സിപിഐ നേതാവ് എബി ബര്‍ദാന്‍ അന്തരിച്ചു
ദില്ലി: മുതിര്‍ന്ന സിപിഐ നേതാവ് എബി ബര്‍ദാന്‍ അന്തരിച്ചു. 92 വയസ്സായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് ഡിസംബര്‍ ഏഴാം തിയ്യതി മുതല്‍ ദില്ലിയിലെ ജിബി പാന്ത് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

അര്‍ദേന്തു ഭൂഷണ്‍ ബര്‍ദാന്‍ എന്ന എബി ബര്‍ദാന്‍ 1924 സെപ്തംബര്‍ 24ന് ബംഗ്ലാദേശിലുള്ള സിലിഹട്ടില്‍ ജനിച്ചു. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തനം തുടങ്ങി. 1957ല്‍ മഹാരാഷ്ട്ര നിയമസഭയിലേക്ക് സ്വതന്ത്രനായി മത്സരിച്ചു ജയിച്ചതോടെ ദേശീയ ശ്രദ്ധ നേടി. 1996ല്‍ ഇന്ദ്രജിത് ഗുപ്തയുടെ പിന്‍ഗാമിയായി സിപിഐ ജനറല്‍ സെക്രട്ടറിയായി. 2012ലാണ് സ്ഥാനമൊഴിഞ്ഞത്.
ഭാര്യ പത്മദേവി നേരത്തെ അന്തരിച്ചിരുന്നു. മക്കള്‍: അശോക് ബര്‍ദാന്‍, അല്‍ക്ക ബറുവ.












Click it and Unblock the Notifications