Get Updates
Get notified of breaking news, exclusive insights, and must-see stories!

'അബ് ഹോഗാ ന്യായ്'; മോദിയുടെ മേം ഭി ചൗക്കിദാറിനെ വെല്ലാന്‍ കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

ദില്ലി: ബിജെപിയുടെ തിരഞ്ഞെടുപ്പ് മുദ്രാവാക്യമായ മേം ഭീ ചൗക്കിദാറിനെ നേരിടാന്‍ അബ് ഹോഗാ ന്യായ് എന്ന മുദ്രാവാക്യവുമായി കോണ്‍ഗ്രസ്. ഏറെ നാളത്തെ കൂടിയാലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് പാര്‍ട്ടി പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായ ന്യായ് പദ്ധതിയെ മുന്‍നിര്‍ത്തിയുള്ള മുദ്രാവാക്യവുമായി കോണ്‍ഗ്രസ് പ്രചരണ രംഗത്തേക്ക് കടക്കുന്നത്.

12000 രൂപയില്‍ താഴെ വരുമാനമുള്ളവര്‍ക്ക് മിനിമം വേതനം ഉറപ്പു വരുത്തുന്ന ന്യായ് പദ്ധതിയെ തിരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചാ വിഷയമാക്കി നിര്‍ത്തുക എന്നതാണ് അബ് ഹോഗാ ന്യായ് എന്ന മുദ്രാവാക്യത്തിലൂടെ കോണ്‍ഗ്രസ് ലക്ഷ്യമാക്കുന്നത്. വിശദ വിവരങ്ങള്‍ ഇങ്ങനെ..

മേം ഭി ചൗക്കിദാര്‍

മേം ഭി ചൗക്കിദാര്‍

മേം ഭി ചൗക്കിദാര്‍ എന്ന മുദ്രാവാക്യവുമായാണ് ബിജെപി ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കാവല്‍ക്കാരന്‍ കള്ളനാണ് എന്ന രാഹുലിന്‍റെ പരിഹാസത്തിന്‍റെ ചുവടുപിടിച്ചാണ് മേം ഭി ചൗക്കിദാര്‍ എന്ന മുദ്രാവാക്യം ബിജെപി ഏറ്റെടുത്തത്.

‘അബ് ഹോഗാ ന്യായ്’

‘അബ് ഹോഗാ ന്യായ്’

മേം ഭി ചൗക്കിദാറിന് പകരം വക്കാവുന്ന ശക്തമായ മുദ്രാവാക്യം തന്നെ പുറത്തിറക്കാനായിരുന്നു കോണ്‍ഗ്രസിന്‍റെ ലക്ഷ്യം. ഒടുവില്‍ പാര്‍ട്ടിക്കുള്ളില്‍ നടത്തിയ സര്‍വ്വേകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് ‘അബ് ഹോഗാ ന്യായ്' എന്ന മുദ്രാവാക്യത്തിലേക്ക് കോണ്‍ഗ്രസ് എത്തിയത്.

ന്യായ് പദ്ധതി

ന്യായ് പദ്ധതി

പ്രകടനപത്രികയില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ച ന്യായ് പദ്ധതി ജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനം ഉണ്ടാക്കിയെന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. അതിനാല്‍ തന്നെ പദ്ധതിയെക്കുറിച്ച് കൂടുതല്‍ സംസാരിക്കേണ്ടിയിരിക്കുന്നു എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

കേന്ദ്രീകരണം

കേന്ദ്രീകരണം

വരും ദിവസങ്ങളില്‍ കോണ്‍ഗ്രസിന്‍റെ പ്രചരണ പോസ്റ്ററുകളിലും ഹോര്‍ഡിങ്ങുകളിലും പുതിയ മുദ്രാവാക്യം ഇടം പിടിക്കും. രാഹുല്‍ ഗാന്ധിയെ മാത്രം കേന്ദ്രീകരിച്ച് പ്രചരണം നടത്താനാണ് പാര്‍ട്ടിയുടെ നീക്കമെന്നാണ് കോണ്‍ഗ്രസിനോട് അടുത്ത കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.

അധികാരത്തില്‍ എത്തിയാല്‍

അധികാരത്തില്‍ എത്തിയാല്‍

കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ രാജ്യത്തെ ദരിദ്ര കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 72000 രൂപയുടെ മിനിമം വേതനം ഉറപ്പാക്കുമെ പ്രഖ്യാപനം തിരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ സജീവ ചര്‍ച്ചാ വിഷയമായികഴിഞ്ഞിട്ടുണ്ട്. അരക്ഷിതരായ കര്‍ഷകര്‍ക്കിടയില്‍ ഇത് വലിയ സ്വാധീനം ചെലുത്തുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.

25 കോടി ജനം

25 കോടി ജനം

12000 രൂപയില്‍ താഴെ വരുമാനമുള്ളവരെയായിരിക്കും പദ്ധതിയില്‍ ഉള്‍പ്പെടുത്തുക. ഇവര്‍ക്ക് മാസം 12000 രൂപ വേതനം ഉറപ്പാക്കും. നിലവില്‍ പ്രതിമാസ വേതനം 7000 രൂപയാണെങ്കില്‍ ബാങ്ക് അങ്കൗണ്ടിലേക്ക് നിക്ഷേപിക്കും. 5 കോടി കുടുംബങ്ങളിലായി 25 കോടി ജനങ്ങളായിരിക്കും പദ്ധതിയുടെ ഗുണഭോക്താക്കളാകുക.

ജനുവരിയില്‍

ജനുവരിയില്‍

മിനിമം വേതനം ഉറപ്പാക്കുമെന്ന പദ്ധതി നടപ്പാക്കുമെന്ന് ജനുവരിയിലായിരുന്നു രാഹുല്‍ ഗാന്ധി ആദ്യമായി പ്രഖ്യാപിച്ചത്. പദ്ധതി വിജയകരമായി നടപ്പാക്കിയാല്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിപോലെ ജനകീയ ദാരിദ്ര നിര്‍മ്മാര്‍ജ്ജന പദ്ധതിയായി ഇതും മാറും.

കര്‍ഷകര്‍ക്കിടയില്‍

കര്‍ഷകര്‍ക്കിടയില്‍

കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന രാജസ്ഥാനിലും മധ്യപ്രദേശിലും ന്യായ് പദ്ധതിക്ക് കര്‍ഷകര്‍ക്കിടയില്‍ തരംഗമുണ്ടാക്കാന്‍ സാധിച്ചുവെന്നാണ് കോണ്‍ഗ്രസ് വിലിയിരുത്തുന്നത്. പ്രധാനമായും ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചാവും കോണ്‍ഗ്രസ് ഈ മുദ്രാവാക്യം ഉയര്‍ത്തുക.

പ്രചരണ വീഡിയോകളും

പ്രചരണ വീഡിയോകളും

അബ് ഹോഗാ ന്യായ് മുദ്രാവാക്യം മുന്‍ നിര്‍ത്തിയുള്ള പ്രചരണ വീഡിയോകളും വരുംദിവസങ്ങളില്‍ കോണ്‍ഗ്രസ് പുറത്തിറക്കും. ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു പരസ്യ ഏജന്‍സിക്കാണ് കോണ്‍ഗ്രസിന്‍റെ ക്രിയേറ്റിവ് പ്രചരണത്തിന്‍റെ ചുമതല.

നേതൃത്വം

നേതൃത്വം

പെര്‍സെപ്റ്റിനും ഗോള്‍ഡന്‍ റാബിറ്റിന് ഇലക്ട്രോണിക് മീഡിയ ചുമതല നല്‍കിയപ്പോള്‍ ഗോള്‍ഡന്‍ റാബിറ്റും ആക്ടീവ് മീഡിയയും ചേര്‍ന്നാണ് ദേശീയ- സംസ്ഥാന തലങ്ങളില്‍ കോണ്‍ഗ്രസിന്റെ പോസ്റ്റര്‍ അച്ചടി പ്രചരണത്തിന് നേതൃത്വം നല്‍കുന്നത്

ലോക്സഭ തിരഞ്ഞെടുപ്പ്: മണ്ഡലങ്ങളെക്കുറിച്ച് അറിയേണ്ടതെല്ലാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+