഗ്രസ് പ്രിസഡന്റ് സ്ഥാനവും വഹിച്ചിട്ടുണ്ട്.

വാജ്‌പേയിക്കുളള പിറന്നാള്‍ സമ്മാനമാണ് ഭാരത രത്‌ന. ഡിസംബര്‍ 25 നാണ് അദ്ദേഹത്തിന്റെ ജന്മദിനം. വാജ്‌പേയിയുടെ ജന്മദിനം സദ്ഭരണ ദിനമായി ആചരിക്കാന്‍ നേരത്തേ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

ഇതുവരെ 43 പേര്‍ക്കാണ് ഭാരത രത്‌ന പുരസ്‌കാരം നല്‍കിയിട്ടുള്ളത്. പുരസ്‌കാരം ലഭിക്കുന്ന ആറാമത്തെ പ്രധാനമന്ത്രിയായി വാജ്‌പേയി. കഴിഞ്ഞ വര്‍ഷം ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കും ശാസ്ത്രജ്ഞനായ സിഎന്‍ആര്‍ റാവുവിനും ഭാരത രത്‌ന സമ്മാനിച്ചിരുന്നു.

English summary
Atal Bihari Vajpayee, Madan Mohan Malviya to be awarded Bharat Ratna
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X